പഹല്‍ഗാം ഭീകരാക്രമണം; അമേരിക്ക ദി റെസിസ്റ്റന്‍സ് ഫ്രണ്ടിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു
വാഷിങ്ടന്‍: ദി റെസിസ്റ്റന്‍സ് ഫ്രണ്ടിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ടിആര്‍എഫിന് ആണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ പറഞ്ഞു. 2008 ലെ മുംബൈ ഭീകര ആക്രമണത്തിനുശേഷം ഇന്ത്യയില്‍ സാധാരണക്കാര്‍ക്കെതിരെ നടന്ന ഏറ്റവും മാരകമായ ആക്രമണമാണ് പഹല്‍ഗാമിലേത്. ഭീകരതയെ നേരിടുന്നതില്‍ ട്രംപ് ഭരണകൂടത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് നടപടിയെന്നും പ്രസ്താവനയില്‍ മാര്‍കോ റൂബിയോ വ്യക്തമാക്കി. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ആഗോളതലത്തില്‍ ഇന്ത്യ നടത്തിയ നീക്കത്തിന്റെ വിജയം കൂടിയാണ് ഭീകരസംഘടനയായുള്ള പ്രഖ്യാപനം. ഭീകരാക്രമണത്തിന് പിന്നില്‍ ടി.ആര്‍.എഫ് […]
Read more