തഞ്ചാവൂരിൽ പെരിയാറിന്റെ പ്രതിമ നീക്കം ചെയ്തു; നടപടി ഹൈക്കോടതി ഉത്തരവിനെ തുടർന്ന്
ചെന്നൈ: തമിഴ്‌നാട്ടിലെ തഞ്ചാവൂരിൽ ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിച്ചിരുന്ന സാമൂഹിക പരിഷ്‌കർത്താവ് ഇ.വി. രാമസാമി പെരിയാറിന്റെ പ്രതിമ നീക്കം ചെയ്തു. തിരുവയ്യാറിന് സമീപം കണ്ടിയൂരിലെ അരുള്‍മിഗു ബ്രഹ്മശിരകണ്ടീശ്വരർ ക്ഷേത്രത്തിന് മുന്നിലുണ്ടായിരുന്ന പ്രതിമയാണ് പുലർച്ചെ മാറ്റിയത്. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ ഉത്തരവിനെ തുടർന്നായിരുന്നു നടപടി. ക്രെയിൻ ഉപയോഗിച്ച് പ്രതിമ നീക്കം ചെയ്ത് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി. കനത്ത പൊലീസ് സുരക്ഷയിലായിരുന്നു നടപടികൾ. പ്രതിമ നീക്കം ചെയ്യാനുള്ള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. […]
Read more