Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Nehru Trophy Boat Race

പുന്നമടയിലെ ജലരാജാവായി അരോമ; ഫോട്ടോ ഫിനിഷ്

ആലപ്പുഴ: 72ാമത് നെഹ്‌റു ട്രോഫി വള്ളം കളിയില്‍ വാശിയേറിയ പോരാട്ടത്തില്‍ കപ്പടിച്ച് അരോമ ചുണ്ടന്‍. പുന്നമടക്കായലിലെ വാശിയേറിയ മത്സരത്തില്‍ ഫോട്ടോ ഫിനിഷിലാണ് കൊല്ലം അരോമ ജേതാക്കളായത്. അരോമയുടെ ആദ്യകിരീട നേട്ടമാണ്. മേല്‍പ്പാടം, നടുഭാഗം, വീയപുരം, അരോമ എന്നീ ചുണ്ടന്‍ വള്ളങ്ങളാണ് ഫൈനല്‍ ലൈനപ്പില്‍ എത്തിയത്. ആദ്യ ഹീറ്റ്‌സില്‍ വീയപുരം ഒന്നാമതെത്തി. 4.20 മിനിറ്റാണ് എടുത്ത സമയം. രണ്ടാം ഹീറ്റ്‌സില്‍ ചമ്പക്കുളം ചുണ്ടന്‍ ഒന്നാമതെത്തി. രണ്ടാം ഹീറ്റ്‌സില്‍ 5 മിനിറ്റില്‍ ഏറെ സമയം എടുത്താണ് നാലു വള്ളങ്ങളും ഫിനിഷ് […]
Read more

നെഹ്റു ട്രോഫി വള്ളംകളിയിൽ നിന്ന് വിട്ടുനിൽക്കാൻ കൊടിക്കുന്നിൽ സുരേഷ്

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ പോസ്റ്ററിൽ പേര്‍‍യും ചിത്രവും ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി ജലമേളയിൽ നിന്ന് വിട്ടുനിൽക്കും. വിവാദത്തെ തുടർന്ന് സംഘാടകർ പോസ്റ്റർ പിൻവലിച്ചെങ്കിലും പുതിയ പോസ്റ്റർ പുറത്തിറക്കാത്തതിലും എംപിക്ക് അതൃപ്തിയുണ്ട്. എൻടിബിആർ കൾച്ചറൽ കമ്മിറ്റിയാണ് നേരത്തെ പുറത്തിറക്കിയ പോസ്റ്റർ പിൻവലിച്ചത്. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ മണ്ഡലത്തിലാണ് കുട്ടനാട്. വള്ളംകളിയിൽ ഏറ്റവും കൂടുതൽ ചുണ്ടൻ വള്ളങ്ങൾ പങ്കെടുക്കുന്നതും എംപിയുടെ മണ്ഡലത്തിൽ നിന്നാണ്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പുറത്തിറക്കിയ നെഹ്റു ട്രോഫി പോസ്റ്ററിൽ കൊടിക്കുന്നിൽ സുരേഷിന്റെ […]
Read more

നെഹ്‌റു ട്രോഫിയിൽ മുത്തമിടാൻ കുമരകം ടൗൺ ബോട്ട് ക്ലബ്; പരിശീലന ക്യാമ്പിന് ആവേശകരമായ തുടക്കം

കുമരകം: കായൽപരപ്പിലെ കരുത്തിന്റേയും വേഗതയുടേയും പോരാട്ടവീര്യവുമായി 2026-ലെ നെഹ്‌റു ട്രോഫി ജലോത്സവത്തിനായി കുമരകം ടൗൺ ബോട്ട് ക്ലബ് (KTBC) ഒരുക്കങ്ങൾ തുടങ്ങി. ഈ വർഷത്തെ മത്സരങ്ങൾക്കായുള്ള കായിക പരിശീലന ക്യാമ്പ് ആവേശകരമായ ചടങ്ങുകളോടെയാണ് കുമരകത്ത് ആരംഭിച്ചത്. പുത്തൻ ചുണ്ടനായ ‘നിരണം പുണ്യളനിൽ’ ആണ് ഇത്തവണ കുമരകം ടൗൺ ബോട്ട് ക്ലബ് അങ്കത്തിനിറങ്ങുന്നത്. ക്ലബ്ബിന്റെ കരുത്തും പാരമ്പര്യവും ഒത്തുചേരുമ്പോൾ കിരീടത്തിൽ കുറഞ്ഞതൊന്നും തങ്ങൾ ലക്ഷ്യമിടുന്നില്ലെന്ന് ക്ലബ് ഭാരവാഹികൾ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ശ്രീകുമാരമംഗലം സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ, കുമരകം […]
Read more

നെഹ്‌റു ട്രോഫി പവലിയൻ നവീകരണത്തിന് പത്ത് കോടി രൂപ അനുവദിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ്

ആലപ്പുഴ: പുന്നമടക്കായലിലെ ജലമാമാങ്കത്തിന് കൊടിയുയർത്തി മന്ത്രി മുഹമ്മദ് റിയാസ്. നെഹ്‌റു ട്രോഫി വള്ളംകളിയുടെ പവലിയൻ നവീകരണത്തിന് പത്ത് കോടി രൂപ അനുവദിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. സർക്കാർ ഏഴ് കോടി രൂപ അനുവദിച്ചു. പിപി ചിത്തരഞ്ജൻ എംഎൽഎ രണ്ട് കോടി രൂപ അനുവദിച്ചു. ടൂറിസം വകുപ്പ് ഒരു കോടി രൂപയും അനുവദിച്ചതായി മന്ത്രി അറിയിച്ചു. നവകേരള സദസിൽ ലഭിച്ച നിവേദനത്തിലാണ് തീരുമാനം. ചരിത്രത്തിൽ ആദ്യമായാണ് സർക്കാർ ഇത്രയധികം തുക നെഹ്‌റു ട്രോഫി വള്ളം […]
Read more

വള്ളംകളി ആവേശത്തിൽ പുന്നമടക്കായൽ; നാളെ 2 മണിക്ക് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

ആലപ്പുഴ: നാളെ ആലപ്പുഴ പുന്നമടക്കായലില്‍ 71-ാമത് നെഹ്റു ട്രോഫി വള്ളംകളി നടക്കും. നാളെ രാവിലെ 11 മണിക്കാണ് വള്ളം കളി ആരംഭിക്കുക. രണ്ട് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. കായലില്‍ ട്രാക്കുകൾ വേര്‍തിരിക്കുന്നതുൾപ്പെടെയുള്ള പ്രവര്‍ത്തനങ്ങൾ പൂര്‍ത്തിയായിട്ടുണ്ട്. ആദ്യം നടക്കുക ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ്. തുടര്‍ന്ന് ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സും ചെറുവള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങളും നടക്കും. സിംബാബ്‌വേ വ്യവസായ വാണിജ്യ ഡെപ്യൂട്ടി മന്ത്രി രാജേഷ്‌കുമാർ ഇന്ദുകാന്ത് മോദി, അംബാസഡർ സ്റ്റെല്ല നിക്കാമോ തുടങ്ങിയവര്‍ ഇത്തവണ പ്രഥാന […]
Read more

നെഹ്റു ട്രോഫി വള്ളംകളി; ഓഗസ്റ്റ് 30ന് ആലപ്പുഴയിൽ വിവിധ താലൂക്കുകളിൽ അവധി

നെഹ്റു ട്രോഫി വള്ളംകളി പ്രമാണിച്ച് ഓഗസ്റ്റ് 30ന് ആലപ്പുഴയിൽ വിവിധ താലൂക്കുകളിൽ അവധി പ്രഖ്യാപിച്ചു. ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍, മാവേലിക്കര എന്നീ താലൂക്കുകളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ആഗസ്റ്റ് 30ന് പുന്നമടക്കായലില്‍ നടക്കുന്ന 71-ാമത് നെഹ്‌റുട്രോഫി വള്ളംകളിക്കു മുന്നോടിയായി നഗരസഭയുടെ നേതൃത്വത്തിലുള്ള സാംസ്‌കാരികോത്സവവും കലാസന്ധ്യയും പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. പരിപാടിയോടനുബന്ധിച്ച് നടന്ന വ്യാപാര സ്ഥാപനങ്ങളിലെയും നഗരത്തിലെയും ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമ്മം ജില്ലാ കളക്ടർ അലക്സ്‌ വർഗീസ് […]
Read more

ജലരാജാവ് കാരിച്ചാല്‍ ചുണ്ടന്‍ തന്നെ; അപ്പീല്‍ ജുറി കമ്മിറ്റി

ആലപ്പുഴ: ഏറെ വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും തിരികൊളുത്തിയ നെഹ്റു ട്രോഫി വള്ളംകളിയില്‍ അന്തിമ വിധി വന്നു. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന്‍ തന്നെയാണ് വിജയിയെന്ന് അപ്പീല്‍ ജൂറി കമ്മിറ്റി. 0.005 മൈക്രോ സെക്കന്റിന്റെ വ്യത്യാസത്തിലാണ് കാരിച്ചാല്‍ വീയപുരം ചുണ്ടനെ പരാജയപ്പെടുത്തിയതെന്ന് അപ്പീല്‍ ജൂറി കമ്മിറ്റി അറിയിച്ചു. വിധി നിര്‍ണയത്തില്‍ പിഴവില്ലെന്ന് അപ്പീല്‍ ജൂറി കമ്മിറ്റി തീരുമാനം അറിയിച്ചു. വീയപുരം ചുണ്ടന്‍ തുഴഞ്ഞ വില്ലേജ് ബോട്ട് ക്ലബിന്റെ പരാതിയും അപ്പീല്‍ ജൂറി കമ്മിറ്റി തള്ളി. നടുഭാഗം തുഴഞ്ഞ […]
Read more

നെഹ്റു ട്രോഫി വള്ളംകളി ; ചു​ണ്ട​ൻ​വ​ള്ള​ങ്ങ​ളു​ടെ ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളു​ടെ വീഡി​യോ പ​രി​​ശോ​ധ​ന ഇന്ന്

ആ​ല​പ്പു​ഴ: ​നെഹ്റു ട്രോഫി വള്ളംകളിക്ക് പിന്നാലെ ആരംഭിച്ച വിജയപ്രഖ്യാപന തര്‍ക്കത്തില്‍ ചു​ണ്ട​ൻ​വ​ള്ള​ങ്ങ​ളു​ടെ ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളു​ടെ വീഡി​യോ പ​രി​​ശോ​ധ​ന ഇന്ന് ന​ട​ക്കും. വൈ​കീ​ട്ട്​ മൂ​ന്നി​ന്​ ക​ല​ക്ട​ർ അ​ല​ക്സ്​ വ​ർ​ഗീ​സി​ന്‍റെ ചേം​ബ​റി​ൽ ജൂ​റി ഓ​ഫ്​ അ​പ്പീ​ൽ ക​മ്മി​റ്റി​യാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി വി​ജ​യി​യെ പ്ര​ഖ്യാ​പി​ക്കുക. നെ​ഹ്​​റു​ ട്രോ​ഫി​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് മൈ​ക്രോ​സെ​ക്ക​ൻ​ഡി​ന്‍റെ പേ​രി​ൽ ത​ർ​ക്ക​മു​ണ്ടാ​കു​ന്ന​ത്. മ​ത്സ​ര​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്കം പ​രി​ഹ​രി​ക്കാ​ൻ നെ​ഹ്​​റു ട്രോ​ഫി വ​ള്ളം​ക​ളി ക​ഴി​ഞ്ഞ്​ അ​ഞ്ചാം ദി​വ​സ​ത്തെ പു​നഃ​പ​രി​ശോ​ധ​ന​യും ആ​ദ്യ​മാ​ണ്. ഫൈ​ന​ലി​ൽ അ​ന്തി​മ​വി​ശ​ല​ക​നം ന​ട​ത്താ​തെ കാ​രി​ച്ചാ​ൽ ചു​ണ്ട​നെ വി​ജ​യി​യെ പ്ര​ഖ്യാ​പി​ച്ച​തി​നെ​തി​രെ വി.​ബി.​സി […]
Read more

നെഹ്‌റു ട്രോഫി വള്ളംകളി ഫണ്ട് സമാഹരണത്തിന് സർക്കാർ ഓഫീസുകളിൽ ടിക്കറ്റ് വിൽപ്പന

നെഹ്‌റു ട്രോഫി വള്ളംകളിക്ക്‌ ഫണ്ട് സമാഹരിക്കാൻ സർക്കാർ ഓഫീസുകൾ വഴി പ്രവേശന ടിക്കറ്റുകൾ വിൽക്കാൻ ഉത്തരവ്. ഇടുക്കി, കണ്ണൂർ, വയനാട്, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിലെ സർക്കാർ ഓഫീസുകളിലൂടെയാണ് ടിക്കറ്റുകൾ വിൽക്കുക. വള്ളംകളി നടത്തിപ്പിന് ഫണ്ട് കണ്ടെത്താൻ സഹായം ആവശ്യപ്പെട്ട് ആലപ്പുഴ സബ് കളക്ടർ സർക്കാരിനെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്. നിർബന്ധിത പിരിവും അടിച്ചേൽപ്പിക്കുന്ന ടിക്കറ്റ് വില്പനയും പാടില്ലെന്നും ഉത്തരവിൽ പറയുന്നു. നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാലാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix