Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: piravom

പിറവത്തെ ആറ്റുതീരം പാര്‍ക്ക് മുവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞ് താഴ്‌ന്നു

കൊച്ചി: എറണാകുളം പിറവത്ത് പാർക്ക് ഇടിഞ്ഞ് താണു. പാഴൂർ ആറ്റുതീരം പാർക്കിന്റെ 200 മീറ്ററോളം ഭാഗമാണ് മൂവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പാർക്കിന്റെ വലിയൊരു ഭാഗം ഇടിഞ്ഞതോടെ പ്രദേശത്ത് ആശങ്ക നിലനിൽക്കുകയാണ്. ഇനിയും പാർക്കിന്റെ കൂടുതൽ ഭാഗങ്ങൾ ഇടിയാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. അപകടസമയത്ത് പാർക്കിൽ ആളുകളില്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. നവീകരിച്ച പാർക്കിൽ സാധാരണയായി രാവിലെ നിരവധിയാളുകൾ എത്താറുണ്ട്. എന്നാൽ അപകടം നടന്ന സമയത്ത് സന്ദർശകരില്ലാതിരുന്നതാണ് ആശ്വാസമായത്. കൂടുതൽ ഭാഗങ്ങൾ ഇടിയാൻ സാധ്യതയുള്ളതിനാൽ പാർക്കിലേക്കുള്ള പ്രവേശനം […]
Read more

പിറവത്ത് വീട് കുത്തിത്തുറന്ന് മോഷണം; 30 പവനും 2 ലക്ഷം രൂപയും കവർന്നു

കൊച്ചി: എറണാകുളം പിറവത്ത് വീട് കുത്തിത്തുറന്ന് മുപ്പത് പവന്റെ സ്വർണ്ണാഭരണങ്ങളും രണ്ടു ലക്ഷം രൂപയും മോഷ്ടിച്ചു. പിറവം മണീട് നെച്ചൂരിൽ ഐക്കനാംപുറത്ത് ബാബു ജോണിന്റെ വീട്ടിലാണ് മോഷണം. ചൊവ്വാഴ്ച രാത്രി വീട്ടുകാർ നെച്ചൂർ പള്ളിയിൽ പെരുന്നാളിന് പോയ സമയത്ത് 8.30 നും 10.30 നും ഇടയിലായിരുന്നു സംഭവം. പിറവം പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ വർഷവും പെരുന്നാൾ ദിവസം നെച്ചൂരിൽ സമാനമായ രീതിയിലുള്ള മോഷണം നടന്നിട്ടുണ്ട്. അതെസമയം പ്രതികളെ ഇനിയും പിടികൂടിയിട്ടില്ല.
Read more

പിറവത്ത് പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

പിറവം : എറണാകുളം പിറവത്ത് പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. പിറവം രാമമംഗലം പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായ ബിജുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . ഉച്ചക്ക് 12 മണിയോടെയാണ് തൂങ്ങി മരിച്ച നിലയിൽ ബിജുവിനെ അയൽവാസികൾ കണ്ടെത്തിയത്. മൃതദേഹം പിറവം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix