Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Missing

വാഴക്കാട് സ്വദേശിയായ ബി ഫാം വിദ്യാർഥിയെ കാണാനില്ല; പോലീസ് അന്വേഷണം ആരംഭിച്ചു

മലപ്പുറം: വാഴക്കാട് ചെറുവട്ടൂർ സ്വദേശിയായ ബി ഫാം വിദ്യാർഥിയെ കാണാതായതായി പരാതി. ചെറുവട്ടൂർ സ്വദേശി പി. അൻഷിദ് (21) ആണ് കഴിഞ്ഞ 29-ാം തീയതി രാത്രി മുതൽ കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ വാഴക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 29-ാം തീയതി രാത്രി എട്ടോടെ സ്കൂട്ടറിൽ വീട്ടിൽനിന്ന് പുറപ്പെട്ട അൻഷിദ് പിന്നീട് തിരിച്ചെത്തിയില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. മൊബൈൽ ഫോൺ വീട്ടുകാർ വാങ്ങിവെച്ചതിനെ തുടർന്നാണ് അൻഷിദ് വീട്ടിൽനിന്ന് ഇറങ്ങിപ്പോയതെന്നാണ് വിവരം. അൻഷിദ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ പിന്നീട് കൊണ്ടോട്ടിയിൽ നിർത്തിയിട്ട […]
Read more

തങ്കി മൊരത്തിയെ കാണാതായിട്ട് ഒരു മാസം; അന്വേഷണം വഴിമുട്ടി

സുല്‍ത്താന്‍ ബത്തേരി: വയനാട് വടക്കനാട് പള്ളിവയൽ ഊരിലെ തങ്കി മൊരത്തിയെന്ന 67കാരിയെ കാണാതായിട്ട് ഒരുമാസം പിന്നിട്ടിട്ടും അന്വേഷണത്തിൽ പുരോഗതിയില്ല. വയോധികയെ കണ്ടെത്തുന്നതിനായി വിവിധ സാധ്യതകൾ പരിശോധിച്ച് തെരച്ചിൽ നടത്തിയെങ്കിലും ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഇതിനിടെ ഇവരുടെ കൊച്ചുമകൻ സുധീഷിനെ കാണാതാകുകയും പിന്നീട് സമീപത്തെ വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തതോടെ സംഭവത്തിൽ ദുരൂഹതയേറുകയാണ്. ജൂലൈ 30നാണ് തങ്കി മൊരത്തിയെ ഊരിൽനിന്ന് കാണാതായത്. കുടുംബത്തിന്റെ പരാതിയിൽ സുൽത്താൻ ബത്തേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നാട്ടുകാരുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും […]
Read more

ചൊക്ലിയിൽ 17കാരനെ കാണാതായിട്ട് പത്താം ദിവസം; അന്വേഷണത്തിന് പ്രത്യേക സംഘം

കണ്ണൂര്‍: ചൊക്ലിയിൽ 17കാരനായ ശിവസൂര്യയെ കാണാതായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. സംഭവത്തിൽ എട്ട് അംഗങ്ങളടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. തലശ്ശേരി എഎസ്പി ഡോ. എം. നന്ദഗോപന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. ചൊക്ലി എസ്‌ഐ ആർ. രാഗേഷിനാണ് അന്വേഷണ ചുമതല. ശിവസൂര്യയെ തേടി പൊലീസ് സംഘം മൈസൂരുവിലെത്തി. തുടർന്ന് ബംഗളൂരുവിലേക്കും അന്വേഷണം വ്യാപിപ്പിക്കും. മൊബൈൽ ഫോൺ വാങ്ങിവെച്ചതിനെ തുടർന്ന് വീട്ടിൽനിന്ന് പോയ ശിവസൂര്യയെ കാണാതായിട്ട് പത്താം ദിവസമായിട്ടും കുട്ടിയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഓഗസ്റ്റ് എട്ടിന് ഉച്ചയ്ക്ക് […]
Read more

എറണാകുളം സ്വദേശിയായ യുവാവിനെ കപ്പലില്‍ നിന്ന് കാണാതായെന്ന് പരാതി

കൊച്ചി: എറണാകുളം ചെറായി സ്വദേശിയായ യുവാവിനെ കപ്പലിൽ നിന്ന് കാണാതായതായി പരാതി. ഞാറയ്ക്കൽ സ്വദേശി ഷിന്റോൺ ബെന്നി (24)യെയാണ് കാണാതായത്. ദക്ഷിണാഫ്രിക്കയിൽ നിന്ന് സിംഗപ്പൂരിലേക്ക് പോയ കപ്പലിൽ നിന്നാണ് ഷിന്റോണിനെ കാണാതായത്. മുംബൈ ആസ്ഥാനമായ MOL കമ്പനിയിൽ ഡെക്ക് ഓഫീസർ ട്രെയിനിയായി ജോലി ചെയ്യുകയായിരുന്നു ഷിന്റോൺ. ടാർ കാരിയർ കപ്പലിലായിരുന്നു ജോലി. ബുധനാഴ്ച രാത്രി 8.15ഓടെ ഷിന്റോൺ സഹോദരനെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. അതിന് ശേഷം ഇന്നലെയാണ് ഷിന്റോണിനെ കാണാനില്ലെന്ന വിവരം കമ്പനി ബന്ധുക്കളെ അറിയിച്ചത്. ഷിന്റോണിനെ […]
Read more

ഗൗതംകൃഷ്ണയ്ക്കായുള്ള തിരച്ചിൽ ശക്തമാക്കണം; കളക്ടറേറ്റിലേക്ക് DYFI മാർച്ച്

കൊല്ലം: നീണ്ടകരയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയെ കാണാതായ സംഭവത്തിൽ തിരച്ചിൽ ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ കൊല്ലം കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. രക്ഷാപ്രവർത്തനം കാര്യക്ഷമമല്ലെന്നും തിരച്ചിൽ ശാസ്ത്രീയമായി നടക്കുന്നില്ലെന്നുമാണ് സംഘടനയുടെ ആരോപണം. പ്രതിഷേധത്തിനിടെ പ്രവർത്തകർ പോലീസ് ബാരിക്കേഡ് മറികടന്ന് കളക്ടറേറ്റ് വളപ്പിലേക്ക് പ്രവേശിച്ചതോടെ നേരിയ സംഘർഷാവസ്ഥയുണ്ടായി. പ്രധാന കവാടത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ നിയന്ത്രിക്കാൻ പോലീസിന് ഏറെ നേരം പാടുപെടേണ്ടിവന്നു. ചിന്ത ജെറോം, അരുൺ ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഗൗതം കൃഷ്ണയെ കണ്ടെത്താൻ […]
Read more

കൊല്ലത്ത് അമ്മയെയും രണ്ട് മക്കളെയും അഞ്ച് ദിവസമായി കാണാതായ സംഭവം; പൊലീസ് അന്വേഷണം ഊർജിതമാക്കി

കൊല്ലം: കൊല്ലത്ത് അമ്മയെയും രണ്ട് മക്കളെയും അഞ്ച് ദിവസമായി കാണാതായ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. പുന്തലത്താഴം സ്വദേശിനി രമ്യ സോമൻ, മകൻ വൈഷ്ണവ് (12), മകൾ രുദ്ര (മൂന്നര) എന്നിവരെയാണ് ശനിയാഴ്ച രാവിലെ മുതൽ കാണാതായത്. വീട്ടിൽ നിന്ന് കാറിൽ കടവൂർ ക്ഷേത്രത്തിലേക്ക് പോയ ഇവർ പിന്നീട് തിരിച്ചെത്തിയില്ല. തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇരവിപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുടുംബം സഞ്ചരിച്ച കാർ തെന്മല ഭാഗത്തേക്ക് പോകുന്ന സി.സി.ടി.വി. ദൃശ്യമാണ് അവസാനമായി […]
Read more

പാലക്കാട് ചിറ്റൂരില്‍ വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി

പാലക്കാട്: ചിറ്റൂരിൽ 14 വയസുകാരനായ വിദ്യാർത്ഥിയെ കാണാതായതായി പരാതി. കരിഞ്ഞാലിപ്പള്ളം സ്വദേശിയായ ഹരീഷിനെയാണ് കാണാതായത്. ഇന്നലെ പുലർച്ചെയാണ് ഹരീഷ് വീട്ടിൽ നിന്ന് സൈക്കിളിൽ പോയത്. തുടർന്ന് വീട്ടിലേക്ക് തിരിച്ചെത്തിയില്ല. വാളയാർ ഭാഗത്ത് കുട്ടിയെ കണ്ടതായി നാട്ടുകാർ പൊലീസിനെ അറിയിച്ചു. ഹരീഷ് സൈക്കിളിൽ വാളയാറിന് സമീപം സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ചിറ്റൂർ ബോയ്സ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് ഹരീഷ്. വിദ്യാർത്ഥിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
Read more

വാണിയംകുളത്ത് മൂന്നംഗ കുടുംബത്തെ കാണാനില്ലെന്ന് പരാതി

പാലക്കാട്: വാണിയംകുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ നാല് ദിവസമായി കാണാനില്ലെന്ന് പരാതി. വാണിയംകുളം കൃഷ്ണകൃപ വീട്ടിലെ ബാബു ഭാസ്കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരെയാണ് കാണാതായത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ മുതലാണ് ഇവരെ കാണാതായത്. ബന്ധുവീട്ടിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോകുകയാണെന്ന് അയൽവാസികളോട് പറഞ്ഞാണ് ഇവർ വീട്ടിൽ നിന്ന് പോയത്. എന്നാൽ ബന്ധുവീടുകളിൽ അത്തരമൊരു ചടങ്ങ് ഉണ്ടായിരുന്നില്ലെന്ന് അറിഞ്ഞതോടെ അയൽവാസികൾ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ […]
Read more

ഡൽഹിയിൽ മരുന്ന് വാങ്ങാൻ പോയ മലയാളി വിദ്യാർഥിയെ കാണാനില്ല

ന്യൂഡൽഹി: ഡൽഹിയിൽ മലയാളി വിദ്യാർഥിനിയെ കാണാതായതായി പരാതി. ജാമിയ മില്ലിയ സർവകലാശാലയിലെ വിദ്യാർഥിനിയായ തിരുവനന്തപുരം സ്വദേശി അഫിയ അയ്യൂബിനെയാണ് കാണാതായത്. 23 വയസ്സുകാരിയായ അഫിയ എം.എ. ഇന്റർനാഷണൽ റിലേഷൻസ് വിദ്യാർഥിനിയാണ്. ഡൽഹിയിലെ ഓഖ്‌ലയിൽ നിന്നാണ് ഇന്നലെ രാത്രി 11.30ഓടെ കാണാതായതെന്നാണ് പൊലീസ് പറയുന്നത്. പി.ജിയിൽ താമസിച്ചിരുന്ന അഫിയ മരുന്ന് വാങ്ങാൻ പോകുന്നുവെന്ന് പറഞ്ഞാണ് പുറത്തുപോയത്. ഫോൺ മുറിയിൽ വെച്ച ശേഷമാണ് പോയതെന്നും പിന്നീട് തിരികെ എത്തിയില്ലെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

കോന്നിയിൽ കാണാതായ ഊര് മൂപ്പനെ കണ്ടെത്താൻ കഡാവർ നായ; തെരച്ചിൽ ശക്തമാക്കി

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ കോന്നി കാട്ടാത്തി ഉന്നതിയിൽ കാണാതായ ഊര് മൂപ്പൻ മോഹൻദാസിനെ കണ്ടെത്താനുള്ള തെരച്ചിൽ കൂടുതൽ ശക്തമാക്കി. ഇതിന്റെ ഭാഗമായി കഡാവർ നായയെ സ്ഥലത്തെത്തിച്ച് പരിശോധന ആരംഭിച്ചു. ഇലന്തൂർ നരബലി കേസിൽ ഉൾപ്പെടെ നിർണായക തെളിവുകൾ കണ്ടെത്താൻ സഹായിച്ച ‘മായ’ എന്ന കഡാവർ നായയാണ് തെരച്ചിലിനായി എത്തിച്ചിരിക്കുന്നത്. 70-കാരനായ മോഹൻദാസിനെ കാണാതായിട്ട് എട്ട് ദിവസം പിന്നിട്ടിട്ടും യാതൊരു സൂചനയും ലഭിക്കാത്ത സാഹചര്യത്തിലാണ് തിരച്ചിൽ വ്യാപിപ്പിച്ചത്. കൂടുതൽ ഊർജിതമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ജില്ലാ കളക്ടർക്കും ജില്ലാ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix