വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്ന് ആരോപണം; പ്രതിഷേധവുമായി രക്ഷിതാക്കൾ
വയനാട്: വയനാട് മീനങ്ങാടി ഹയർ സെക്കൻഡറി സ്കൂളിലെ വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്ന ആരോപണവുമായി വിദ്യാർഥികൾ രംഗത്ത്. ഹൈദരാബാദിലേക്ക് നടത്തിയ വിനോദയാത്രയ്ക്കിടെയാണ് സംഭവം. സ്കൂൾ പ്രിൻസിപ്പൽ ഷിവി കൃഷ്ണനും പിടിഎ പ്രസിഡന്റ് എസ്. ഹാജിസും മദ്യപിച്ചെന്നാണ് വിദ്യാർഥികളുടെ ആരോപണം. സംഭവത്തിൽ രക്ഷിതാക്കളും പ്രതിഷേധവുമായി രംഗത്തെത്തി. അതേസമയം, പിടിഎ പ്രസിഡന്റിനെതിരെ ആരോപണം ഉയർന്നപ്പോൾ തന്നെ ബസിൽ നിന്ന് ഇറക്കിവിട്ടിരുന്നുവെന്നാണ് പ്രിൻസിപ്പൽ പറയുന്നത്. സംഭവത്തിൽ രക്ഷിതാക്കൾ പ്രതിഷേധം അറിയിച്ചതോടെ വിഷയം ചർച്ചയായിരിക്കുകയാണ്.
Read more