ദേശീയ വനിതാ കമ്മീഷൻ അംഗമായി നിവേദിത സുബ്രഹ്മണ്യം ചുമതലയേറ്റു
ന്യൂഡൽഹി: ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗമായി ചുമതലയേറ്റു. ഡൽഹിയിലെ ദേശീയ വനിതാ കമ്മീഷൻ ആസ്ഥാനത്തായിരുന്നു ചടങ്ങ്. ചുമതലയേൽക്കുന്നതിന് മുമ്പ് കമ്മീഷൻ അധ്യക്ഷ വിജയ രഹത്കറുമായി നിവേദിത കൂടിക്കാഴ്ച നടത്തി. നിയമം, ഭരണനിർവഹണം, മാനവവിഭവശേഷി, ധനകാര്യം തുടങ്ങിയ മേഖലകളിൽ രണ്ട് പതിറ്റാണ്ടിലേറെ പ്രവൃത്തിപരിചയമുള്ള വ്യക്തിയാണ് നിവേദിത. അണ്ണാമലൈ സർവകലാശാലയിൽ നിന്ന് തൊഴിൽ നിയമത്തിൽ എൽഎൽഎം, മംഗളൂരു സർവകലാശാലയിൽ നിന്ന് എൽഎൽബി, ഐസിഎഫ്എഐ സർവകലാശാലയിൽ നിന്ന് മാനവവിഭവശേഷിയിൽ […]
Read more