വനിതാ എംഎൽഎമാരെ അവഗണിച്ചെന്ന് ആരോപണം; ഡൽഹിയിൽ യുഡിഎഫ് പ്രതിഷേധം
ന്യൂഡൽഹി: ദേശീയ വനിതാ കമ്മീഷൻ സംഘടിപ്പിച്ച ശിൽപശാലയിൽ പ്രതിഷേധവുമായി കേരളത്തിൽ നിന്നുള്ള യുഡിഎഫ് വനിതാ എംഎൽഎമാർ. വനിതാ കമ്മീഷനെ രാഷ്ട്രീയ അജണ്ട നടപ്പാക്കാൻ ഉപയോഗിക്കുന്നുവെന്ന് ആരോപിച്ചാണ് എംഎൽഎമാർ പ്രതിഷേധിച്ചത്. മുദ്രാവാക്യം വിളിച്ച ശേഷം ശിൽപശാല ബഹിഷ്‌കരിക്കുകയും ചെയ്തു. സംഘപരിവാർ അജണ്ട നടപ്പാക്കാനാണ് ദേശീയ വനിതാ കമ്മീഷൻ ശ്രമിക്കുന്നതെന്ന് ഷാനിമോൾ ഉസ്മാൻ ആരോപിച്ചു. കേരളത്തിൽ നിന്നുള്ള മന്ത്രിമാരെ പരിപാടിയിൽ പ്രസംഗിക്കാൻ ക്ഷണിച്ചില്ലെന്നും അവർ പറഞ്ഞു. ശിൽപശാലയിലെ പ്രസംഗങ്ങളെല്ലാം ഹിന്ദിയിലായിരുന്നെന്നും മലയാളത്തിലേക്ക് വിവർത്തനം ചെയ്യാനുള്ള സംവിധാനവും ഉണ്ടായിരുന്നില്ലെന്നും ഷാനിമോൾ ഉസ്മാൻ […]
Read more








