വന്ദേഭാരതിൽ യുവതിയോട് മോശമായി പെരുമാറിയെന്ന പരാതി; യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: കാസർകോട്– തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിൽ യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം മൈലക്കര സ്വദേശിയെയാണ് പൊലീസ് പിടികൂടിയത്. 22ന് രാത്രി പത്തരയോടെയാണ് സംഭവമുണ്ടായതെന്നാണ് പരാതി. മാലി സ്വദേശിയായ യുവതിയാണ് തിരുവനന്തപുരം റെയിൽവേ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പരാതി കൊല്ലം റെയിൽവേ പൊലീസിന് കൈമാറുകയായിരുന്നു. വന്ദേഭാരത് ട്രെയിനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. കായംകുളം ബസ് സ്റ്റാൻഡിൽ നിന്ന് ഇന്ന് പുലർച്ചെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പൊലീസ് തുടർനടപടികൾ […]
Read more








