സ്വകാര്യ ആശുപത്രി നഴ്സുമാർ വീണ്ടും സമരത്തിലേക്ക്
കോഴിക്കോട്: സംസ്ഥാനത്ത് സ്വകാര്യ ആശുപത്രി നഴ്സുമാർ വീണ്ടും സമരത്തിലേക്ക്. യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) നേതൃത്വത്തിൽ 26 പ്രമുഖ ആശുപത്രികളിലാണ് സമരം പുനരാരംഭിച്ചത്. ഹൈക്കോടതി നിർദേശ പ്രകാരം നടത്തിയ മധ്യസ്ഥ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് സമരം ആരംഭിച്ചത്. നഴ്സുമാർ 40,000 രൂപ മിനിമം വേതനം ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചിരിക്കുകയാണ്. സമരം കർശനമായി നേരിടുമെന്ന് ആശുപത്രി മാനേജ്മെന്റ് അസോസിയേഷൻ അറിയിക്കുകയും ആവശ്യമായാൽ ആശുപത്രികൾ അടച്ചിടുമെന്നും മുന്നറിയിപ്പ് നൽകുകയും ചെയ്തു. കോഴിക്കോട് കളക്ടറേറ്റിന് മുന്നിലാണ് ഇന്ന് നഴ്സുമാർ സമരം […]
Read more