Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയെ കുറിച്ച് പുതിയ വെളിപ്പെടുത്തലുകൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയായ ചെന്താമര ഇനിയും രണ്ടുപേരെ കൊല്ലുമെന്ന് പറഞ്ഞതായി സഹപ്രവർത്തകനായ മണികണ്ഠൻ വെളിപ്പെടുത്തി. കോഴിക്കോട് കൂമ്പാറ മാതാ ക്വാറിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് മണികണ്ഠൻ. മുമ്പ് ഒരാളെ കൊലപ്പെടുത്തിയ വിവരവും ജയിൽവാസം അനുഭവിച്ച കാര്യവും ചെന്താമര തന്നോട് പറഞ്ഞിരുന്നതായി മണികണ്ഠൻ വ്യക്തമാക്കി. സൗഹൃദത്തിന്റെ പേരിൽ ചെന്താമര തനിക്ക് ഒരു മൊബൈൽ ഫോൺ നൽകി. എന്നാല്‍, ജോലി സംബന്ധമായകാര്യങ്ങൾക്കപ്പുറം ചെന്താമരയുമായി യാതൊരു ബന്ധവുമില്ലെന്ന് മണികണ്ഠൻ പറഞ്ഞു. ഓർമ്മയ്ക്കായി വെച്ചോ എന്ന് പറഞ്ഞാണ് ഫോൺ നൽകിയതെന്നും അതിനപ്പുറം ഒന്നുമില്ലെന്നും മണികണ്ഠൻ കൂട്ടിച്ചേർത്തു.

തന്റെ കുടുംബം തകർത്തതാണ്, അതിന് രണ്ടുപേരെകൂടി പൂശിയിട്ടേ മരിക്കൂ എന്ന് പറഞ്ഞിരുന്നതായും അസുഖമായാണ് പോയതെന്നും മണികണ്ഠൻ പറഞ്ഞു.പാലക്കാടുള്ള സെക്യൂരിറ്റി ഏജൻസിയിലൂടെ 2023 പകുതിയോടെ ചെന്താമര കൂമ്പാറയിലെ ക്വാറിയിൽ ജോലിക്ക് എത്തുകയായിരുന്നെന്ന് മാതാ ഇൻഡസ്ട്രീസ് മാനേജർ മോഹൻദാസ് പറഞ്ഞു.

2024 ഡിസംബറിനോട് അടുത്ത് വയറിന് അസുഖം മൂലം ജോലി നിർത്തിയിരുന്നു. അതിന് ശേഷം തിരിച്ചെത്തിയിട്ടില്ല. ജോലിയിൽ വീഴ്ച വരുത്തിയിട്ടില്ലാത്ത, അധികം സംസാരിക്കാത്ത, ഗൗരവമായ പെരുമാറ്റമുള്ള ആളായിരുന്നു ചെന്താമര. എന്നാൽ, സ്ത്രീവിരോധിയായ സ്വഭാവം സംസാരത്തിലൂടെ പ്രകടമായിരുന്നു. കുടുംബജീവിതത്തിൽ ഉണ്ടായ പരാജയമാണ് ചെന്താമരയുടെ ഈ നിലപാടിനും പെരുമാറ്റത്തിനും കാരണമെന്നാണ് മോഹൻദാസ് വിലയിരുത്തുന്നത്. ഭാര്യയും മകളും ചേർന്ന് തന്നെ ചതിച്ചുവെന്ന ആവർത്തിച്ചുള്ള പരാമർശങ്ങൾ ചെന്താമര പലപ്പോഴും നടത്തിയിരുന്നു. ഇയാളുടെ ജീവിതത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചിട്ടില്ലെന്നും മോഹൻദാസ് കൂട്ടിച്ചേർത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix