Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Chenthamara

കൂടോത്രത്തിൽ നിന്ന് തുടക്കം, നാടിനെ വിറപ്പിച്ച് കൂട്ടക്കൊലകൾ, കുറ്റബോധമില്ലാതെ ചെന്താമര; നെന്മാറ ഇരട്ടക്കൊലക്കേസ് നാൾവഴികൾ

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് തൂക്കുകയർ വിധിച്ചിരിക്കുകയാണ്. ഒപ്പം 20 ലക്ഷം പിഴയും അടയ്ക്കണം. പിഴ തുക കൊല്ലപ്പെട്ട സുധാകരന്റെ മക്കൾക്കാണ് നൽകേണ്ടത്. ചെന്താമരയ്ക്ക് തുക നൽകാൻ സാധിച്ചില്ലെങ്കിൽ ഇത് സർക്കാർ നൽകണമെന്നാണ് വിധി. ചെന്താമര തുക നൽകിയില്ലെങ്കിൽ മൂന്ന് വർഷം അധിക തടവ് അനുഭവിക്കണം. പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. വിധി കേട്ട ചെന്താമരയ്ക്ക് ഇന്നും കോടതിയിൽ ഭാവവ്യത്യാസം ഉണ്ടായിരുന്നില്ല. വിചാരണയ്ക്കിടെ നാല് സാക്ഷികൾ കൂറുമാറിയിരുന്നു. പൊലീസും ഏറെ പഴികേട്ട കേസാണിത്. […]
Read more

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയുടെ ശിക്ഷാവിധി ഇന്ന് ഇല്ല

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കില്ല. അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ജഡ്ജിയുടെ ആരോഗ്യപ്രശ്നത്തെ തുടർന്ന് വിധി പ്രസ്താവം മാറ്റിവെച്ചു. അടുത്ത ദിവസം തന്നെ ശിക്ഷാവിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷ. വിധി മാറ്റിവെച്ചതിനാൽ കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ ഇന്ന് കോടതിയിലെത്തിയില്ല. 2025 ജനുവരി 27-നാണ് നെന്മാറ പോത്തുണ്ടി സ്വദേശിയായ സുധാകരനെയും അമ്മ ലക്ഷ്മിയെയും അയൽവാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ […]
Read more

‘മൊഴി നൽകിയവരെ കൊല്ലും’; പോലീസ് കസ്റ്റഡിയിലും ഭീഷണിയുമായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി

പൊലീസ് കസ്റ്റഡിയിലും ഭീഷണിയുമായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര. തനിക്കെതിരെ മൊഴി നൽകിയ എല്ലാവരെയും കൊല്ലുമെന്നും ഭാര്യയാണെങ്കിൽ അവരുടെയും ജീവിതവും തുലയ്ക്കുമെന്നും ചെന്താമര പറഞ്ഞു. കുടുംബത്തെ നശിപ്പിച്ചവരെ ഇല്ലാതാക്കുമെന്നും ചെന്താമര പറഞ്ഞു. കോടതിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് ചെന്താമരയുടെ പ്രതികരണം. നെന്മാറ കേസിലെ വിചാരണ നടപടികൾ തുടങ്ങിയിരുന്നു. അതിന്റെ ഭാഗമായാണ് ഇന്ന് ഭാര്യ ചെന്താമരയ്‌ക്കെതിരെ പാലക്കാട് കോടതിയിൽ മൊഴി നൽകിയത്. തുടർന്നാണ് ചെന്താമര ഈ പ്രതികരണം നടത്തിയത്. പോത്തുണ്ടി സ്വദേശികളായ സുധാകരൻ, അമ്മ മീനാക്ഷി എന്നിവരെയാണ് ചെന്താമര വെട്ടിക്കൊന്നത്. 2019 […]
Read more

നെന്മാറ ഇരട്ട കൊലപാതകം: കുറ്റപത്രം ഇന്ന് സമര്‍പ്പിച്ചേക്കും

പാലക്കാട്: നെന്മാറ ഇരട്ട കൊലപാതകത്തില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിച്ചേക്കും. 30ലധികം രേഖകളും ഫോറന്‍സിക് പരിശോധനാ ഫലങ്ങളും ശാസ്ത്രീയ തെളിവുകളും ഉള്‍പ്പെട്ട 500ലധികം പേജുള്ള കുറ്റപത്രം ആലത്തൂര്‍ കോടതിയില്‍ ഇന്ന് സമ്മര്‍പ്പിക്കും. ചെന്താമര ഏക പ്രതിയായ കേസില്‍ പൊലീസുകാര്‍ ഉള്‍പ്പെടെ 130ലധികം സാക്ഷികളാണുള്ളത്. ഇക്കഴിഞ്ഞ ജനുവരി 27നാണ് പോത്തുണ്ടി ബോയില്‍ നഗര്‍ സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടി കൊലപ്പെടുത്തിയത്. 2019 ല്‍ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ പരോളില്‍ ഇറങ്ങിയതാണ് ചെന്താമര. ചെന്താമരയുടെ ഭാര്യ […]
Read more

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ജാമ്യാപേക്ഷയിൽ വിധി 27 ന്

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയുടെ ജാമ്യാപേക്ഷയില്‍ ഈ മാസം 27 ന് വിധി. ആലത്തൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. അതേസമയം ഇന്ന് അവസാനിക്കുമായിരുന്ന ചെന്താമരയുടെ റിമാന്‍ഡ് കാലാവധി നീട്ടിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ചെന്താമര അഭിഭാഷകന്‍ ജേക്കബ് മാത്യു മുഖേന ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. നേരത്തെ രഹസ്യമൊഴി രേഖപ്പെടുത്താനെത്തിയപ്പോള്‍ കുറ്റസമ്മത മൊഴി നല്‍കാന്‍ തയ്യാറല്ലെന്ന് ചെന്താമര അറിയിച്ചിരുന്നു. അഭിഭാഷകനെ കണ്ട ശേഷമായിരുന്നു ചെന്താമര തീരുമാനം മാറ്റിയത്. ഇക്കഴിഞ്ഞ ജനുവരി 27നായിരുന്നു പോത്തുണ്ടിയില്‍ അയല്‍വാസി […]
Read more

സജിത വധക്കേസ്; ചെന്താമരയുടെ ജാമ്യം റദ്ദാക്കി കോടതി

പാലക്കാട്: പോത്തുണ്ടി സജിത വധക്കേസില്‍ പ്രതി ചെന്താമരയുടെ ജാമ്യം റദ്ദാക്കി കോടതി. ചെന്താമര ജാമ്യ വ്യവസ്ഥ പൂര്‍ണമായും ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പാലക്കാട് സെഷന്‍സ് കോടതിയുടെ നടപടി. സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷമായിരുന്നു സജിതയുടെ ഭര്‍ത്താവ് സുധാകരനേയും ഭര്‍തൃമാതാവ് ലക്ഷ്മിയേയും ചെന്താമര കൊലപ്പെടുത്തിയത്. 2019ലായിരുന്നു സജിതയെ ചെന്താമര കൊലപ്പെടുത്തുന്നത്. വീട്ടില്‍ അതിക്രമിച്ചെത്തിയ ചെന്താമര സജിതയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ഭാര്യ പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസികളായ സജിതയും പുഷ്പയുമാണെന്നായിരുന്നു ചൊന്താമരയുടെ വിശ്വാസം. ഇരുവരും കൂടോത്രം നടത്തിയതാണ് ഭാര്യ […]
Read more

നെന്മാറ ഇരട്ടക്കൊല; ചെന്താമാരയെ പേടിച്ച് മൊഴി മാറ്റി നാല് നിര്‍ണായക സാക്ഷികള്‍

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയ്ക്കെതിരായ മൊഴി മാറ്റി നിര്‍ണായക സാക്ഷികള്‍. കേസിലെ നിര്‍ണ്ണായക സാക്ഷികളായ നാല് പേരാണ് മൊഴി മാറ്റിയതെന്ന് അന്വേഷണ സംഘം പറഞ്ഞു. ചെന്താമര സുധാകരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ആദ്യം പറഞ്ഞ നാട്ടുകാരന്‍ മൊഴിയില്‍ നിന്നും പിന്‍വാങ്ങി. ചെന്താമര കൊടുവാളുമായി നില്‍ക്കുന്നത് കണ്ടെന്ന് പറഞ്ഞ വീട്ടമ്മ താന്‍ ഒന്നും കണ്ടില്ലെന്ന് മൊഴിമാറ്റി. കൊലപാതകം നടന്ന ദിവസം ചെന്താമര വീട്ടില്‍ ഉണ്ടായിരുന്നുവെന്ന് ആദ്യം പറഞ്ഞ രണ്ടുപേരും കൂറുമാറി. അതേസമയം അയല്‍വാസിയായ പുഷ്പ മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണ്. സുധാകരനെയും […]
Read more

മകളെ വലിയ ഇഷ്ടമാണ്, തന്റെ വീട് മകള്‍ക്ക് നല്‍കണം; ചെന്താമര

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകത്തില്‍ പ്രതി ചെന്താമരയുമായുളള തെളിവെടുപ്പ് പുരോഗമിക്കുന്നു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് തെളിവെടുപ്പ് ആരംഭിച്ചത്. ചോദ്യം ചെയ്യലിനിടെ തനിക്ക് തന്റെ മകളെ വലിയ ഇഷ്ടമാണെന്നും തന്റെ വീട് മകള്‍ക്ക് നല്‍കണമെന്നും ചെന്തമര അന്വേഷണസംഘത്തോട് പറഞ്ഞു. കൊലയ്ക്ക് ഉപയോഗിച്ച കൊടുവാള്‍ ചെന്താമര വാങ്ങിയത് എലവഞ്ചേരിയിലെ കടയില്‍ നിന്ന് തന്നെയെന്ന് ആലത്തൂര്‍ ഡിവൈഎസ്പി മാധ്യമങ്ങളോട് പറഞ്ഞു.കൊടുവാളില്‍ കടയുടെ സീല്‍ ഉണ്ടെന്നും ഡിവൈഎസ്പി പറഞ്ഞു. കൊടുവാളുണ്ടാക്കിയ കടയിലെ ലെയ്ത്ത് മെഷീനും ചെന്താമര പൊലീസിന് കാണിച്ചുകൊടുത്തു.
Read more

നെന്മാറ ഇരട്ടക്കൊല: ചെന്താമരയുമായി പൊലീസ് തെളിവെടുപ്പ് നടത്തി

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയിലായിരുന്നു തെളിവെടുപ്പ്. കേസിലെ സാക്ഷികളെ ഉള്‍പ്പെടെ കൊണ്ടുവന്നാണ് പൊലീസ് തെളിവെടുത്തത്. കൊലപാതകം നടന്ന സ്ഥലത്തും പ്രതി ഓടി രക്ഷപ്പെട്ട പ്രദേശത്തുമാണ് തെളിവെടുപ്പ് നടത്തിയത്. നിര്‍വികാരനായി കൊലപാതകത്തെ കുറിച്ചുളള എല്ലാ കാര്യങ്ങളും ചെന്താമാര വിശദീകരിച്ചുകൊടുത്തു. പാടത്തിലൂടെ കടന്ന് മലയിലേക്ക് പോയ വഴികളിലൂടെയും ചെന്താമരയെ കൊണ്ടുപോയി തെളിവെടുത്തു. മലയിലേക്ക് പോയ വഴിയും തിരിച്ചുവന്ന വഴിയും ഉള്‍പ്പെടെ ചെന്താമര പൊലീസിന് കാണിച്ചുകൊടുത്തു. പുരയില്‍ […]
Read more

നെന്മാറ ഇരട്ടക്കൊല; പ്രതി ചെന്താമര റിമാൻഡിൽ

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ആലത്തൂര്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ചെന്താമാര റിമാന്‍ഡില്‍ കഴിയുക. ഫെബ്രുവരി 12വരെയാണ് റിമാന്‍ഡ് കാലാവധി. ഒരു കുറ്റബോധവുമില്ലാതെയാണ് പ്രതി കോടതിയില്‍ നിന്നത്. തന്നെ എത്രയും വേഗം ശിക്ഷിക്കണം എന്നായിരുന്നു കോടതിയില്‍ ചെന്താമരയുടെ ആവശ്യം. മകളുടെയും മരുമകന്റെയും മുന്നില്‍ തല കാണിക്കാന്‍ പറ്റില്ലെന്നും ഇയാള്‍ കോടതിയെ അറിയിച്ചു. എല്ലാം ചെയ്തത് ഒറ്റയ്ക്കാണെന്നും പരിക്കുകള്‍ ഒന്നുമില്ലെന്നും പരാതി ഇല്ലെന്നും ചെന്താമര വ്യക്തമാക്കി.
Read more
Advertisement
WhiteswanTV Footer