Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Mradanga Vision

കലൂർ സ്റ്റേഡിയത്തിലെ അപകടം; ഓസ്കാർ ഇവൻ്റ്സ് ഉടമ പി എസ് ജനീഷിന് ജാമ്യം

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ മെഗാ ഭരതനാട്യം നൃത്തപരിപാടിക്കിടെ ഉമ തോമസ് എംഎൽഎക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തിൽ ഓസ്കാർ ഇവൻ്റ്സ് ഉടമ പി എസ് ജനീഷിന് ജാമ്യം. എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കസ്റ്റഡി ആവശ്യപ്പെട്ടുകൊണ്ടുള്ള പൊലീസിന്റെ അപേക്ഷ കോടതി തള്ളി. മൃദംഗ വിഷൻ എം.ഡി നിഗോഷ് കുമാർ അടക്കമുള്ളവർക്ക് നേരത്തെ കോടതി ജാമ്യം നൽകിയിരുന്നു.
Read more

കലൂരിലെ നൃത്തപരിപാടി; സംഘാടകരുടെ വീടുകളിലും സ്ഥാപനങ്ങളിലും ജിഎസ്ടി റെയ്ഡ്

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്തപരിപാടിയുടെ സംഘാടകരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്. സംസ്ഥാന ജി എസ് ടി ഇന്റലിജന്‍സ് വിഭാഗമാണ് റെയ്ഡ് നടത്തുന്നത്. തൃശൂരിലെ ഓസ്‌കര്‍ ഇവന്റ്‌സ്, കൊച്ചിയിലെ ഇവന്റ്‌സ് ഇന്ത്യ, വയനാട്ടിലെ മൃദംഗവിഷന്‍ എന്നീ സ്ഥാപനങ്ങളിലാണ് റെയ്ഡ്. ജിഎസ്ടി നികുതി വെട്ടിപ്പ് നടത്തിയെന്ന സൂചനയുടെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. ഉമാ തോമസ് എം എല്‍ എ യ്ക്ക് അപകടമുണ്ടായ കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടി സംഘടിപ്പിച്ചത് മൃദംഗവിഷണായിരുന്നു.
Read more

Recent News

Advertisement
WhiteswanTV Footer