Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ആരോഗ്യവകുപ്പിൽ ജീവനക്കാരെ പിരിച്ചുവിടുന്നതിനെതിരെ ഡയറക്ടർ; രോഗനിരീക്ഷണ സംവിധാനങ്ങൾ താളംതെറ്റുമെന്ന് മുന്നറിയിപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ആരോഗ്യവകുപ്പിന് കീഴിലുള്ള ജീവനക്കാരെ പിരിച്ചുവിട്ട നടപടിയിൽ ആശങ്ക അറിയിച്ച് ആരോഗ്യവകുപ്പ് ഡയറക്ടർ. സംസ്ഥാന, ജില്ലാ നിരീക്ഷണ യൂണിറ്റുകളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ സേവനം അവസാനിപ്പിച്ചതിനെതിരെയാണ് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഡയറക്ടർ കത്ത് നൽകിയത്.

എൻഎച്ച്എമ്മിന് കീഴിലുള്ള ഐഡിഎസ്പി (IDSP), എൻവിബിഡിസിപി (NVBDCP) വിഭാഗങ്ങളിലെ ജീവനക്കാരെ പിരിച്ചുവിടരുതെന്നാണ് കത്തിലെ പ്രധാന ആവശ്യം. ജീവനക്കാരുടെ സേവനം അവസാനിപ്പിക്കുന്നത് സംസ്ഥാനത്തെ രോഗനിരീക്ഷണ സംവിധാനത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് ഡയറക്ടറുടെ മുന്നറിയിപ്പ്.

ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത് രോഗപ്രതിരോധ പ്രവർത്തനങ്ങളെയും അടിയന്തര സാഹചര്യങ്ങളിലെ പ്രതികരണ ശേഷിയെയും ദുർബലപ്പെടുത്തുമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. വി. മീനാക്ഷി വ്യക്തമാക്കി.

പകർച്ചവ്യാധികളുടെ വ്യാപനം നേരത്തേ കണ്ടെത്തുന്നതിനും രോഗാന്വേഷണ റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിനും നിരീക്ഷണ യൂണിറ്റുകൾ നിർണായകമാണ്. ജീവനക്കാരെ പിരിച്ചുവിടുന്നത് പൊതുജനാരോഗ്യ മേഖലയിലെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുമെന്ന ആശങ്കയും ഡയറക്ടർ കത്തിൽ പങ്കുവെച്ചിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix