Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സ്വകാര്യ ആശുപത്രി നഴ്സുമാർ വീണ്ടും സമരത്തിലേക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: സംസ്ഥാനത്ത് സ്വകാര്യ ആശുപത്രി നഴ്സുമാർ വീണ്ടും സമരത്തിലേക്ക്. യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) നേതൃത്വത്തിൽ 26 പ്രമുഖ ആശുപത്രികളിലാണ് സമരം പുനരാരംഭിച്ചത്. ഹൈക്കോടതി നിർദേശ പ്രകാരം നടത്തിയ മധ്യസ്ഥ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് സമരം ആരംഭിച്ചത്. നഴ്സുമാർ 40,000 രൂപ മിനിമം വേതനം ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചിരിക്കുകയാണ്. സമരം കർശനമായി നേരിടുമെന്ന് ആശുപത്രി മാനേജ്മെന്റ് അസോസിയേഷൻ അറിയിക്കുകയും ആവശ്യമായാൽ ആശുപത്രികൾ അടച്ചിടുമെന്നും മുന്നറിയിപ്പ് നൽകുകയും ചെയ്തു.

കോഴിക്കോട് കളക്ടറേറ്റിന് മുന്നിലാണ് ഇന്ന് നഴ്സുമാർ സമരം നടത്തുന്നത്. മിംസ് ആശുപത്രി, ബേബി മെമ്മോറിയൽ ആശുപത്രി, മെയ്ത്ര ആശുപത്രി, മലബാർ ആശുപത്രി എന്നിവിടങ്ങളിലെ നഴ്സുമാർ പൂർണമായും പണിമുടക്കിലാണ്. ഇതോടെ നഗരത്തിലെ പ്രധാന ആശുപത്രികളുടെ പ്രവർത്തനം സ്തംഭിക്കാനിടയുണ്ട്.

അടിസ്ഥാന ശമ്പളം വർധിപ്പിക്കൽ, ഡ്യൂട്ടി ഷിഫ്റ്റിലെ പ്രശ്നങ്ങൾ പരിഹരിക്കൽ തുടങ്ങിയ ആവശ്യങ്ങളാണ് നഴ്സുമാർ മുന്നോട്ടുവയ്ക്കുന്നത്. മുമ്പ് നടന്ന മധ്യസ്ഥ ചർച്ചയിൽ യുഎൻഎ പ്രതിനിധികളും ആശുപത്രി മാനേജ്മെന്റുകളും തമ്മിൽ ധാരണയിലെത്താൻ കഴിഞ്ഞിരുന്നില്ല. ശമ്പള വർധനവ്, സേവന വ്യവസ്ഥകൾ, ജോലിസമയം തുടങ്ങിയ വിഷയങ്ങളിൽ വ്യക്തമായ തീരുമാനമില്ലാത്തതിനാൽ സമരം അനിശ്ചിതകാലത്തേക്ക് തുടരാനാണ് യുഎൻഎയുടെ തീരുമാനം. പ്രതിഷേധ പരിപാടികൾ ശക്തമാക്കുമെന്നും സംഘടന നേതൃത്വം അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix