Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: MS Solutions

ചോദ്യപ്പേപ്പർ ചോർച്ച കേസ്; മുഖ്യപ്രതി ഷുഹൈബിന് ജാമ്യമില്ല

പത്താം ക്ലാസ് ക്രിസ്തുമസ് പരീക്ഷ ചോദ്യപ്പേപ്പർ ചോർച്ച കേസിൽ റിമാൻഡിൽ കഴിയുന്ന മുഖ്യപ്രതി എം എസ് സൊല്യൂഷൻ സി ഇ ഒ മുഹമ്മദ് ഷുഹൈബിന് ജാമ്യമില്ല. ഷുഹൈബ് നൽകിയ ജാമ്യാപേക്ഷ താമരശ്ശേരി മജിസ്ട്രേറ്റ് കോടതി തള്ളി. പ്രതിയ്ക്ക് ജാമ്യം നൽകുന്നതിനെ ക്രൈംബ്രാഞ്ച് എതിർത്തിരുന്നു. ഇത് കണക്കിലെടുത്താണ് ജാമ്യം തള്ളിയത്. ഇതോടെ, പ്രതി വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽ തന്നെ തുടരും. കേസിലെ നാലാം പ്രതിയും അൺ എയ്ഡഡ് സ്കൂളിലെ പ്യൂണുമായ അബ്ദുൾ നാസറിന്റെ റിമാൻഡ് കാലാവധി ഏപ്രിൽ ഒന്നു […]
Read more

ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഹമ്മദ് ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷ കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കോഴിക്കോട്: ക്രിസ്മസ് പത്താംക്ലാസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ യൂട്യൂബ് ചാനല്‍ എം എസ് സൊല്യൂഷന്‍സിന്റെ സിഇഒ മുഹമ്മദ് ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മുന്‍പ് അപേക്ഷ പരിഗണിക്കുന്നതിനിടയില്‍ ഗൂഢാലോചന കുറ്റം ചുമത്തിയതുമായി ബന്ധപ്പെട്ട് അധിക റിപ്പോര്‍ട്ട് കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോര്‍ട്ട് രണ്ടാണ് ഇന്ന് മുന്‍കൂര്‍ ജാമ്യ അപേക്ഷ പരിഗണിക്കുന്നത്. പ്ലസ് വണ്‍ കണക്ക് പരീക്ഷയുടെയും എസ്എസ്എല്‍സി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യങ്ങള്‍ എം എസ് സൊല്യൂഷന്‍സിലൂടെ […]
Read more

ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ്; എംഎസ് സൊല്യൂഷന്‍സിലെ അധ്യാപകരെ കസ്റ്റഡിയിലെടുക്കാന്‍ നീക്കം

കോഴിക്കോട്: ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാത്ത എംഎസ് സൊല്യൂഷന്‍സിലെ അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടിയുമായി ക്രൈംബ്രാഞ്ച്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് നല്‍കും. ഇനിയും ഹാജരായില്ലെങ്കില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി രണ്ടു തവണ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടും അധ്യാപകര്‍ ഹാജരായില്ല. ഇതേതുടര്‍ന്നാണ് കര്‍ശന നടപടിയിലേക്ക് ക്രൈംബ്രാഞ്ച് നീങ്ങുന്നത്. എംഎസ് സൊല്യൂഷന്‍സ് അപ്‌ലോഡ് ചെയ്ത ചോദ്യപേപ്പര്‍ പ്രവചന […]
Read more

ചോദ്യപേപ്പര്‍ ചോര്‍ച്ച: എം എസ് സൊല്യൂഷന്‍സ് അധികൃതര്‍ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കും

കോഴിക്കോട്: ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എം എസ് സൊല്യൂഷന്‍സ് അധികൃതരെ നോട്ടീസ് നല്‍കി വിളിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് സംഘം. മറ്റു സ്വകാര്യ ട്യൂഷന്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഇവയുമായി സഹകരിക്കുന്ന അധ്യാപകരുടെ മൊഴി കൂടി രേഖപ്പെടുത്താനാണ് നീക്കം. പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കിയ ശേഷം എഫ്‌ഐആര്‍ ഇടുന്ന കാര്യത്തില്‍ തീരുമാനം എടുക്കുമെന്നാണ് അന്വേഷണ സംഘം പറയുന്നത്. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും നേരത്തെ പരാതി നല്‍കിയ അധ്യാപകരുടെയും മൊഴിയെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെയാണ് നീക്കം. ചോദ്യപേപ്പര്‍ ചോര്‍ച്ച അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം […]
Read more
Advertisement
WhiteswanTV Footer