Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: PATHMAJA VENUGOPAL

പത്മജയെ വേദനിപ്പിക്കാൻ താൻ ഉദ്ദേശിക്കുന്നില്ല: കെവി തോമസ്

കൊച്ചി: തന്റെ പുസ്തകത്തെ ചുറ്റിപ്പറ്റിയുണ്ടായ വിവാദത്തിൽ പ്രതികരണവുമായി മുതിർന്ന നേതാവ് കെ വി തോമസ്. പത്മജ വേണുഗോപാലിനെ വേദനിപ്പിക്കാനല്ല താൻ പുസ്തകത്തിൽ കാര്യങ്ങൾ എഴുതിയതെന്നും, വിമർശിക്കുന്നതിന് മുൻപ് പുസ്തകം മുഴുവൻ വായിക്കണമെന്നും അദ്ദേഹം പറഞ്ഞു. പുസ്തകത്തിലെ ഒരു ഭാഗം മാത്രം വായിച്ച് വിമർശിക്കുന്നത് ശരിയല്ലെന്നും, അതിലുള്ള കാര്യങ്ങൾ എല്ലാം സത്യമായാണെന്നും കെ വി തോമസ് വ്യക്തമാക്കി. ഇത് ആദ്യമായല്ല പുറത്തുവരുന്നതെന്നും, മുൻപ് ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച കാര്യങ്ങളാണിതെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഡയറിയിൽ രേഖപ്പെടുത്തിയ സംഭവങ്ങളാണ് പുസ്തകത്തിലും ഉൾപ്പെടുത്തിയിരിക്കുന്നതെന്നും […]
Read more

കരുണാകരനേയും സോണിയയേയും തെറ്റിച്ചത് പത്മജ; വിവാദത്തിന് തിരികൊളുത്തി കെവി തോമസിന്റെ പുസ്തകം

കൊച്ചി: കെ.കരുണാകരനും സോണിയാ ഗാന്ധിയും തമ്മില്‍ തെറ്റിയത് പത്മജ വേണുഗോപാലിന്റെ സ്ഥാനാർഥിത്വത്തെ ചൊല്ലിയാണെന്ന് കെ.വി തോമസിന്റെ പുസ്തകം. സോണിയ ​ഗാന്ധി ഇടപെട്ടതിനാലാണ് പത്​മജയെ 2001ൽ മത്സരിപ്പിക്കാതിരുന്നത്​. ഇതോടെ കരുണാകരൻ സോണിയയുമായി അകന്നതായി ‘കുമ്പളങ്ങിയില്‍ നിന്നും ചെങ്കോട്ടയിലേക്ക്’ എന്ന പുസ്തകത്തില്‍ കെ.വി തോമസ് വെളിപ്പെടുത്തുന്നു. 1995ൽ കരുണാകരന്​ മുഖ്യമന്ത്രി സ്ഥാനം നഷ്​ടപ്പെടാൻ കാരണം പി.വി. നരസിംഹ റാവുവിന്റെ അതൃപ്തിയാണെന്നും പുസ്തകത്തിലുണ്ട്. എന്നാല്‍ പുസ്തകത്തിനെതിരെ പത്മജ വേണുഗോപാല്‍ രംഗത്ത് എത്തി. കരുണാകരനെ കുറിച്ച് പറയാന്‍ കെവി തോമസിന് അര്‍ഹതയില്ല. പുസ്തകം […]
Read more

കിറ്റ് വിവാദം; ഇതുപോലെ കൊണ്ടുവരുന്നത് എൽഡിഎഫിന് പണ്ടേയുള്ള ശീലം: പത്മജ വേണുഗോപാൽ

തൃശ്ശൂർ: വോട്ടിനായി ബിജെപി കിറ്റ് വിതരണം ചെയ്തെന്ന ആരോപണത്തെ തള്ളി എൻഡിഎ സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ. താൻ ഇതിനെക്കുറിച്ച് അറിയില്ലെന്നും, എൽഡിഎഫിന്റെ വ്യാജ പരാതിയാണിത് എന്നും അവർ വ്യക്തമാക്കി. “ഞാൻ ചെയ്യാത്ത കാര്യം എങ്ങനെയാണ് അറിയുക?” എന്നും പത്മജ വേണുഗോപാൽ ചോദിച്ചു. സിപിഎം കഴിഞ്ഞ ദിവസം ആരോപിച്ചത് തൃശ്ശൂർ ഒളരിയിലെ കാർത്തിക സൂപ്പർമാർക്കറ്റിന് പിന്നിൽ 18 ഐറ്റം അടങ്ങിയ കിറ്റുകൾ തയ്യാറാക്കി വോട്ടിനായി വിതരണം ചെയ്തുവെന്നാണ്. അമ്പതോളം പേർ കിറ്റുകൾ വാങ്ങിയെന്നും, കൂടുതൽ സ്ത്രീകൾ കിറ്റ് വാങ്ങാൻ […]
Read more

മത്സരിക്കുന്നുവെങ്കിൽ തൃശ്ശൂരിൽ മാത്രമായിരിക്കും: പത്മജ വേണുഗോപാൽ

തൃശ്ശൂർ: മത്സരിക്കുന്നുവെങ്കിൽ തൃശ്ശൂരിൽ മാത്രമായിരിക്കും മത്സരിക്കുകയെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാൽ. തൃശ്ശൂരിലെ ജനങ്ങളെ എനിക്ക് നാളുകളായി അറിയാം. മത്സരിക്കുന്നതോ അല്ലയോ എന്ന കാര്യം പാർട്ടിയുടെ തീരുമാനം ബാധകമാണ്. പാർട്ടി പറയുകയാണെങ്കിൽ മാത്രമേ മത്സരിക്കൂ എന്നും പത്മജ പറഞ്ഞു. മുന്‍പത്തെ തെരഞ്ഞെടുപ്പിൽ വലിയ പ്രതീക്ഷയോടെത്തിയെങ്കിലും വലിയ സങ്കടത്തോടെ വിടേണ്ടിവന്നുവെന്നും, ഇത്തവണ അതൊന്നും സംഭവിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു. “എന്റെ പണി ഞാൻ ഏറ്റെടുക്കാം. എനിക്കു പണിയാതിരുന്നാൽ മതിയെന്നും” എന്നും വ്യക്തമാക്കി. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തൃശ്ശൂരിൽ ഇതിനകം ആരംഭിച്ചിട്ടുണ്ട്. […]
Read more
Advertisement
WhiteswanTV Footer