നെന്മാറ ഇരട്ടക്കൊലപാതക കേസ്; ചെന്താമരയുടെ വിചാരണ 29-ന് നടക്കും
പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതക കേസിൽ സാക്ഷി വിസ്താര നടപടികൾ പൂർത്തിയായി. പാലക്കാട് നാലാം അഡീഷണൽ സെഷൻസ് കോടതിയിലാണ് നാല് മാസത്തിലേറെ നീണ്ട വിചാരണ നടപടികൾ നടന്നത്. കേസിലെ പ്രതി ചെന്താമരയുടെ അന്തിമ വിചാരണ ഈ മാസം 29-ന് നടക്കുമെന്ന് കോടതി അറിയിച്ചു. 2025 ജനുവരി 27-നാണ് നെന്മാറ പോത്തുണ്ടി ബോയൻ കോളനിയിൽ സുധാകരനെയും അമ്മ ലക്ഷ്മിയെയും പ്രതിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. ഈ സംഭവമാണ് സംസ്ഥാനത്തെ ഞെട്ടിച്ചിരുന്നത്. സുധാകരന്റെ കുടുംബവുമായി പ്രതിക്ക് മുൻപും വൈരാഗ്യമുണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ […]
Read more

