‘പ്രധാനമന്ത്രി എന്റെ ഫോൺ ചോർത്തുന്നു, എല്ലാ തെളിവുകളും ഫോണിലുണ്ട്’: രാഹുൽ ഗാന്ധി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഫോൺ ചോർത്തൽ ആരോപണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സർക്കാരിനെതിരായ ആരോപണങ്ങൾ തെളിയിക്കാനുള്ള എല്ലാ തെളിവുകളും തന്റെ ഫോണിലുണ്ടെന്നും അതുകൊണ്ടാണ് പ്രധാനമന്ത്രി ഫോൺ ചോർത്തുന്നതെന്നുമാണ് രാഹുൽ ഗാന്ധിയുടെ ആരോപണം. ഇൻസ്റ്റഗ്രാമിലെ ‘ആസ്ക് മി’ സെക്ഷനിലൂടെയായിരുന്നു പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും നേർക്കുനേർ സംവാദത്തിന് വെല്ലുവിളിച്ച രാഹുൽ ഗാന്ധി, യഥാർഥ രാജ്യദ്രോഹി ആരാണെന്ന് സംവാദത്തിലൂടെ വ്യക്തമാകുമെന്നും പറഞ്ഞു. സംവാദം നടന്നാൽ മോദിക്ക് പ്രധാനമന്ത്രി സ്ഥാനത്ത് തുടരാനാകില്ലെന്നും രാഹുൽ പരിഹസിച്ചു. വിദേശ […]
Read more