ഡോ. കമറുദ്ദീൻ പരിസ്ഥിതി പുരസ്‌കാരം എൻ. ബാദുഷയ്ക്ക്
തിരുവനന്തപുരം: ഡോ. കമറുദ്ദീൻ ഫൗണ്ടേഷൻ ഫോർ ബയോഡൈവേഴ്സിറ്റി കൺസർവേഷന്റെ 2026-ലെ പരിസ്ഥിതി പുരസ്‌കാരത്തിന് വയനാട്ടിലെ പരിസ്ഥിതി പ്രവർത്തകൻ എൻ. ബാദുഷ അർഹനായി. അന്തരിച്ച പരിസ്ഥിതി പ്രവർത്തകനും കേരള സർവകലാശാല സസ്യശാസ്ത്ര വിഭാഗം മുൻ റീഡറുമായിരുന്ന ഡോ. കമറുദ്ദീന്റെ സ്മരണയ്ക്കായാണ് പുരസ്‌കാരം ഏർപ്പെടുത്തിയിരിക്കുന്നത്. 25,000 രൂപയും പ്രശസ്തിപത്രവും പ്രശംസാഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. സർക്കാർ സംവിധാനങ്ങളുടെ സഹായമില്ലാതെ സ്വന്തം പരിശ്രമത്തിലൂടെ ജൈവവൈവിധ്യ സംരക്ഷണത്തിനായി പ്രവർത്തിച്ചതാണ് ബാദുഷയെ പുരസ്‌കാരത്തിന് അർഹനാക്കിയത്. ജൂറി ഏകകണ്ഠമായാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്. പതിറ്റാണ്ടുകളായി വയനാടിന്റെ പ്രകൃതിയും പരിസ്ഥിതിയും […]
Read more