മിഥില മോഹൻ വധക്കേസ്; പ്രതിയെ വിചാരണ കൂടാതെ വെറുതെ വിട്ട് സിബിഐ കോടതി
കൊച്ചി: വെണ്ണലയിലെ അബ്കാരി കരാറുകാരനും സ്പിരിറ്റ് വ്യാപാരിയുമായിരുന്ന മിഥില മോഹൻ വധക്കേസിൽ പ്രതിയെ വെറുതെ വിട്ടു. തൃശ്ശൂർ സ്വദേശി സന്തോഷ് കുമാർ എന്ന കണ്ണനെയാണ് സിബിഐ കോടതി കുറ്റവിമുക്തനാക്കിയത്. 20 വർഷത്തോളം പഴക്കമുള്ള കേസിലാണ് കോടതിയുടെ നടപടി. 2006 ഏപ്രിൽ അഞ്ചിനാണ് എറണാകുളം വെണ്ണലയിൽ മിഥില മോഹൻ വെടിയേറ്റ് കൊല്ലപ്പെട്ടത്. അനധികൃത സ്പിരിറ്റ് വ്യാപാരവുമായി ബന്ധപ്പെട്ട മുൻവൈരാഗ്യത്തെ തുടർന്ന് തമിഴ്നാട്ടിൽ നിന്നുള്ള വാടകക്കൊലയാളികളെ ഉപയോഗിച്ച് കൊലപാതകം നടത്തിയെന്നായിരുന്നു പ്രോസിക്യൂഷന്റെ ആരോപണം. ആദ്യം കേരള പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച […]
Read more