Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Missing

പാലക്കാട് ഗായത്രിപ്പുഴയിൽ വിദ്യാ൪ത്ഥിയെ കാണാതായി

പാലക്കാട്: പാലക്കാട് ഗായത്രിപ്പുഴയിൽ വിദ്യാ൪ത്ഥിയെ കാണാതായി. പാലക്കാട് ഗായത്രിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാ൪ത്ഥിയ്ക്കായി തെരച്ചിൽ തുടരുന്നു. കാവശ്ശേരി കഴനി എരകുളം സ്വദേശിയായ പ്രണവ് (21) ആണ് ഒഴുക്കിൽപെട്ടത്. തരൂർ തോണിപ്പാടം കരിങ്കുളങ്ങര തടയണയിൽ വൈകീട്ട് നാലുമണിയോടെയായിരുന്നു അപകടം ഉണ്ടായത്. കുളിക്കാനിറങ്ങിയപ്പോൾ കാൽവഴുതി പുഴയിൽ വീഴുകയായിരുന്നു. നാട്ടുകാർ വിവരം ഫയർഫോഴ്സിൽ അറിയിച്ചതിനെത്തുടർന്ന് ആലത്തൂര്‍ ഫയര്‍ഫോഴ്സ്, പൊലീസ് എന്നിവർ സ്ഥലത്തെത്തി പുഴയിൽ തെരച്ചില്‍ നടത്തിവരികയാണ്. വിദ്യാർത്ഥിയെ ഇതുവരേയും കണ്ടെത്താനായിട്ടില്ല.
Read more

പാലത്തിൽ നിന്ന് ചാടിയെന്ന് സംശയം; പെരുമ്പാവൂർ മഞ്ഞപ്പെട്ടിയിൽ 18 കാരിയെ കാണാതായി

എറണാകുളം: പെരുമ്പാവൂർ മഞ്ഞപ്പെട്ടിയിൽ 18 വയസ്സുകാരിയെ കാണാതായി. മഞ്ഞപ്പെട്ടി പ്ലാവിട പറമ്പിൽ മണിയുടെ മകൾ സുമയെയാണ് കാണാതായത്. മാറമ്പിള്ളി പാലത്തിൽ നിന്ന് പെരിയാറിലേക്ക് എടുത്തുചാടിയിട്ടുണ്ടാകാം എന്ന വിവരത്തെ തുടർന്ന് ഫയർ ഫോഴ്സ് എത്തി. പെരിയാറിൽ തെരച്ചിൽ തുടരുന്നു. ഇന്നലെയാണ് പെൺകുട്ടി വീട്ടിൽനിന്ന് പോയത്. പിന്നീട് കാണാതായതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. നിലവിൽ തെരച്ചിൽ തുടരുന്നു.
Read more

കൊച്ചിയിൽനിന്നു കാണാതായ 13 കാരനെ കണ്ടെത്തി; ഒപ്പം മറ്റൊരാളും

കൊച്ചി: ഇന്നലെ കൊച്ചി കടവന്ത്രയിൽനിന്നു കാണാതായ 13 വയസ്സുകാരനെ തൊടുപുഴയിൽനിന്നു കണ്ടെത്തി. തൊടുപുഴ ബസ് സ്റ്റാൻഡിനു സമീപത്ത് വച്ചാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ മാതാപിതാക്കൾ തൊടുപുഴ പൊലീസ് സ്റ്റേഷനിലെത്തി. കുട്ടിയോടൊപ്പം മറ്റൊരാളുമുണ്ടായിരുന്നു. ഇയാൾ ആരാണെന്ന കാര്യത്തിലുൾപ്പെടെ പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയിൽനിന്നു പൊലീസ് വിവരങ്ങൾ ചോദിച്ചറിയുകയാണ്. സേ പരീക്ഷ എഴുതാൻ പോയ കുട്ടിയെ ഇന്നലെ രാവിലെ മുതലാണ് കാണാതായത്. രാത്രിയായിട്ടും തിരിച്ചെത്താതിരുന്നതോടെയാണു പൊലീസിനെ സമീപിച്ചത്. അതിനു മുൻപു തന്നെ കുടുംബം അന്വേഷണം ആരംഭിച്ചിരുന്നു. തിരുവനന്തപുരത്തെ ബന്ധുവീട്ടിലേക്കു പോയെന്നു […]
Read more

പൊലീസിനെതിരെ വിമർശനം; നാദാപുരത്ത് നിന്നും യുവാവിനെ കാണാതായിട്ട് 20 ദിവസം

കോഴിക്കോട്: നാദാപുരം പാറക്കടവ് നിന്ന് യുവാവിനെ കാണാതെയായിട്ട് ഇരുപത് ദിവസം. കോഴിക്കോട് നാദാപുരത്ത് നിന്നും കാണാതായ യുവാവിനെക്കുറിച്ച് യാതൊരുവിധ വിവരവും ലഭിക്കാതെ പോലീസ്. താനക്കോട്ടൂരിലെ പാട്ടോന്‍ കുന്നുമ്മല്‍ അബ്ദുസലീമിനെയാണ് മെയ് ഒന്നിന് കാണാതായത്. പാറക്കടവിലെ കടയിലെ ജോലിക്കാരനായിരുന്ന അബ്ദുസലീം മെയ് ഒന്നിന് ജോലിക്ക് പോയ സലീം പിന്നിട് വീട്ടില്‍ എത്തിയിട്ടില്ല. ബന്ധുക്കള്‍ വളയം പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ അബ്ദുസലീമിനെ കണ്ടെത്താനായിട്ടില്ല. സലീം നേരത്തെ ജോലി ചെയ്ത ബെംഗളൂരു അടക്കമുള്ള സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും വിവരമൊന്നും കിട്ടിയില്ല. പൊലീസ് […]
Read more

കാറിന്റെ നമ്പർ പ്ലേറ്റ് വ്യാജം; യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ 3 പേർ പിടിയിൽ

കോഴിക്കോട്: കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോകുന്നതിന് ഉപയോഗിച്ച വാഹനത്തിന്റെ നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി.യുവാവിനായുള്ള തിരച്ചിൽ പൊലീസ് ശക്തമാക്കിയിരിക്കുന്നു. കേസിൽ മൂന്നു പേർ പിടിയിലായിട്ടുണ്ട്. അനൂസ് റോഷനെന്ന യുവാവിനെയാണ് തട്ടിക്കൊണ്ട് പോയത്. തട്ടിക്കൊണ്ട് പോകാൻ ഉപയോഗിച്ചിരുന്ന കാർ വീട്ടിലേക്ക് വരുന്നതിന് തൊട്ടു മുമ്പ് ഇവിടെ ബൈക്കിലെത്തിയ രണ്ടു പേരെയും ബൈക്കിന്റെ ഉടമയെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. കഴിഞ്ഞ ദിവസമാണ് അനൂസിനെ ഒരു സംഘം ആളുകൾ കാറിൽ തട്ടിക്കൊണ്ട് പോയത്. സഹോദരനുമായുള്ള […]
Read more

മൂന്നുദിവസം മുമ്പ് കാണാതായ വയോധികയെ കണ്ടെത്തി; ആരോഗ്യനില തൃപ്തികരം

മാനന്തവാടി: മൂന്നു ദിവസം മുൻപ് കാണാതെയായ വയോധികയെ കണ്ടെത്തി. മാനന്തവാടി പിലാക്കാവ് ഊന്നുകല്ലിങ്കല്‍ ലീല(73)യെയാണ് വ്യാഴാഴ്ച രാവിലെ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ടാണ് ഓര്‍മ്മക്കുറവുള്ള ലീല വീടുവിട്ടിറങ്ങിയത്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ പോലീസും വനപാലകരും അഗ്നിരക്ഷാ സേനയും വനത്തിൽ തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍, വിവരമൊന്നും ലഭിച്ചിരുന്നില്ല. എസ്ഒജി അംഗങ്ങള്‍, പോലീസ്, ഡോഗ് സ്‌ക്വാഡ് എന്നിവയുടെ സഹായത്തോടെയായിരുന്നു തിരച്ചില്‍. വ്യാഴാഴ്ച രാവിലെ നോര്‍ത്ത് വയനാട് വനം ഡിവിഷന്‍ ആര്‍ആര്‍ടി അംഗങ്ങളാണ് തിരച്ചിലിനിടെ ലീലയെ കണ്ടത്. ഓര്‍മ്മക്കുറവുള്ള ലീല പരസ്പര വിരുദ്ധമായാണ് […]
Read more

കയ്യിൽ 3000 രൂപ; ഫോർട്ട് കൊച്ചിയിൽ നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി

തിരുവനന്തപുരം: ഫോർട്ട് കൊച്ചിയില്‍നിന്നും കാണാതായ കുട്ടികളെ തിരുവനന്തപുരത്ത് കണ്ടെത്തി. കുട്ടികള്‍ ഇപ്പോള്‍ തമ്പാനൂർ പൊലീസ് സ്റ്റേഷനിലാണുള്ളത്. ഇന്നലെ രാവിലെ മുതലാണ് 3 കുട്ടികളെ കാണാതായത്. തമ്പാനൂർ റെയില്‍വേ സ്റ്റേഷൻ പരിസരത്ത് ഇവർ കറങ്ങി നടക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. സ്ഥലം കാണാനിറങ്ങിയതാണ് എന്നാണ് കുട്ടികള്‍ പറയുന്നത്. ഇവരുടെ കൈവശം വസ്ത്രങ്ങള്‍ നിറച്ച ബാഗുമുണ്ടായിരുന്നു. വീട്ടിൽ നിന്നു 3000 രൂപ കൊണ്ടുപോയിരുന്നു. ഗോവയിലേക്കുള്ള ദൂരം കുട്ടികൾ മൊബൈലിൽ സേർച്ച് ചെയ്തിരുന്നതായും പൊലീസ് കണ്ടെത്തി. ഇവരുടെ മാതാപിതാക്കൾ തിരുവനന്തപുരത്തേക്ക് തിരിച്ചു. സഹോദരൻമാരായ […]
Read more

രാവിലെ ട്യൂഷന് പോയി തിരിച്ചെത്തിയില്ല; കൊല്ലം ചിതറയിൽ പതിനഞ്ചുകാരനെ കാണാനില്ലെന്ന് പരാതി

കൊല്ലം: ചിതറയിൽ പതിനഞ്ചുകാരനെ കാണാതെയായി. ചിതറ സ്വദേശി അഭയ് ജെ പണിക്കരെയാണ് കാണാതായത്. രാവിലെ ട്യൂഷന് പഠിക്കാൻ പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. പിന്നീട് തിരിച്ചുവന്നില്ലെന്ന് കുട്ടിയുടെ അച്ഛൻ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ചിതറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്നലെ രാവിലെ കുട്ടി രണ്ട് ബാഗുകളുമായി പോകുന്ന ദൃശ്യം പൊലീസിന് ലഭിച്ചു.
Read more

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് പോയ വൃദ്ധ സഹോദരിമാരെ കാണാനില്ല

പാലക്കാട്: ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് പോയ വയോധികരായ സഹോദരിമാരെ കാണാനില്ലെന്ന് പരാതി. പാലക്കാട് ചാലിശ്ശേരി സ്വദേശികളായ ശാന്ത (68), അമ്മിണി (76) എന്നിവരെയാണ് കാണാതായത്. ഞായറാഴ്ചയാണ് ഇവര്‍ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് പോയതെന്നാണ് വിവരം. രണ്ട് പേരുടെയും മൊബൈല്‍ ഫോണ്‍ വീട്ടില്‍ വെച്ചാണ് ക്ഷേത്ര ദര്‍ശനത്തിനായി പോയത്. ഇരുവര്‍ക്കുമായി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. വൈകിട്ടായിട്ടും തിരിച്ച് എത്താതെ വന്നതോടെയാണ് കുടുംബം പൊലീസിനെ സമീപിച്ചത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ഇരുവരും ഞായറാഴ്ച വൈകീട്ട് പാലക്കാട് കെഎസ്ആര്‍ടിസി […]
Read more

ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കാണാതായെന്ന് പരാതി; പൊലീസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: ബാലരാമപുരം കോട്ടുകാൽക്കോണത്ത് രണ്ട് വയസുകാരിയെ കാണാതായതായി പരാതി. ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദുവിനെയാണ് ഇന്ന് രാവിലെ കാണാതായത്. ഉറങ്ങിക്കിടന്ന കുട്ടിയെ പിന്നീട് കാണാനില്ലെന്നായിരുന്നു മാതാപിതാക്കളുടെ പരാതി. സംഭവത്തെ തുടർന്ന് ബാലരാമപുരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more
Advertisement
WhiteswanTV Footer