പാനൂർ ബോംബ് സ്ഫോടനം: ബോംബ് നിര്‍മിച്ചത് ഗുരുതരമായ നിയമ ലംഘനമെന്ന് മുഖ്യമന്ത്രി
ആലപ്പുഴ: പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനമുണ്ടായ സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ബോംബ് നിര്‍മിച്ചത് ഗുരുതരമായ നിയമലംഘനമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. സംഭവത്തില്‍ ശക്തമായ നടപടിയുണ്ടാകും. കണ്ണൂരില്‍ ബോംബ് നിര്മാണമുണ്ടാകുമെന്ന് സംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഒരു സീറ്റിലും ബിജെപി ജയിക്കില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഒരിടത്തും ബിജെപി രണ്ടാം സ്ഥാനത്ത് പോലും എത്തില്ല. ഇതാണ് എല്‍ഡിഎഫിന്റെ ഉറപ്പെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പൗരത്വ ഭേദഗതി വിഷയത്തില്‍ കോണ്‍ഗ്രസിന്റേത് കുറ്റകരമായ മൗനമെന്നും […]
Read more

