ശമനമില്ലാതെ മഴ, വീടുകള്‍ വെള്ളത്തില്‍; പ്രളയത്തില്‍ വിറങ്ങലിച്ച് ഒമാന്‍- VIDEO
മസ്കറ്റ്: അപ്രതീക്ഷിതമായി ഇരച്ചെത്തിയ മിന്നൽ പ്രളയത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് ഒമാൻ. ഇരച്ചെത്തിയ വെള്ളത്തിൽ കരയേതെന്ന് അറിയാൻ പോലും കഴിയാത്ത രീതിയിലാണ് പലയിടത്തെയും അവസ്ഥ. പ്രളയത്തിൽ വാഹനങ്ങൾ ഒഴുകിപ്പോകുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമത്തിൽ വൈറലാവുന്നത്. കനത്ത ഒഴുക്കിൽ ആടിയുലയുന്ന പനകളും, ഒഴുകി പോകുന്ന കാറുകളുടെയും ദൃശ്യങ്ങൾ ആരെയും ഭയപ്പെടുത്തുന്നവയാണ്. ന്യൂനമർദ്ദവും മോശം കാലാവസ്ഥയും കണക്കിലെടുത്ത് രാജ്യത്തെ വിദ്യഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കയാണ്. പൊതു, സ്വകാര്യ സ്കൂളുകൾ, സർവ്വകലാശാലകൾ, കോളേജുകൾ എന്നിവയിലെ പഠനം ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി നടത്തുമെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം […]
Read more

