Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Chenthamara

നെന്മാറ ഇരട്ടക്കൊലക്കേസ്: പ്രതി ചെന്താമര പൊലീസ് പിടിയിൽ

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമര പൊലീസ് പിടിൽ. പോത്തുണ്ടി മലയിലെ മട്ടായിയിലാണ് നിന്നാണ് ചെന്താമരയെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടിയത്. ഇക്കാര്യം പൊലീസ് ആസ്ഥാനത്ത് നിന്ന് സ്ഥിരീകരിച്ചു. ഇന്നലെ പരിശോധന അവസാനിപ്പിച്ച് മടങ്ങിയ ശേഷം, പ്രതിയെ പിടികൂടാൻ വിവിധ ഇടങ്ങളിൽ രണ്ട് വീതം പൊലീസുകാരെ വിന്യസിച്ചിരുന്നു. ഒടുവിൽ ഒളിച്ചിരുന്ന ചെന്താമര പുറത്തിറങ്ങിയപ്പോഴാണ് പൊലീസിന്റെ പിടിയിലായത്. പോത്തുണ്ടി മലയിൽ നിന്നാണ് ചെന്താമരയെ പിടികൂടിയത്, കൂടാതെ പ്രതിയെ നെന്മാറ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സംഭവം അറിഞ്ഞ് […]
Read more

നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയെ കുറിച്ച് പുതിയ വെളിപ്പെടുത്തലുകൾ

കോഴിക്കോട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയായ ചെന്താമര ഇനിയും രണ്ടുപേരെ കൊല്ലുമെന്ന് പറഞ്ഞതായി സഹപ്രവർത്തകനായ മണികണ്ഠൻ വെളിപ്പെടുത്തി. കോഴിക്കോട് കൂമ്പാറ മാതാ ക്വാറിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് മണികണ്ഠൻ. മുമ്പ് ഒരാളെ കൊലപ്പെടുത്തിയ വിവരവും ജയിൽവാസം അനുഭവിച്ച കാര്യവും ചെന്താമര തന്നോട് പറഞ്ഞിരുന്നതായി മണികണ്ഠൻ വ്യക്തമാക്കി. സൗഹൃദത്തിന്റെ പേരിൽ ചെന്താമര തനിക്ക് ഒരു മൊബൈൽ ഫോൺ നൽകി. എന്നാല്‍, ജോലി സംബന്ധമായകാര്യങ്ങൾക്കപ്പുറം ചെന്താമരയുമായി യാതൊരു ബന്ധവുമില്ലെന്ന് മണികണ്ഠൻ പറഞ്ഞു. ഓർമ്മയ്ക്കായി വെച്ചോ എന്ന് പറഞ്ഞാണ് ഫോൺ നൽകിയതെന്നും അതിനപ്പുറം ഒന്നുമില്ലെന്നും […]
Read more

ചെന്താമര വിറ്റ ഫോണ്‍ ഓണായി; അന്വേഷണം തിരുവമ്പാടിയിലേക്കും

പാലക്കാട്: നെന്മാറയിലെ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയ്ക്കായുളള തിരച്ചില്‍ തിരുമ്പാടിയിലേക്കും. ചെന്താമര വിറ്റ ഫോണ്‍ തിരുവമ്പാടിയില്‍ ഓണായ പശ്ചാത്തലത്തിലാണ് അന്വേഷണം കോഴിക്കോട്ടേയ്ക്കും വ്യാപിപ്പിച്ചത്. സുഹൃത്തിനാണ് ചെന്താമര ഫോണ്‍ വിറ്റതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ചെന്താമര രണ്ട് ഫോണുകള്‍ ഉപയോഗിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നുണ്ട്. ചെന്താമര നേരത്തേ തിരുവമ്പാടിയില്‍ സെക്യൂരിറ്റി ആയി ജോലി ചെയ്തിരുന്നുവെന്നും സുഹ്യത്ത് മണികഠ്ണന് ഫോണ്‍ വിറ്റെന്നും പൊലീസ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ മണികഠ്ണനെ് പൊലീസ് ചോദ്യം ചെയ്യും. അതേസമയം ചെന്താമരയ്ക്കായി നെല്ലിയാമ്പതി മലയില്‍ തിരച്ചില്‍ തുടരുകയാണെന്ന് പാലക്കാട് എസ്പി […]
Read more

നെന്മാറ ഇരട്ടക്കൊല: ചെന്താമരയെ പിടികൂടാൻ ആൻ്റി നക്സൽ ഫോഴ്സും

പാലക്കാട്: നെന്മാറ പോത്തുണ്ടി ഇരട്ടകൊലപാതകത്തില്‍ പ്രതിയായ ചെന്താമരയെ പിടികൂടാന്‍ ആന്റി നക്‌സല്‍ ഫോഴ്‌സും രംഗത്ത്. ഒളിവിലായ പ്രതിക്കായി വനത്തിന് പുറമെ പാലക്കാട് നഗരത്തിലും വ്യാപക പരിശോധന നടത്തിവരികയാണ്. പാലക്കാട് എസ്പിയുടെ പ്രത്യേക സ്‌ക്വാഡും തിരച്ചിലിനായി രംഗത്തുണ്ട്. അതേസമയം ജാമ്യ വ്യവസ്ഥ ലംഘിച്ചതില്‍ നടപടി എടുക്കാത്തതില്‍ പൊലീസിനുണ്ടായ വീഴ്ചയില്‍ എഡിജിപി മനോജ് എബ്രഹാം പാലക്കാട് എസ്പിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസിന്റെ വീഴ്ച എടുത്തുകാണിച്ച് കൊല്ലപ്പെട്ട സുധാകരന്റെ മക്കളും രംഗത്തുവന്നിരുന്നു.
Read more

നെന്മാറയിലെ ഇരട്ടക്കൊല: പ്രതി ചെന്താമര കൊടും ക്രിമിനല്‍

പാലക്കാട്: നെന്മാറയില്‍ അമ്മയേയും മകനേയും കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അയ്യല്‍വാസി ചെന്താമര കൊടും ക്രിമിനല്‍. നെന്മാറ സ്വദേശികളായ സുധാകരനേയും അമ്മ മീനാക്ഷിയേയും ചെന്താമര കൊലപ്പെടുത്തിയത്. 2019 ല്‍ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു. രണ്ട് മാസം മുമ്പാണ് കേസില്‍ ഇയാള്‍ക്ക് ജാമ്യം ലഭിച്ചത്. സുധാകരനെ വകവരുത്തുമെന്ന് ചെന്താമര വിളിച്ചു പറഞ്ഞു നടന്നിരുന്നുവെന്നും അയല്‍വാസി പറഞ്ഞു. സുധാകരന്റെ കുടുംബത്തോട് ചെന്താമാര പക സുക്ഷിച്ചിരുന്നു. കൃത്യമായ ആസൂത്രണത്തോടെ സ്‌കൂട്ടറില്‍ വരികയായിരുന്ന സുധാകരനെ വീടിന് സമീപം മറഞ്ഞിരുന്ന് വടിവാള്‍ […]
Read more
Advertisement
WhiteswanTV Footer