ആരോഗ്യവകുപ്പിൽ ജീവനക്കാരെ പിരിച്ചുവിടുന്നതിനെതിരെ ഡയറക്ടർ; രോഗനിരീക്ഷണ സംവിധാനങ്ങൾ താളംതെറ്റുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: ആരോഗ്യവകുപ്പിന് കീഴിലുള്ള ജീവനക്കാരെ പിരിച്ചുവിട്ട നടപടിയിൽ ആശങ്ക അറിയിച്ച് ആരോഗ്യവകുപ്പ് ഡയറക്ടർ. സംസ്ഥാന, ജില്ലാ നിരീക്ഷണ യൂണിറ്റുകളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ സേവനം അവസാനിപ്പിച്ചതിനെതിരെയാണ് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഡയറക്ടർ കത്ത് നൽകിയത്. എൻഎച്ച്എമ്മിന് കീഴിലുള്ള ഐഡിഎസ്പി (IDSP), എൻവിബിഡിസിപി (NVBDCP) വിഭാഗങ്ങളിലെ ജീവനക്കാരെ പിരിച്ചുവിടരുതെന്നാണ് കത്തിലെ പ്രധാന ആവശ്യം. ജീവനക്കാരുടെ സേവനം അവസാനിപ്പിക്കുന്നത് സംസ്ഥാനത്തെ രോഗനിരീക്ഷണ സംവിധാനത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് ഡയറക്ടറുടെ മുന്നറിയിപ്പ്. ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത് രോഗപ്രതിരോധ പ്രവർത്തനങ്ങളെയും അടിയന്തര സാഹചര്യങ്ങളിലെ പ്രതികരണ […]
Read more