Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Neyyatinkara

നെയ്യാറ്റിന്‍കരയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം. ഡ്രൈവര്‍ക്കും എട്ട് യാത്രക്കാര്‍ക്കും പരിക്കേറ്റു. രാവിലെ 5.45നാണ് അപകടമുണ്ടായത്. നെയ്യാറ്റിന്‍കരയില്‍ നിന്ന് തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്ത് നിന്ന് നെയ്യാറ്റിന്‍കരയിലേക്കും പോയ കെഎസ്ആര്‍ടിസി ബസുകളാണ് കൂട്ടിയിടിച്ചത്. രണ്ട് ബസുകളിലുമുണ്ടായിരുന്ന എട്ട് യാത്രക്കാര്‍ക്കും ഡ്രൈവര്‍ക്കുമാണ് പരിക്കേറ്റിരിക്കുന്നത്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന വിവരമാണ് പുറത്തു വരുന്നത്.
Read more

ഫ്ലക്സ് ബോർഡുകൾകൊണ്ടു നിറഞ്ഞ് നെയ്യാറ്റിൻകര സിവിൽ സ്റ്റേഷൻ

തിരുവനന്തപുരം : നെയ്യാറ്റിൻകര പൊതുയിടങ്ങളിൽ സർക്കാർ ഫ്ലക്സ് ബോർഡുകൾ നിരോധിച്ചത് ബാധകമല്ലാത്തതുപോലെയാണ് നെയ്യാറ്റിൻകര സിവിൽ സ്‌റ്റേഷൻ പരിസരം. സർവീസ് സംഘടനകളുടെ വിവിധ പരിപാടികളുടെ ഫ്ലക്സ് ബോർഡുകൾകൊണ്ടു നിറഞ്ഞിരിക്കുകയാണ് സിവിൽ സ്‌റ്റേഷൻ പരിസരം. ചില ബോർഡുകൾ സർക്കാർ ഓഫീസുകളുടെ ബോർഡുകളെ മറച്ചുകൊണ്ടാണ് സ്ഥാപിച്ചിരിക്കുന്നത്. ജീവനക്കാരുടെ വിവിധ സംഘടനകളുടെ സമരങ്ങളും സമ്മേളനങ്ങളും അറിയിച്ചുകൊണ്ടുള്ള ഫ്ലക്സുകളാണ് അധികവും. ഇവയുടെ തീയതി കഴിഞ്ഞിട്ടും പല ബോർഡുകളും നീക്കാതെ തത്‌സ്ഥാനത്ത് തുടരുകയാണ്. നെയ്യാറ്റിൻകര സിവിൽ സ്റ്റേഷനിൽ 38 സർക്കാർ ഓഫീസുകളാണ് പ്രവർത്തിക്കുന്നത്. താലൂക്ക് സപ്ലൈ […]
Read more

നെയ്യാറ്റിൻകര ​ഗോപൻ്റെ ആത്മാവ് ശരീരത്തിൽ കയറിയെന്ന് അവകാശവാദവുമായി യുവാവ്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സമാധിയായ ഗോപന്‍ സ്വാമിയുടെ ആത്മാവ് ശരീരത്തില്‍ കയറിയെന്ന അവകാശവാദവുമായി യുവാവ്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. നെയ്യാറ്റിന്‍കര ചെമ്പരത്തിവിള സ്വദേശി അനീഷാണ് വാദം ഉന്നയിച്ചത്. ഗോപാന്റെ ആത്മാവ് ശരീരത്തില്‍ കയറിയെന്ന് ആരോപിച്ച അനീഷ് പരാക്രമം കാണിക്കുകയായിരുന്നു. ക്ഷേത്രത്തിലെ പൂജാരിയായ അനീഷ് പരാക്രമം കാണിക്കുകയും ആക്രമത്തിനിടയില്‍ മൂന്നു യുവാക്കളെ മര്‍ദ്ദിക്കുകയും ബൈക്കുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാളെ നെയ്യാറ്റിന്‍കര പൊലീസ് യുവാവിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ആശുപത്രിയിലും അക്രമാസക്തനായി പെരുമാറിയ യുവാവിനെ പിന്നീട് തിരുവനന്തപുരം മാനസികാരോഗ്യ […]
Read more

ക്ലാസിൽ സംസാരിച്ചവരുടെ പേരെഴുതി; നെയ്യാറ്റിൻകരയിൽ എട്ടാം ക്ലാസുകാരന് സഹപാഠിയുടെ പിതാവിന്റെ ക്രൂരമർദനം

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥിയ്ക്ക് സഹപാഠിയുടെ അച്ഛന്റെ ക്രൂരമർദനം. നെയ്യാറ്റിൻകര കാഞ്ഞിരംകുളത്ത് പികെ എച്ച് എസ് എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിക്കാണ് മർദനമേറ്റത്. ക്ലാസ് ലീഡറായ വിദ്യാർത്ഥി ക്ലാസിൽ ബഹളം വെച്ച വിദ്യാർത്ഥിയുടെ പേര് ബോർഡിൽ എഴുതിയ സംഭവത്തെ തുടർന്നുണ്ടായ വിരോധമാണ് മർദനത്തിൽ കലാശിച്ചത്. ഈ മാസം 6 ന് സംഭവിച്ച മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ കാഞ്ഞിരംകുളം പൊലീസ് കേസെടുത്തിട്ടുണ്ട്. കാരക്കോണം മെഡിക്കൽ കോളേജിൽ പരിക്കേറ്റ വിദ്യാർത്ഥി ചികിത്സയിൽ തുടരുകയാണ്. സഹപാഠിയുടെ പിതാവിനെതിരെ പൊലീസ് എഫ്ഐആർ […]
Read more

പാലിയവിളാകം കടവില്‍ കണ്ടെത്തിയ മൃതദേഹം ദമ്പതികളുടേത്

നെയ്യാറ്റിന്‍കര: പാലിയവിളാകം കടവില്‍ കണ്ടെത്തിയ സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹം തിരിച്ചറിഞ്ഞു. മുട്ടട അറപ്പുര സ്വദേശികളായ ശ്രീകലയുടെയും ഭര്‍ത്താവ് സ്‌നേഹദേവിന്റെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇവരുടെ കാറില്‍ നിന്ന് ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തി. മകന്‍ മരിച്ചതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്യുന്നുവെന്നാണ് കുറിപ്പില്‍ എഴുതിയിരിക്കുന്നത്. പാലിയവിളാകം കടവിന്റെ കരയ്ക്ക് സമീപമായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തൊഴിലുറപ്പ് തൊഴിലാളികളാണ് മൃതദേഹം കണ്ടത്. കെെകൾ പരസ്പരം കെട്ടി കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനടുത്ത് നിന്ന് തന്നെ ഇവരുടെ ചെരുപ്പുകള്‍ കണ്ടെത്തിയിരുന്നു.
Read more

തിരുവനന്തപുരത്ത് കോളറ ബാധ സ്ഥീരികരിച്ചു

പത്ത് വയസ്സുകാരന് കോളറ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡിഎംഒ തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ ഭിന്നശേഷി ഹോസ്റ്റല്‍ സന്ദര്‍ശിച്ചു.ഈ ഹോസ്റ്റലിലെ 13 പേര്‍ കോളറ ലക്ഷണങ്ങളെ തുടര്‍ന്ന് ചികിത്സയിലാണ്.ഇതില്‍ ഒരാള്‍ക്ക് കോളറ സ്ഥിരീകരിച്ചിട്ടുണ്ട്.ഇതേ ഹോസ്റ്റലിലെ ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചത് കോളറ ബാധയെ തുടര്‍ന്നെന്ന സംശയം ഇതോടെ ബലപ്പെട്ടിരിക്കുകയാണ്. കോളറ ബാധയെ തുടര്‍ന്ന് പരിസരപ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രത നിര്‍ദ്ദേശം നല്‍കിയതായി നെയ്യാറ്റിന്‍കര നഗരസഭ ചെയര്‍മാന്‍ പി കെ രാജമോഹന്‍.ഹോസ്റ്റലില്‍ ആരോഗ്യവകുപ്പിന്റെ ഒരു സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
Read more

Recent News

Advertisement
WhiteswanTV Footer