Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: National Games

കുട്ടിക്കളിയല്ല അബ്ദുറഹിമാനെ കായിക വകുപ്പ്

ഒട്ടേറെ കായിക താരങ്ങളെ സർവ്വ മേഖലകളിലും സംഭാവന ചെയ്ത സംസ്ഥാനമാണ് കേരളം. കഴിഞ്ഞ കുറെ നാളുകളായി കായിക രംഗത്ത് കേരളം വല്ലാത്ത കുതിപ്പാണ്. പക്ഷെ ആ കുതിപ്പ് മുന്നോട്ടല്ല, പിന്നോട്ടാണെന്ന് മാത്രം. ഉത്തരാഖണ്ഡിൽ നടന്ന മുപ്പത്തെട്ടാമത് ദേശീയ ഗെയിംസിൽ കേരളത്തിന്‍റെ മോശം പ്രകടനത്തെച്ചൊല്ലിയാണ് ഏറ്റവും ഒടുവിൽ വിവാദം കൊട്ടിക്കയറുന്നത്. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ പരസ്പരം പഴിചാരിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാന സ്പോർട്സ് മന്ത്രിയും സർക്കാരും മുതൽ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ വരെ ‍തമ്മിൽ തല്ലുകയാണ്. സ്പോർട്സ് മന്ത്രി വി. അബ്ദുറഹിമാൻ അടക്കം […]
Read more

കേരള ഒളിംപിക് അസോസിയേഷന്റെ ആരോപണങ്ങളില്‍ മറുപടിയുമായി കായിക മന്ത്രി

കോഴിക്കോട്: ദേശീയ ഗെയിംസിലെ കേരളത്തിന്റെ മോശം പ്രകടനത്തില്‍ കേരള ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് ഉയര്‍ത്തിയ ആരോപണങ്ങളില്‍ പ്രതികരണവുമായി കായിക മന്ത്രി വി അബ്ദുറഹിമാന്‍. ദേശീയ ഗെയിംസിലെ കേരളത്തിന്റെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്വം കായിക സംഘടനകള്‍ക്കാണെന്നതടക്കമുള്ള ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് മന്ത്രിയുടെ മറുപടി. ഇതിലും മോശം പ്രകടനം നേരത്തെയും ഉണ്ടായിട്ടുണ്ടെന്നും മോശം പ്രകടനത്തിന്റെ ഉത്തരവാദിത്വം കായിക സംഘടനകള്‍ക്കാണെന്നും മന്ത്രി പറഞ്ഞു. ആരോപണം ഉന്നയിച്ച ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് വി സുനില്‍കുമാര്‍ ഹോക്കി പ്രസിഡന്റാണെന്നും ഹോക്കി ഇതുവരെ യോഗ്യത നേടിയിട്ടുണ്ടോയെന്നും […]
Read more

ദേശീയ ഗെയിംസ് ഫുട്‌ബോൾ: 28 വര്‍ഷത്തിന് ശേഷം കേരളത്തിന് സ്വര്‍ണനേട്ടം

ഹല്‍ദ്വാനി: ദേശീയ ഗെയിംസ് ഫുട്‌ബോളില്‍ കേരളത്തിന് സ്വര്‍ണം. എതിരില്ലാത്ത ഒരുഗോളിനാണ് ഫൈനലില്‍ ആതിഥേയരായ ഉത്തരാഖണ്ഡിനെതിരെ കേരളത്തിന്റെ വിജയം. ദേശീയ ഗെയിംസ് ഫുട്‌ബോളില്‍ കേരളത്തിന്റെ മൂന്നാംസ്വര്‍ണമാണിത്. കേരളം അവസാനമായി ദേശീയ ഗെയിംസ് ഫുട്‌ബോളില്‍ സ്വര്‍ണം നേടിയത് 1997-ലാണ്. 2022-ല്‍ വെള്ളിയും കഴിഞ്ഞതവണ വെങ്കലവും കേരളം നേടിയിരുന്നു.
Read more

ദേശീയ ഗെയിംസ്; കേരളത്തിന് ആദ്യ സ്വര്‍ണ്ണം

ഉത്തരാഖണ്ഡില്‍ നടക്കുന്ന 38-ാമത് ദേശീയ ഗെയിംസില്‍ ആദ്യ സ്വര്‍ണം നേടി കേരളം. വനിതകളുടെ ഭാരോദ്വഹനത്തില്‍ സുഫ്നാ ജാസ്മിനാണ് സ്വര്‍ണം നേടിയത്. 45 കിലോ വിഭാഗത്തിലാണ് സുഫ്‌നാ ജാസ്മിന്റെ നേട്ടം. സര്‍വകലാശാല മത്സരങ്ങളില്‍ ദേശീയ റെക്കോര്‍ഡിന് ഉടമയാണ് തൃശൂര്‍ വേലുപാടം സ്വദേശിയായ സുഫ്‌ന. മത്സരത്തിന് മുന്‍പുള്ള ഭാരപരിശോധനയില്‍ സുഫ്നയ്ക്ക് ആവശ്യമായതിനേക്കാള്‍ 150 ഗ്രാം ഭാരം കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മുടിമുറിച്ച് ഭാരം കുറച്ച ശേഷമാണ് സുഫ്നയെ മത്സരിക്കാന്‍ അനുവദിച്ചത്. അതേസമയം വനിതാ വിഭാഗം ബീച്ച് ഹാന്‍ഡ് ബോളില്‍ കേരളത്തിന്റെ […]
Read more

ദേശീയ ഗെയിംസ്; നീന്തലിൽ സാജന്‍ പ്രകാശ് ഫൈനലില്‍

ഡെറാഡൂൺ: ദേശീയ ഗെയിംസിന്റെ രണ്ടാം ദിനമായ ഇന്ന് കൂടുതൽ മത്സരങ്ങളുമായി കളത്തിലിറങ്ങാൻ തയ്യാറെടുത്ത് കേരളം. ഇന്ന് രാവിലെ നടന്ന 200 മീ ഫ്രീസ്‌റ്റൈല്‍ നീന്തലില്‍ ഒരു മിനിറ്റ് 57 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് സാജന്‍ പ്രകാശ് ഫൈനലിലെത്തി. ഇന്ന് വൈകിട്ടാണ് ഫൈനല്‍ മത്സരം. 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയിലും 54.86 സെക്കന്‍ഡിൽ ഫിനിഷ് ചെയ്ത് സാജന്‍ ഫൈനലില്‍ കടന്നു. പുരുഷ ഖോ-ഖോയില്‍ മഹാരാഷ്ട്രയാണ് കേരളത്തിന്റെ എതിരാളികൾ. വനിതകളുടെ ബീച്ച് ഹാന്‍ഡ് ബോളില്‍ കേരളം ബംഗാളിനെ നേരിടും. ആദ്യ രണ്ടു […]
Read more

ദേശീയ ഗെയിംസില്‍ കളരിപ്പയറ്റ് പുറത്ത്

ദേശീയ ഗെയിംസില്‍ കളരിപ്പയറ്റിനെ പുറത്താക്കി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍. വിപുലമായ പങ്കാളിത്തവും രാജ്യത്തെമ്പാടും പ്രചാരവുമുള്ള കായിക ഇനമായിരിക്കണമെന്നാണ് ദേശീയ ഗെയിംസിനായുള്ള ചട്ടക്കൂടില്‍ പറയുന്നതെന്ന് ഐഒഎ വിശദീകരിക്കുന്നു. ഈ മാനദണ്ഡങ്ങള്‍ കളരിപ്പയറ്റ് പാലിക്കാത്തിനാല്‍ ഗെയിംസില്‍ മത്സരയിനമാക്കാനാകില്ല എന്ന വിചിത്രവാദമാണ് പാസാക്കിയത്. കോടതി പറഞ്ഞ സമയത്തിനുള്ളില്‍ അറിയിപ്പ് പുറത്തിറക്കുന്നതില്‍ പരാജയപ്പെട്ട ഐഒഎയ്‌ക്കെതിരെ കളരിപ്പയറ്റ് താരം ഹര്‍ഷിത യാദവ് കോടതിയലക്ഷ്യഹര്‍ജി ഫയല്‍ ചെയ്തു. കളരിപ്പയറ്റിനെ ചരിത്രപരവും സാംസ്‌കാരികവുമായ പൈതൃകം മുന്‍നിര്‍ത്തി പ്രദര്‍ശനയിനമാക്കിയിട്ടുണ്ടെന്നും ഐഒഎ വ്യക്തമാക്കി. കേരളത്തിന്റെ ഏറ്റവും വലിയ മെഡല്‍ പ്രതീക്ഷയായിരുന്നു […]
Read more

ദേശീയ ഗെയിംസില്‍ കേരളത്തിന് 451 അംഗ ടീം

ഉത്തരാഖണ്ഡില്‍ നടക്കുന്ന ദേശീയ ഗെയിംസില്‍ കേരളത്തിന് 451 കായികതാരങ്ങളുടെ സംഘം. 28 മുതല്‍ ആരംഭിക്കുന്ന ദേശീയ ഗെയിംസിനായി മത്സരാർത്ഥികൾ 23-ന് പുറപ്പെടും. ഒളിമ്പ്യന്‍ സെബാസ്റ്റിയന്‍ സേവ്യറാണ് സംഘത്തലവന്‍. 123 ഒഫീഷ്യലുകളും ഒപ്പമുണ്ടാകും. 29 കായിക ഇനങ്ങളിലാണ് കേരളം മത്സരിക്കുന്നത്. 28 മുതല്‍ ഫെബ്രുവരി 14 വരെയാണ് ദേശീയ ഗെയിംസ് നടക്കുന്നത്. തുഴച്ചില്‍, ഖോഖൊ,ബാസ്‌കറ്റ്‌ബോള്‍ ടീമുകള്‍ 26നും അക്വാട്ടിക്‌സ്, റഗ്ബി, ഫുട്‌ബോള്‍, വുഷു, ഷൂട്ടിങ് ടീമുകള്‍ 27നും പുറപ്പെടും. കളരിപ്പയറ്റ് മത്സര ഇനമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പ്രദര്‍ശന മത്സരത്തിനുള്ള ടീം […]
Read more

ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് മത്സരയിനമാക്കാൻ ഡൽഹി ഹൈക്കോടതി വിധി

ദേശീയ ഗെയിംസില്‍ കളരിപ്പയറ്റിനെ മത്സരയിനമാക്കി ഉള്‍പ്പെടുത്താന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവ്. ഉത്തരാഖണ്ഡില്‍ 28ന് ആരംഭിക്കുന്ന ദേശീയ ഗെയിംസിലാണ് കളരിപ്പയറ്റിനെ മത്സരയിനമാക്കി ഉള്‍പ്പെടുത്താനുളള കോടതി ഉത്തരവ്. കളരിപ്പയറ്റിനെ മത്സരയിനങ്ങളില്‍ നിന്ന് ഒഴിവാക്കി പ്രദര്‍ശനയിനമാക്കിയ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ നടപടി റദ്ദാക്കിയാണ് കോടതി വിധി. ഹരിയാന ഫരീദാബാദില്‍ നിന്നുള്ള മത്സരാര്‍ഥി ഹര്‍ഷിത യാദവിന്റെ ഹര്‍ജയിലാണ് നടപടി. കളരിപ്പയറ്റിനെ മത്സരയിനമാക്കി ഒരാഴ്ചയ്ക്കുള്ളില്‍ പുതുക്കിയ മത്സരക്രമം പുറത്തിറക്കണമെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും ഉത്തരാഖണ്ഡ് സര്‍ക്കാരിനും ഹൈക്കോടതി നിര്‍ദേശം നല്‍കി. 2015ല്‍ കേരളം ആതിഥ്യം […]
Read more
Advertisement
WhiteswanTV Footer