Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: NEET QUESTION PAPER

നീറ്റ് ചോദ്യപേപ്പർ വാഗ്ദാനം ചെയ്ത് വീഡിയോ കോൾ തട്ടിപ്പ് ശ്രമം

ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ NEET-യുമായി ബന്ധപ്പെട്ട് ചോദ്യപേപ്പർ നൽകാമെന്ന് പറഞ്ഞ് അജ്ഞാതൻ വീഡിയോ കോൾ വഴി തട്ടിപ്പ് ശ്രമം നടത്തിയതായി പരാതി. അജ്മീയറിൽ നിന്നുള്ള ഒരു നീറ്റ് വിദ്യാർത്ഥിക്കാണ് അജ്ഞാതന്റെ കോൾ ലഭിച്ചത്. വീഡിയോ കോളിലൂടെ ചോദ്യപേപ്പർ കാണിച്ച് 30,000 രൂപ ആവശ്യപ്പെട്ടതായി പരാതിയിൽ പറയുന്നു. ഡിഎവി കോളേജ് സ്റ്റുഡന്റ്സ് യൂണിയൻ മുൻ പ്രസിഡന്റും എബിവിപി അംഗവുമായ കൃഷ്ണ സിംഗ് താക്കൂർ ആണ് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ പേരിൽ അജ്മീർ പോലീസ് സ്റ്റേഷനിൽ […]
Read more

നീറ്റ് ചോദ്യപേപ്പർ ചോർച്ച; അടുത്ത വർഷം മുതൽ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ

ന്യൂഡൽഹി: നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ച പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ എല്ലാ മുൻകരുതലുകളും സ്വീകരിക്കുന്നതായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) അറിയിച്ചു. അടുത്ത വർഷം മുതൽ നീറ്റ് പരീക്ഷ കംപ്യൂട്ടർ അധിഷ്ഠിത രീതിയിലാക്കാനാണ് പദ്ധതി. ഇതിലൂടെ പരീക്ഷാ നടത്തിപ്പിലെ പല പ്രശ്നങ്ങൾക്കും പരിഹാരം ലഭിക്കുമെന്ന് എൻടിഎ മേധാവി പാർലമെന്ററി സമിതിയെ അറിയിച്ചു. ചോദ്യപേപ്പർ തയ്യാറാക്കുന്ന രീതിയിലും മാറ്റങ്ങൾ കൊണ്ടുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച അന്വേഷണം എത്രയും വേഗം പൂർത്തിയാക്കുമെന്ന് സിബിഐ അറിയിച്ചു. പരീക്ഷാ […]
Read more

നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയിൽ കടുത്ത വിമർശനവുമായി സുപ്രീംകോടതി

ന്യൂഡൽഹി: നീറ്റ് യു.ജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ച കേസിൽ ദേശീയ ടെസ്റ്റിങ് ഏജൻസിക്ക് (NTA) സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. വീഴ്ചകളിൽ നിന്ന് എൻടിഎ പാഠം പഠിച്ചില്ലെന്ന് ജസ്റ്റിസ് പി എസ് നരസിംഹ അഭിപ്രായപ്പെട്ടു. എൻടിഎയെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ഡോക്ടർമാരും മെഡിക്കൽ വിദ്യാർത്ഥികളും നൽകിയ ഹർജികളാണ് കോടതി പരിഗണിച്ചത്. കേസിൽ എൻടിഎയ്ക്കും കേന്ദ്ര സർക്കാരിനും സുപ്രീം കോടതി നോട്ടീസ് അയച്ചു. രണ്ടുവർഷം മുമ്പുണ്ടായ ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന് കോടതി രൂപീകരിച്ച ഉന്നതാധികാര സമിതിയുടെ നിർദേശങ്ങൾ എങ്ങനെ നടപ്പാക്കിയെന്ന് സമിതി ചെയർമാൻ […]
Read more

ചോദ്യപ്പേപ്പർ ചോർച്ച; രണ്ട് അധ്യാപകരിലേക്ക് കൂടി അന്വേഷണം

ന്യൂഡൽഹി: നീറ്റ് യുജി ചോദ്യപ്പേപ്പർ ചോർച്ചാ കേസിൽ അന്വേഷണം കൂടുതൽ അധ്യാപകരിലേക്ക് വ്യാപിക്കുന്നു. നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നിയമിച്ചിരുന്ന രണ്ട് അധ്യാപകർ കൂടി കേസിൽ ഉൾപ്പെട്ടതായി സിബിഐ അറിയിച്ചു. കോടികളുടെ ഇടപാടാണ് സംഭവിച്ചതെന്നും സിബിഐ പറയുന്നു.ചോർത്തിയ ചോദ്യങ്ങൾ ഉപയോഗിച്ച് ചില അധ്യാപകർ പ്രത്യേക ക്ലാസുകൾ നടത്തിയതായും, ഈ ക്ലാസുകളിൽ പ്രവേശനത്തിന് വലിയ തുക ഈടാക്കിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പൂനെയിൽ നിന്നുള്ള അധ്യാപിക മനിഷ സഞ്ജയ് ഹവൽദാറിനെ കഴിഞ്ഞ ദിവസം സിബിഐ അറസ്റ്റ് ചെയ്തിരുന്നു. […]
Read more
Advertisement
WhiteswanTV Footer