Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Pakistan

ടി20 ലോകകപ്പ്;പാകിസ്ഥാന് ഇന്ന് നിര്‍ണ്ണായക മത്സരം

ന്യൂയോര്‍ക്ക്:ടി20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ പാകിസ്ഥാന്‍ ഇന്ന് കാനഡയെ നേരിടും.അമേരിക്കയോടും ഇന്ത്യയോടും ദയനീയ പരാജയം ഏറ്റുവാങ്ങിയ പാകിസ്ഥാന് ജീവന്‍മരണ പോരാട്ടമാണ് ഇന്നത്തെ മത്സരം.വീരന്‍മാരായ അയര്‍ലന്‍ഡിനെ തോല്‍പിച്ചെത്തുന്ന കാനഡയും ബാബര്‍ അസമിനും സംഘത്തിനും കടുത്ത വെല്ലുവിളിയാവുമെന്നുറപ്പ്.രാത്രി എട്ടിന് ന്യൂയോര്‍ക്കിലെ നാസൗ കൗണ്ടി സറ്റേഡിയത്തിലാണ് മത്സരം. ബാറ്റിംഗിലും ബൗളിംഗിലും വീര്യം വീണ്ടെടുത്ത് ഇനിയുള്ള രണ്ട് കളിയിലും വന്‍വിജയം നേടിയാലേ പാകിസ്ഥാന് പ്രതീക്ഷ നിലനിര്‍ത്താന്‍ കഴിയൂ. ഇതോടൊപ്പം മറ്റ് ടീമുകളുടെ മത്സരഫലവും അനുകൂലമാവണം. ഇന്ത്യ ഗ്രൂപ്പില്‍ ബാക്കിയുള്ള രണ്ട് കളിയിലും ജയിക്കുകയും […]
Read more

പാകിസ്ഥാനെ എറിഞ്ഞിട്ട് ടീം ഇന്ത്യ, ആറ് റൺസിന്‍റെ ആവേശ ജയം

ടി20 ലോകകപ്പിൽ ആവേശം അവസാന ഓവറിലേക്ക് നീണ്ട ലോ സ്കോറിംഗ് ത്രില്ലറില്‍ പാകിസ്ഥാനെ ആറ് റണ്‍സിന് വീഴ്ത്തി ഇന്ത്യക്ക് രണ്ടാം ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 120 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാകിസ്ഥാന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 44 പന്തില്‍ 31 റണ്‍സെടുത്ത മുഹമ്മദ് റിസ്‌വാനാണ് പാകിസ്ഥാന്‍റെ ടോപ് സ്കോറര്‍. നാലോവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി ബാബര്‍ അസമിന്‍റെയും മുഹമ്മദ് റിസ്‌വാന്‍റെയും ഇഫ്തീഖര്‍ അഹമ്മദിന്‍റെയും […]
Read more

തോല്‍വിക്കിടയിലും ബാബറിന് റെക്കോര്‍ഡ്

ഡല്ലാസ്:ട്വന്റി 20 ലോകകപ്പില്‍ അമേരിക്കയോട് പരാജയപ്പെട്ടിരിക്കുമ്പോഴും പുതിയ റെക്കോഡ് തന്റെ പേരിലാക്കി ബാബര്‍ അസം. ട്വന്റി 20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ റണ്‍വേട്ടക്കാരില്‍ ഒന്നാമന്‍ ഇനി ബാബര്‍ അസമാണ്. അമേരിക്കയ്‌ക്കെതിരെ അസം 43 പന്തില്‍ 44 റണ്‍സ് നേടിയതോടെയാണ് റെക്കോര്‍ഡ് നേട്ടത്തിലേക്ക് എത്തിയത്. 120 ട്വന്റി 20 മത്സരങ്ങള്‍ കളിച്ച പാകിസ്താന്‍ നായകന്‍ 4,067 റണ്‍സ് ഇതുവരെ അടിച്ചുകൂട്ടിക്കഴിഞ്ഞു. 118 ട്വന്റി 20 മത്സരങ്ങളില്‍ നിന്നായി 4,038 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയാണ് റണ്‍വേട്ടക്കാരില്‍ രണ്ടാമന്‍. ഇന്ത്യന്‍ നായകന്‍ […]
Read more

ഇന്ത്യ-പാകിസ്ഥാന്‍ ലോകകപ്പ് മത്സരത്തിന് തീവ്രവാദ ഭീഷണി

ന്യൂയോര്‍ക്ക്:ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന് തീവ്രവാദ ഭീഷണി.ഭീകരസംഘടനയായ ഐഎസ്സിന്റേതാണ് ഭീഷണിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.ജൂണ്‍ ഒന്‍പതിന് ന്യൂയോര്‍ക്കിലെ നസ്സാവു സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ടുമണിക്കാണ് മത്സരം.ഭീഷണിയെ തുടര്‍ന്ന് മത്സരത്തിന് സുരക്ഷ ഏര്‍പ്പെടുത്തി. മത്സരത്തിന് സുരക്ഷ ഉറപ്പാക്കുന്നതിന് പൊലീസ് മതിയായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കൗണ്ടി പൊലീസ് കമ്മീഷണര്‍ പാട്രിക് റൈഡര്‍ ഉറപ്പുനല്‍കി. ‘ഈ പ്രദേശത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സുരക്ഷയാണ് ഞങ്ങള്‍ ലോകകപ്പിന് വേണ്ടി ഒരുക്കുന്നത്. ജൂണ്‍ ഒന്‍പതിന് നസാവു കൗണ്ടിയിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം ഇന്ത്യ-പാക് മത്സരം നടക്കുന്ന […]
Read more

പാകിസ്ഥാനെ ബഹുമാനിക്കണം; വിവാദ പ്രസ്താവനയുമായി മണിശങ്കർ അയ്യർ

ദില്ലി: പാക്കിസ്ഥാനെ പുകഴ്ത്തി കോൺഗ്രസ് നേതാവ് മണി ശങ്കർ അയ്യർ രംഗത്ത്. പാക്കിസ്ഥാനെ ബഹുമാനിക്കണം ഇല്ലെകിൽ അവർ ആണവായുധം പ്രയോഗിക്കുമെന്നായിരുന്നു കോൺഗ്രസ് നേതാവിന്‍റെ വാക്കുകൾ. തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഈ പ്രസ്താവന ബിജെപി ആയുധമാക്കുകയാണ്. കോൺഗ്രസിന്‍റെ പാക് പ്രണയം അവസാനിക്കില്ലെന്ന് ബിജെപി കുറ്റപ്പെടുത്തി. അതേ സമയം വിവാദ പ്രസ്താവന നടത്തി വെട്ടിലായ സാം പ്രിത്രോദ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സ്ഥാനം രാജിവച്ചു. ഇന്ത്യയുടെ കിഴക്ക് ഭാഗത്തുള്ളവർ ചൈനക്കാരെ പോലെയും തെക്ക് ഭാഗത്തുള്ളവർ ആഫ്രിക്കകാരെ പോലെയുമാണെന്നായിരുന്നു പിത്രോദയുടെ പ്രസ്താവന. […]
Read more

പാകിസ്ഥാനില്‍ പ്രളയക്കെടുതി രൂക്ഷം;39ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ലാഹോര്‍:പാകിസ്ഥാന്റെ തെക്ക് പടിഞ്ഞാറന്‍ മേഖലയില്‍ അപ്രതീക്ഷ പേമാരിയില്‍ 39ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.ഗോതമ്പ് വിളവെടുപ്പിനിടെ മിന്നലേറ്റാണ് ഇവരില്‍ ചില കര്‍ഷകര്‍ മരിച്ചതെന്നാണ് അധികൃതരെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കം വൈദ്യുതി വിതരണത്തേയും ഗതാഗത സംവിധാനത്തേയും താറുമാറാക്കിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി വലിയ രീതിയിലുള്ള തീവ്ര കാലാവസ്ഥയാണ് പാകിസ്ഥാനെ വലയ്ക്കുന്നത്. നേരത്തെ 2022ല്‍ അപ്രതീക്ഷിതമായി എത്തിയ വെള്ളപ്പൊക്കം 1700ഓളം പേരുടെ ജീവനാണ് അപഹരിച്ചത്. ഈ വെള്ളപ്പൊക്കത്തില്‍ ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധിപ്പേര്‍ക്ക് കിടപ്പാടമടക്കം നഷ്ടമാവുകയും ചെയ്തിരുന്നു. […]
Read more

ഏറ്റവും വേഗത കുറഞ്ഞ സെഞ്ച്വറി;കോലിക്കെതിരെ വിമര്‍ശനവുമായി പാകിസ്താന്‍ താരം

മുംബൈ:ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മറ്റൊരു മോശം ഇന്നിംഗ്‌സ് കളിച്ച വിരാട് കോലിക്കെതിരെ പരിഹസവുമായി എത്തിയിരിക്കുകയാണ് പാകിസ്താന്‍ മുന്‍ താരം ജുനൈദ് ഖാന്‍.കളിയില്‍ ഒമ്പത് പന്ത് നേരിട്ട താരത്തിന് മൂന്ന് റണ്‍സ് മാത്രമാണ് നേടാനായത്.ഇത്തവണ മോശം പ്രകടനം കൂടിയാതോടെ വിമര്‍ശനം കടുത്തു.സ്‌ട്രൈക്ക് റേറ്റ് വെറും 33.33 എന്ന് ജുനൈദ് ഖാന്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.കഴിഞ്ഞ മത്സരത്തിന് ശേഷം ഏറ്റവും വേഗത കുറഞ്ഞ സെഞ്ച്വറിക്ക് അഭിനന്ദനങ്ങള്‍ എന്നാണ് ജുനൈദ് ഖാന്‍ പരിഹസിച്ചത്. കോതമംഗലത്ത് കാട്ടാന കിണറ്റില്‍ വീണു;മയക്കുവെടി വെക്കണമെന്ന് നാട്ടുകാര്‍ കഴിഞ്ഞ […]
Read more

ഇന്ത്യയും പാകിസ്താനും തിരഞ്ഞെടുപ്പില്‍ ഇടപെടാന്‍ ശ്രമിച്ചു;ആരോപണവുമായി കാനഡ

ന്യൂഡല്‍ഹി:കാനഡയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ത്യയും പാകിസ്താനും ഇടപെടാന്‍ ശ്രമിച്ചെന്ന ആരോപണമുയരുന്നു.കാനഡയുടെ ചാര സംഘടനയായ കനേഡിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് സര്‍വീസ് ആരോപണമായി രംഗത്തെത്തിയത്.2019ലും 2021ലും നടന്ന തിരഞ്ഞെടുപ്പുകളില്‍ ഇന്ത്യയും പാകിസ്താനും പോലുള്ള രാജ്യങ്ങള്‍ ഇടപെടാന്‍ ശ്രമിച്ചതായാണ് ചാരസംഘടനയുടെ റിപ്പോര്‍ട്ട്.ഇന്ത്യന്‍ അനുകൂല സ്ഥാനാര്‍ത്ഥികള്‍ക്ക് നിയമവിരുദ്ധമായ സാമ്പത്തിക സഹായം നല്‍കി കാനഡയുടെ ജനാധിപത്യ പ്രക്രിയകളില്‍ ഇന്ത്യ ഇടപെടാന്‍ ശ്രമിച്ചിരിക്കാം എന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് ചാരസംഘടനയുടെ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടിലുള്ളത്. 2021ല്‍, കാനഡയിലെ തിരഞ്ഞെടടുപ്പില്‍ ഇന്ത്യ പ്രോക്‌സി ഏജന്റിനെ ഉപയോഗിച്ചാണ് ഇടപെട്ടത്.കൂടുതല്‍ രഹസ്യ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix