Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: palakakd

ഇരക്കെതിരായ സൈബര്‍ അധിക്ഷേപം: സന്ദീപ് വാര്യര്‍ മുന്‍കൂര്‍ ജാമ്യം തേടി

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി നല്‍കിയ യുവതിയെ സൈബറിടത്തില്‍ അധിക്ഷേപിച്ചെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് ഹര്‍ജി നല്‍കിയത്. യുവതിയുടെ ഐഡന്റിറ്റി താന്‍ ബോധപൂര്‍വം പരസ്യപ്പെടുത്തിയിട്ടില്ലെന്നാണ് സന്ദീപ് വാര്യരുടെ വാദം. യുവതി നല്‍കിയ സൈബര്‍ അധിക്ഷേപ പരാതിയെ തുടര്‍ന്നെടുത്ത കേസിലാണ് സന്ദീപ് വാര്യര്‍ നാലാം പ്രതി. കേസില്‍ അഞ്ചാം പ്രതിയായ രാഹുല്‍ ഈശ്വറിനെ ഇന്നലെ രാത്രി സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരയുടെ ഐഡന്റിറ്റി മനപൂര്‍വം […]
Read more

കഞ്ചിക്കോട് ജനവാസ മേഖലയിലുണ്ടായിരുന്ന കാട്ടാനയെ ഒടുവിൽ തുരത്തി

പാലക്കാട്: കഞ്ചിക്കോട് ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ ഒടുവിൽ കാട് കയറ്റി. ഏഴര മണിക്കൂർ‌ നീണ്ട ദൗത്യത്തിനൊടുവിലാണ് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ ആനയെ കാട്ടിലേക്ക് തുരത്തിയത്. ധോണിയിലെ അഗസ്റ്റിനെന്ന കുങ്കിയാനയെ ഉപയോഗിച്ചാണ് കാട്ടാനയെ തുരത്തിയത്. സ്കൂൾ തുറക്കുന്നതിന് മുമ്പ് ശാശ്വത പരിഹാരം വേണ ആവശ്യം നാട്ടുകാർ ഉയർത്തിയിരുന്നു. വാളയാർ റേഞ്ചിന്റെ നേതൃത്വത്തിൽ രാവിലെ ഏഴ് മണിയോടെ കാട്ടാനയെ തുരത്താനുള്ള നടപടികൾ ആരംഭിച്ചിരുന്നു. രണ്ടാഴ്ചയിലേറെയായി പ്രദേശത്ത് നിലയുറപ്പിച്ച ആന പ്രദേശത്ത് വലിയ നാശ നഷ്ടമുണ്ടാക്കിയിരുന്നു. ദൗത്യത്തിന്റെ ചെലവ് പുതുശ്ശേരി പഞ്ചായത്താണ് വഹിച്ചത്.
Read more

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പത്തു വയസുകാരി മരിച്ചു

പാലക്കാട്: വടക്കാഞ്ചേരിയില്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പത്തു വയസുകാരി മരിച്ചു. വീട്ടുകാര്‍ക്കൊപ്പം വിനോദയാത്രയ്ക്ക് പോയപ്പോഴാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കുട്ടിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. ശരീരത്തില്‍ സോഡിയം കുറഞ്ഞതാണ് മരണ കാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വടക്കാഞ്ചേരി അഞ്ചുമൂര്‍ത്തി സ്വദേശികളായ മനോജ്-മായ ദമ്പതികളുടെ മകളാണ് ദേവിക.
Read more

ബാഹ്യമായ അജണ്ടകൾ പാലക്കാട് നടപ്പാകില്ല; യുഡിഎഫ് ആധികാരിക വിജയം നേടും: കെ സി വേണുഗോപാൽ എംപി

പാലക്കാട്‌: ജനകീയ പ്രശ്നങ്ങൾ പാടെ അവഗണിച്ച് ബാഹ്യമായ അജണ്ടകൾ വെച്ച് തെരഞ്ഞെടുപ്പിനെ തങ്ങൾക്ക് അനുകൂലമാക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് വെറുതെയാണെന്നും യുഡിഎഫ് ആധികാരിക വിജയം നേടുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പുകൾ നടക്കുന്ന മൂന്നു മണ്ഡലങ്ങളിലും ഉയർന്ന ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയം നേടും. ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥ യുഡിഎഫിന് അനുകൂലമാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങളിൽ സാധാരണക്കാർ മടുത്തു. എല്ലാ വിഭാഗം ജനങ്ങളും അസ്വസ്ഥരാണ്. ആ അസ്വസ്ഥത തെരഞ്ഞെടുപ്പിൽ […]
Read more

എലുപ്പുളളിയില്‍ കിണറ്റില്‍ വീണ കാട്ടുപന്നിക്കൂട്ടത്തെ വെടിവെച്ച് കൊന്നു

പാലക്കാട്: എലുപ്പുള്ളിയില്‍ കിണറ്റില്‍ അകപ്പെട്ട കാട്ടുപന്നികളെ വെടിവെച്ച് കൊന്നു. കാക്കത്തോട് സ്വദേശി ബാബുരാജിന്റെ വീട്ടിലെ കിണറ്റിലാണ് കാട്ടുപന്നികള്‍ അകപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയാണ് കൃഷിസ്ഥലം നനക്കാന്‍ വെള്ളമെടുക്കാന്‍ ഉപയോഗിക്കുന്ന കിണറ്റില്‍ കാട്ടുപന്നിക്കൂട്ടം വീണത്. വിവരം അറിഞ്ഞ ഉടനെ ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി കാട്ടുപന്നികളെ കിണറ്റില്‍ നിന്നും രക്ഷപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. ഇതോടെയാണ് വെടിവെച്ച് കൊന്നത്. പ്രത്യേക ഷൂട്ടര്‍മാരാണ് കാട്ടുപന്നികളെ വെടിവെച്ചത്. കഴിഞ്ഞ കുറച്ചുനാളുകളായി പ്രദേശത്ത് കാട്ടുപന്നി ശല്യം ഉണ്ടായിരുന്നു.
Read more

അജിത്കുമാറിനെ മാറ്റിയത് ആര്‍എസ്എസ് ചുമതലയില്‍ നിന്ന്; ഷാഫി പറമ്പില്‍

ഡല്‍ഹി: എഡിജിപി എംആര്‍ അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയതില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍. ആര്‍എസ്എസിന്റെ ചുമതലയില്‍ നിന്ന് അജിത്കുമാറിനെ മാറ്റി എന്നതാണ് വസ്തുത. ഇതില്‍ യതൊരു വ്യക്തതയുമില്ല. അതുകൊണ്ട് തന്നെ അജിത് കുമാറിനെതിരെ ശക്തമായ നടപടി വേണമെന്ന് ഷാഫി പറമ്പില്‍ പ്രതികരിച്ചു. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ അനുയോജ്യനായ സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി കണ്ടെത്തും. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ സിപിഐഎമ്മിന്റെ ഇരട്ടത്താപ്പ് പുറത്തായി. സിപിഐഎം-ബിജെപി ബന്ധത്തിനെതിരായ വിധിയെഴുത്താകും പാലക്കാട് ഉണ്ടാവുക. തൃശൂര്‍ സീറ്റ് ബിജെപിക്ക് ലഭിക്കാനാണ് തൃശൂര്‍ പൂരം കലക്കിയതെന്നും […]
Read more

കൊല്ലങ്കോട് കമ്പിവേലിയില്‍ കുടുങ്ങിയ പുലിയെ കൂട്ടിലാക്കി

പാലക്കാട്:കൊല്ലങ്കോട് കമ്പിവേലിയില്‍ കുടുങ്ങിയ പുലിയെ മയക്കുവെടിവെച്ച് കൂട്ടിലാക്കി.ആര്‍ആര്‍ടി സംഘം പ്രദേശത്ത് ഭീതി പടര്‍ത്തിയ പുലിയെ കൂട്ടിലാക്കിയത്.വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലെ കമ്പി വേലിയിലാണ് പുലി കുടുങ്ങിയത്. സ്കൂൾ വിദ്യാർത്ഥികളിലെ ലഹരി ഉപയോ​ഗം തടയാൻ സർക്കുലറുമായി എക്സൈസ് കമ്മീഷണർ മയക്കുവെടി വെച്ച് നിരീക്ഷണത്തിന് ശേഷമായിരുന്നു ആര്‍ആര്‍ടി സംഘം പുലിയുടെ സമീപത്തെത്തിയത്. തുടര്‍ന്ന് സാഹസികമായി ഇതിനെ കൂട്ടിലാക്കുകയായിരുന്നു. പുലിയെ തിരികെ കാട്ടിലേക്ക് തന്നെ വിടുമെന്നാണ് വിവരം.
Read more

അധ്യാപിക ഉപദേശിച്ച ഇസ്മായില്‍ വീണ്ടും മോഷണത്തിനിറങ്ങി; പിടികൂടി പോലീസ്

പാലക്കാട് തൃത്താലയിലെ അധ്യാപിക മുത്തുലക്ഷ്മിയുടെ ഉപദേശവും പോലീസിന്റെ താക്കീതും ഫലംകണ്ടില്ല, കുപ്രസിദ്ധ മോഷ്ടാവായ കണ്ണൂര്‍ ഇരിക്കൂര്‍ പട്ടുവം സ്വദേശി ഇസ്മായില്‍ വീണ്ടും മോഷണത്തിനിറങ്ങി. ഇത്തവണ കോഴിക്കോട് പേരാമ്പ്ര വെള്ളിയൂരിലായിരുന്നു ഇസ്മായിലിന്റെ മോഷണം. ആറുമണിക്കൂറിനിടെ ഒരു കിലോമീറ്റര്‍ പരിധിയിലെ പത്ത് വീടുകളില്‍ കയറിയ മോഷ്ടാവ് അഞ്ചുപവന്‍ സ്വര്‍ണവും 25,000 രൂപയുമാണ് കവര്‍ന്നത്. സംഭവത്തില്‍ ഇസ്മായിലിനെ പേരാമ്പ്ര പോലീസ് കൈയോടെ പിടികൂടി. പ്രതിയെ റിമാന്‍ഡ് ചെയ്തു. കാപ്പ നിയമപ്രകാരം ജയിലിലായിരുന്ന ഇസ്മായില്‍ ഒന്നരമാസം മുന്‍പാണ് ജയിലില്‍നിന്നിറങ്ങിയത്. ഇതിനുപിന്നാലെയാണ് മേയ് ഒന്നാം […]
Read more

Recent News

Advertisement
WhiteswanTV Footer