‘സുപ്രീംകോടതിയേക്കാള്‍ പവര്‍ ചീഫ് സെക്രട്ടറിക്ക്’; വീണ്ടും എന്‍ പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: ചീഫ് സെക്രട്ടറിക്കെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി എന്‍ പ്രശാന്ത് ഐഎഎസ്. തന്റെയുളളില്‍ തിരിച്ചറിവിന്റെ പ്രകാശം പരന്നെന്നും സുപ്രീംകോടതിയേക്കാള്‍ പവര്‍ ചീഫ് സെക്രട്ടറിക്കാണെന്നും എന്‍ പ്രശാന്ത് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. അച്ചടക്ക നടപടിയില്‍ തന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന് അപേക്ഷിച്ചിട്ട് 6 മാസമാവുകയാണെന്നും താന്‍ സമര്‍പ്പിക്കുന്ന രേഖകള്‍ അപ്രത്യക്ഷമാകുന്ന സാഹചര്യത്തിലാണ് റിക്കോര്‍ഡിംഗും സ്ട്രീമിംഗുമുള്‍പ്പെടെ സുതാര്യമായ ഹിയറിംഗിന് അപേക്ഷിച്ചതെന്നും എന്‍ പ്രശാന്ത് പറഞ്ഞു. ആദ്യം അത് അനുവദിച്ചെങ്കിലും പിന്നീട് സാധ്യമല്ലെന്ന അറിയിപ്പ് മാധ്യമങ്ങളിലൂടെയാണ് ലഭിച്ചതെന്നും ആറ് മാസത്തിനുശേഷമാണെങ്കിലും […]
Read more