Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പ്ലസ് വൺ മൂന്നാം അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു; പ്രവേശനം ജൂൺ 29 മുതൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ അവസാനത്തെ അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു. hscap.kerala.gov.in എന്ന വെബ്സൈറ്റിലെ കാൻഡിഡേറ്റ് ലോഗിനിലെ ‘Third Allot Results’ ലിങ്ക് വഴി വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാം.

അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് ജൂൺ 29 രാവിലെ 11 മണി മുതൽ പ്രവേശനം നേടാം. പ്രവേശന നടപടികൾ ജൂലൈ 3 വൈകിട്ട് 5 മണിക്ക് പൂർത്തിയാകും. അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവർ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കപ്പെടില്ലെന്ന് അധികൃതർ അറിയിച്ചു.

അലോട്ട്മെന്റ് ലെറ്റർ പ്രവേശന സമയത്ത് ബന്ധപ്പെട്ട സ്കൂളിൽ നിന്ന് പ്രിന്റ് ചെയ്ത് നൽകും. ആദ്യവും രണ്ടാമത്തെയും അലോട്ട്മെന്റുകളിൽ താൽക്കാലിക പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഈ ഘട്ടത്തിൽ ഉയർന്ന ഓപ്ഷൻ ലഭിച്ചിട്ടില്ലെങ്കിൽ പുതിയ ലെറ്റർ ആവശ്യമില്ല. എന്നാൽ ഇത്തരം വിദ്യാർത്ഥികൾക്ക് ഇനി ഹയർ ഓപ്ഷൻ നിലനിർത്താൻ അവസരമുണ്ടാകില്ല.

ഫീസ് അലോട്ട്മെന്റ് ലെറ്ററിൽ രേഖപ്പെടുത്തിയതുപോലെ മാത്രമേ അടക്കേണ്ടതുള്ളൂ. ഓരോ സ്കൂളിലെയും കാറ്റഗറി അടിസ്ഥാനത്തിലുള്ള അവസാന റാങ്ക് വിവരങ്ങളും വിദ്യാർത്ഥികൾക്ക് പരിശോധിക്കാം.

അലോട്ട്മെന്റ് ലെറ്ററിന്റെ ആദ്യ പേജിൽ ആവശ്യമായ രേഖകളുടെ വിവരങ്ങളും രണ്ടാം ഭാഷ തെരഞ്ഞെടുപ്പും രേഖപ്പെടുത്തി വിദ്യാർത്ഥിയും രക്ഷിതാവും ഒപ്പുവെക്കണം. യോഗ്യതാ സർട്ടിഫിക്കറ്റ്, വിടുതൽ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സൽ ഹാജരാക്കണം.

മൂന്നാം അലോട്ട്മെന്റിനൊപ്പം വിവിധ ക്വാട്ടകളിലെ പ്രവേശനവും നടക്കുന്നതിനാൽ, ഒന്നിലധികം ക്വാട്ടയിൽ അർഹത നേടിയവർ ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുക്കണം. ഒരിക്കൽ പ്രവേശനം ഉറപ്പാക്കിയാൽ മറ്റൊരു ക്വാട്ടയിലേക്ക് മാറ്റാൻ സാധിക്കില്ലെന്നും അധികൃതർ അറിയിച്ചു.

ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിനായി അപേക്ഷ പുതുക്കി നൽകാനുള്ള അവസരമുണ്ടാകും.

Advertisement
WhiteswanTV Footer