Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: nasa

തന്റെ എട്ടാമത്തെ ബഹിരാകാശ നടത്തം പൂർത്തിയാക്കി സുനിത വില്യംസ്

തന്റെ എട്ടാമത്തെ ബഹിരാകാശ നടത്തം പൂർത്തിയാക്കി ഇന്ത്യൻ വംശജയായ നാസയുടെ ബഹിരാകാശ യാത്രിക സുനിത വില്യംസ്. US Spacewalk 91 എന്ന ഈ ദൗത്യം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് (ISS) പുറത്ത് നിർണായകമായ അറ്റകുറ്റപ്പണികളും നവീകരണങ്ങളും നടത്തുകയാണ് ലക്ഷ്യമിടുന്നത്. സുനിത വില്യംസിന്റെ കരിയറിലെ എട്ടാമത്തെയും ഹേഗിന്റെ നാലാമത്തെയും ബഹിരാകാശ നടത്തമാണ് ഇത്. ഇരുവരും ഏകദേശം ആറര മണിക്കൂർ ISS ന് പുറത്ത് ചിലവഴിച്ച് ജോലികളിൽ ഏർപ്പെട്ടു. അത്യാവശ്യ സ്റ്റേഷൻ ഹാർഡ്‌വെയർ മാറ്റിസ്ഥാപിക്കുകയും ന്യൂട്രോൺ സ്റ്റാർ ഇന്റീരിയർ കോമ്പോസിഷൻ […]
Read more

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പുതുവർഷം ആഘോഷിച്ച് സുനിതാ വില്യംസ്

ന്യൂയോര്‍ക്ക്: ഭൂമിയിൽ പുതുവർഷം ആഘോഷിക്കുമ്പോൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പുതുവർഷം ആഘോഷിക്കുകയാണ് സുനിതാ വില്യംസും കൂട്ടരും. 2025 പിറക്കുമ്പോള്‍ 16 സൂര്യോദയവും 16 അസ്തമയവും അവര്‍ക്കു ചുറ്റും നടക്കും. ഏകദേശം 400 കിലോമീറ്റര്‍ ഭൂമിയിൽ നിന്നും അകലെയാണ് ഐഎസ്എസ്. ഒരുദിവസം 16 തവണയാണ് ഈ ബഹിരാകാശ പരീക്ഷണശാല ഭൂമിയെ ചുറ്റുന്നത്. ഒരു പരിക്രമണത്തിന് 90 മിനിറ്റെടുക്കും. മണിക്കൂറില്‍ 28,000 കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചാരം. അതുകൊണ്ട് തന്നെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എന്നും കാണുന്നതാണ് 16 ഉദയാസ്തമയം. 2024 […]
Read more

സുനിത വില്യംസിന്റെ ആരോഗ്യനില തൃപ്തികരം

ബഹിരാകാശ നിലയത്തിൽ മാസങ്ങളായി കഴിയുന്ന സുനിതാ വില്യംസിന്റെ ആരോഗ്യനില തൃപ്തികരമെന്ന് നാസ. ബഹിരാകാശ നിലയത്തില്‍ നിന്ന് പുറത്തു വന്ന ദൃശ്യങ്ങളിൽ സുനിതയുടെ ഭാരം കുറഞ്ഞതായി കാണാം അതിനെ തുടർന്ന് ആശങ്കകള്‍ വര്‍ധിക്കുകയാണ്. എന്നാൽ സുനിതയുടെ ആരോഗ്യത്തിന് കുഴപ്പമൊന്നുമില്ലെന്ന് നാസയുടെ ബഹിരാകാശ ഓപ്പറേഷന്‍സ് മിഷന്‍ ഡയറക്ടറേറ്റ് വക്താവ് ജിമി റുസ്സെല്‍ പറഞ്ഞു. ബഹിരാകാശ നിലയത്തിലെ എല്ലാ നാസ ബഹിരാകാശ യാത്രികരുടെയും മെഡിക്കല്‍ പരിശോധനകള്‍ പതിവായി നടത്താറുണ്ടെന്നും ഫ്‌ളൈറ്റ് സര്‍ജന്‍മാര്‍ അവരെ നിരീക്ഷിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സുനിതയ്ക്കും സഹ ബഹിരാകാശ […]
Read more

ഏറ്റവും വലിയ ഛിന്നഗ്രഹം ഭൂമിക്ക് അടുത്തേക്ക്;നാസ

പുതിയൊരു ഛിന്നഗ്രഹം ഭൂമിക്ക് അടുത്തെത്തുന്നു എന്ന് പ്രഖ്യാപിച്ച് നാസ.ഒരു വിമാനത്തിന്റെ വലിപ്പമുള്ള ഛിന്നഗ്രഹമാണ് ഭൂമിയെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുന്നതെന്നാണ് നാസയുടെ അറിയിപ്പ്.ഏറ്റവും വലിയ ഈ ഛിന്നഗ്രഹത്തിന് 2024 എന്‍എഫ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്.2024 എന്‍ എഫ് ജൂലൈ 17നാണ് ഭൂമിക്ക് ഏറ്റവും അരികിലെത്തുക. മണിക്കൂറില്‍ 73,055 കിലോമീറ്റര്‍ വേഗത്തിലാണ് ഇതിന്റെ സഞ്ചാരം. 67 മീറ്റര്‍ വ്യാസമുള്ള 30 ലക്ഷം മൈലായിരിക്കു ഈ സമയം ഭൂമിയും ഛിന്നഗ്രഹവും തമ്മിലുള്ള അകലം എന്ന് നാസയുടെ ജെറ്റ് പ്രോപ്പല്‍ഷന്‍ ലബോററ്ററി ഡാറ്റ പറയുന്നു.2024 […]
Read more

രാജ്യത്തിന്റെ സ്വപ്‌നപദ്ധതി ഭാരതീയ അന്തരീക്ഷ് സ്റ്റേഷന്റെ ആദ്യമൊഡ്യൂള്‍ 2028 ഓടെ

ബെംഗളുരു:ഇന്ത്യയുടെ സ്വപ്നപദ്ധതിയായ സ്വന്തം സ്‌പേസ് സ്റ്റേഷനായ ഭാരതീയ അന്തരീക്ഷ് സ്റ്റേഷന്റെ ആദ്യമൊഡ്യൂള്‍ 2028 ഓടെ വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്.നാസയുടെ സ്‌പേസ് സയന്റിസ്റ്റ് സുനിതാ വില്യംസ് ബഹിരാകാശത്ത് കുടുങ്ങിയതടക്കമുള്ളവ പാഠമാക്കിയാകും ഗഗന്‍യാന്‍ പദ്ധതിയുടെ ഡിസൈന്‍. ഐഎസ്ആര്‍ഒയും നാസയും സംയുക്തമായി വിക്ഷേപിക്കുന്ന നൈസാര്‍ എന്ന ഉപഗ്രഹത്തിന്റെ തകരാറുകള്‍ പരിഹരിച്ച് ഈ മാസം അവസാനത്തോടെ ഇന്ത്യയിലെത്തിക്കുമെന്നും എസ് സോമനാഥ് വ്യക്തമാക്കി. നമ്മുടെ സ്വന്തം സ്‌പേസ് സ്റ്റേഷന്‍ എന്ന സ്വപ്നപദ്ധതിയുടെ നിര്‍മ്മാണവും ലോഞ്ചിന്റേയും ആദ്യഘട്ടം 2028ല്‍ ചെയ്യണമെന്നാണ് പദ്ധതിയിടുന്നത്. 2035ഓടെ […]
Read more
Advertisement
WhiteswanTV Footer