Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: mother & childern

കുഞ്ഞിന്റെ സ്നേഹം ശ്വാസംമുട്ടിക്കുന്നു, സ്വന്തമായി ഒരിടമില്ല’ : വികാരാധീനയായി ഒരമ്മ

മുംബൈ: മാതൃത്വം നൽകുന്ന സന്തോഷത്തോടൊപ്പം തന്നെ അമ്മമാർ അനുഭവിക്കുന്ന കഠിനമായ മാനസിക-ശാരീരിക സമ്മർദ്ദങ്ങളെക്കുറിച്ച് തുറന്നുപറയുന്ന ഒരമ്മയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നു. രണ്ട് വയസ്സുകാരനായ മകന്റെ അമ്മയായ ജഷിത് സിങ് നരൂലയാണ്, തന്റെ മകൻ തന്നോട് കാണിക്കുന്ന അമിതമായ അടുപ്പം തന്നെ എത്രത്തോളം തളർത്തുന്നുവെന്ന് വികാരാധീനയായി പങ്കുവെച്ചത്. ​കുഞ്ഞ് ജനിച്ച് ആദ്യ മാസങ്ങളിൽ അമ്മമാർ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് എല്ലാവരും സംസാരിക്കാറുണ്ടെങ്കിലും, കുട്ടി വളരുന്ന ഘട്ടത്തിലെ വെല്ലുവിളികൾ ആരും ചർച്ച ചെയ്യുന്നില്ലെന്ന് ജഷിത് ചൂണ്ടിക്കാട്ടുന്നു. “അമ്മ ഗോദി” (അമ്മയുടെ […]
Read more

പാലക്കാട് യുവതിയെയും രണ്ട് കുട്ടികളെയും കാണാനില്ലെന്ന് പരാതി

പാലക്കാട്: ഒറ്റപ്പാലത്ത് അമ്മയെയും മക്കളെയും കാണാനില്ലെന്ന് പരാതി. തോട്ടക്കര സ്വദേശി ഷഫീറിൻ്റെ ഭാര്യ ബാസില, ദമ്പതികളുടെ ഏഴും രണ്ടും വയസുള്ള മക്കളായ ഗാസി, ഗാനി എന്നിവരെയാണ് കാണാതായത്. കഴിഞ്ഞ 14 മണിക്കൂറായി അന്വേഷിക്കുന്നുണ്ടെങ്കിലും വിവരമൊന്നും ലഭിച്ചിട്ടില്ല. ഇന്നലെ വൈകിട്ട് നാലരയോടെ വീട്ടിൽ നിന്ന് മക്കളെയും കൂട്ടിയിറങ്ങിയ ബാസില പട്ടാമ്പിയിലേക്ക് പോകുന്നുവെന്നാണ് പറഞ്ഞിരുന്നത്. രാത്രി വൈകിയും കാണാതായതോടെയാണ് ഷഫീർ പരാതി നൽകിയത്. ഷഫീറിൻ്റെ പരാതിയിൽ ഒറ്റപ്പാലം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix