Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നെന്മാറയിലെ ഇരട്ടക്കൊല: പ്രതി ചെന്താമര കൊടും ക്രിമിനല്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: നെന്മാറയില്‍ അമ്മയേയും മകനേയും കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അയ്യല്‍വാസി ചെന്താമര കൊടും ക്രിമിനല്‍. നെന്മാറ സ്വദേശികളായ സുധാകരനേയും അമ്മ മീനാക്ഷിയേയും ചെന്താമര കൊലപ്പെടുത്തിയത്. 2019 ല്‍ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു. രണ്ട് മാസം മുമ്പാണ് കേസില്‍ ഇയാള്‍ക്ക് ജാമ്യം ലഭിച്ചത്. സുധാകരനെ വകവരുത്തുമെന്ന് ചെന്താമര വിളിച്ചു പറഞ്ഞു നടന്നിരുന്നുവെന്നും അയല്‍വാസി പറഞ്ഞു.

സുധാകരന്റെ കുടുംബത്തോട് ചെന്താമാര പക സുക്ഷിച്ചിരുന്നു. കൃത്യമായ ആസൂത്രണത്തോടെ സ്‌കൂട്ടറില്‍ വരികയായിരുന്ന സുധാകരനെ വീടിന് സമീപം മറഞ്ഞിരുന്ന് വടിവാള്‍ ഉപയോഗിച്ച് ആദ്യം വെട്ടി. ശബ്ദം കേട്ട് ഇറങ്ങിവന്ന അമ്മ മീനാക്ഷിയെ അതിന് ശേഷം വെട്ടിവീഴ്ത്തി. ക്യത്യം നിര്‍വ്വഹിച്ച ശേഷം ഇയാള്‍ നെല്ലിയാമ്പതി കാടുകളിലേക്ക് ഓടിമറയുകയായിരുന്നു. ഇയാള്‍ക്കായി പൊലീസും നാട്ടുകാരും നെല്ലിയാമ്പതി കാട്ടില്‍ തിരച്ചില്‍ നടത്തുകയാണ്. സജിതയെ കൊലപ്പെടുത്തിയ ശേഷവും ചെന്താമര കാടുകയറുകയായിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix