പ്ലസ്‌വൺ ആദ്യ സപ്ലിമെന്ററി അലോട്‌മെന്റ് അടുത്തയാഴ്ച.
ഹരിപ്പാട്: പ്ലസ്‌വൺ ആദ്യസപ്ലിമെന്ററി അലോട്‌മെന്റിനുള്ള അപേക്ഷ സ്വീകരിക്കൽ വ്യാഴാഴ്ച പൂർത്തിയായി. അപേക്ഷകളുടെ എണ്ണം പരിഗണിച്ച് മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിൽ താത്കാലികമായി പുതിയ ബാച്ച് അനുവദിച്ചേക്കും. ഈ സീറ്റുകൂടി പരിഗണിച്ച് അടുത്തയാഴ്ച ആദ്യ സപ്ലിമെന്ററി അലോട്‌മെന്റ് പ്രസിദ്ധീകരിക്കുമെന്ന് അറിയുന്നു. 52,530 മെറിറ്റ് സീറ്റാണ് സപ്ലിമെന്ററി അലോട്‌മെന്റിലുള്ളത്. മുഖ്യഅലോട്‌മെന്റുകൾ പൂർത്തിയായപ്പോൾ 41,222 മെറിറ്റ് സീറ്റാണ് മിച്ചമുണ്ടായത്. സ്പോർട്‌സ് ക്വാട്ടയിൽ ഒഴിവുള്ള 3,172 സീറ്റും മാനേജ്‌മെന്റ്, കമ്യൂണിറ്റി മെറിറ്റുകളിൽ അവശേഷിച്ച 8,136 സീറ്റും ഇതിനൊപ്പം ചേർത്താണ് സപ്ലിമെന്ററി അലോട്‌മെന്റ് നടത്തുക. സപ്ലിമെന്ററി […]
Read more