ഡിഎംഎഫ് പാലക്കാട് മണ്ഡലം കമ്മിറ്റിയിലെ നേതാക്കള്‍ വീണ്ടും സിപിഐഎമ്മില്‍
പാലക്കാട്: പി.കെ. ശശിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം കമ്മിറ്റിയിലെ പ്രധാന നേതാക്കൾ വീണ്ടും സിപിഐഎമ്മിലേക്ക്. ഡിഎംഎഫ് മണ്ഡലം സെക്രട്ടറി മുഹമ്മദ് റാസിക്ക്, മണ്ഡലം പ്രസിഡന്റ് സെലീന ബീവി എന്നിവരടക്കമുള്ളവരാണ് പാർട്ടിയിൽ തിരിച്ചെത്തിയത്. സിപിഐഎം പാലക്കാട് ജില്ലാ നേതൃത്വവുമായി അഭിപ്രായവ്യത്യാസത്തെ തുടർന്ന് പാർട്ടി ബന്ധം ഉപേക്ഷിച്ചെന്ന് പ്രഖ്യാപിച്ച അബ്ദുൽ ഷുക്കൂറും സിപിഐഎമ്മിൽ തിരിച്ചെത്തി. ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച ശേഷമായിരുന്നു അബ്ദുൽ ഷുക്കൂർ നേരത്തെ പാർട്ടിയിൽ നിന്ന് മാറിനിൽക്കുന്നതായി അറിയിച്ചത്. ജില്ലാ നേതൃത്വത്തെക്കുറിച്ച് ഉണ്ടായ […]
Read more