Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വെനസ്വേല ഭൂകമ്പം; അവശിഷ്ടങ്ങൾക്കിടയിൽ നിന്നും നായ്കുട്ടിയെ രക്ഷിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വെനസ്വേല: ശക്തമായ ഇരട്ട ഭൂകമ്പത്തെ തുടർന്ന് വലിയ നാശനഷ്ടമുണ്ടായ വടക്കൻ വെനസ്വേലയിൽ നിന്ന് പ്രത്യാശയുടെ ദൃശ്യങ്ങൾ പുറത്ത്. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ നിരവധി നായ്ക്കളെ അഗ്നിരക്ഷാസേന ജീവനോടെ രക്ഷപ്പെടുത്തി.

ജൂൺ 24-ന് റിക്ടർ സ്കെയിലിൽ 7.5, 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പങ്ങളാണ് പ്രദേശത്ത് വലിയ നാശം വിതച്ചത്. കാരക്കാസ് ഫയർ ഡിപ്പാർട്ട്മെന്റ് നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് നായ്ക്കളെ കണ്ടെത്തിയത്.

തിരച്ചിൽ അവസാനിപ്പിച്ച് മടങ്ങുന്നതിനിടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് നേർത്ത കുര കേട്ടതോടെയാണ് രക്ഷാപ്രവർത്തകർ വീണ്ടും പരിശോധന നടത്തിയത്. തുടർന്ന് കോൺക്രീറ്റ് പാളികളും ഇരുമ്പ് കട്ടകളും ശ്രദ്ധാപൂർവം മാറ്റിയാണ് കുടുങ്ങിയ ജീവികളെ പുറത്തെടുത്തത്.

ചില നായ്ക്കൾക്ക് കുടിവെള്ളം നൽകുന്ന ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ഒടുവിൽ അവയെ സുരക്ഷിതമായി പുറത്തെടുക്കാൻ രക്ഷാസേനയ്ക്ക് സാധിച്ചു. ദുരന്തഭൂമിയിൽ നിന്ന് ലഭിച്ച ഈ രക്ഷാപ്രവർത്തനം പ്രത്യാശയുടെ പ്രതീകമായി മാറിയിരിക്കുകയാണ്. “ജീവൻ രക്ഷിക്കുന്ന ദൗത്യം തുടരും” എന്ന് കാരക്കാസ് ഫയർ ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

Advertisement
WhiteswanTV Footer