പതഞ്ജലി ഉൾപ്പെടെ 19 ഭക്ഷ്യസ്ഥാപനങ്ങളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു
മുംബൈ: ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിനെ തുടർന്ന് മഹാരാഷ്ട്രയിൽ 19 ഭക്ഷ്യ ബിസിനസ് സ്ഥാപനങ്ങളുടെ ലൈസൻസുകളും രജിസ്ട്രേഷനുകളും താൽക്കാലികമായി സസ്‌പെൻഡ് ചെയ്ത് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ. പതഞ്ജലി ആയുർവേദത്തിന്റെ സൂപ്പർ ഡിസ്ട്രിബ്യൂട്ടർ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി. ഉത്സവ സീസണിന്റെ ഭാഗമായി നടത്തിയ പരിശോധനകളിൽ ഒൻപത് കോടിയിലധികം രൂപ വിലമതിക്കുന്ന ഭക്ഷ്യവസ്തുക്കളാണ് പിടിച്ചെടുത്തത്. മഹാരാഷ്ട്രയിലെ ഏഴ് ഡിവിഷനുകളിലായി 114 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 9.01 കോടി രൂപ വിലമതിക്കുന്ന 3.53 ലക്ഷം കിലോഗ്രാമോളം ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തതായി എഫ്‌ഡിഎ അറിയിച്ചു. […]
Read more