Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: POCSO CASE

പ്രവേശനോത്സവത്തില്‍ പോക്സോ കേസ് പ്രതി; ‘മാനേജ്മെന്റ് നടപടി സ്വീകരിച്ചില്ലെങ്കിൽ സർക്കാർ നടപടിയെടുക്കും’: വി.ശിവൻകുട്ടി

പോക്‌സോ കേസ് പ്രതിയായ വ്‌ളോഗര്‍ മുകേഷ് എം നായരെ സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായുള്ള പരിപാടിയില്‍ പങ്കെടുപ്പിച്ചതില്‍ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി. ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്നും സ്കൂൾ മാനേജ്മെന്റ് നടപടി എടുത്തില്ലെങ്കിൽ സർക്കാർ സർക്കാർ നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസ ഡയറക്ടറോട് അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഹെഡ് മാസ്റ്റർ സംഭവത്തിൽ വീഴ്ച നടന്നതായി സമ്മതിച്ചിട്ടുണ്ട്. മുകേഷ് പ്രതിയാണെന്ന വിവരം അറിയാതെയാണ് പരിപാടിയിൽ പങ്കെടുപ്പിച്ചത് എന്നതാണ് ഹെഡ് മാസ്റ്ററുടെ വിശദീകരണമെന്നും വി ശിവൻകുട്ടി കൂട്ടിച്ചേർത്തു. […]
Read more

പോക്സോ കേസ് അട്ടിമറിക്കാൻ ശ്രമം; സിഡബ്ല്യൂസി ചെയർമാന്റെ ഓഫീസിലെത്തി പ്രതികളുടെ ഒത്തുതീർപ്പ് ശ്രമം

പത്തനംതിട്ട: പത്തനംതിട്ടയിൽ ഹൈക്കോടതി അഭിഭാഷകൻ പ്രതിയായ പോക്സോ കേസ്. ഈ കേസ് അട്ടിമറിയിൽ ഗുരുതര കണ്ടെത്തലുമായി ആഭ്യന്തരവകുപ്പ്. 17കാരിയെ ഹൈക്കോടതി അഭിഭാഷകൻ ബലാൽസംഗം ചെയ്ത കേസിന്റെ തുടക്കത്തിൽ നടന്നത് വലിയ അട്ടിമറിയെന്നാണ് കണ്ടെത്തൽ. ഒന്നാം പ്രതി നൗഷാദും രണ്ടാംപ്രതിയും സിഡബ്ല്യൂ സി ചെയർമാന്റെ ഓഫീസിൽ നേരിട്ട് പോയി കേസ് ഒത്തുതീർപ്പാക്കാനോ സ്വാധീനിക്കാനോ ശ്രമിച്ചെന്നാണ് കണ്ടെത്തൽ. അതിജീവിത ശക്തമായി നിലപാടെടുത്തതോടെ ഒടുവിൽ സിഡബ്ല്യൂസിക്ക് റിപ്പോർട്ട് പൊലീസിന് കൈമാറണ്ടി വന്നു. സിഡബ്ല്യൂസി റിപ്പോർട്ട് നൽകാൻ 10 ദിവസത്തെ കാല താമസം […]
Read more

പോക്സോ കേസ് പ്രതി മുകേഷ് എം നായർ മുഖ്യാതിഥി; ഹെഡ്മാസ്റ്റർക്ക് വീഴ്ചയുണ്ടായെന്ന് അന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം: തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്കൂളിൽ പ്രവേശനോത്സവത്തിൽ മുഖ്യാതിഥിയായി പോക്സോ കേസ് പ്രതിയായ വ്ലോഗര്‍ മുകേഷ് എം നായർ പങ്കെടുത്ത സംഭവത്തിൽ ഡിഡി അന്വേഷണ റിപ്പോർട്ട് നൽകി. സംഭവത്തിൽ ഫോര്‍ട്ട് ഹൈസ്കൂള്‍ ഹെഡ്‍മാസ്റ്ററുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായെന്നും ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ കഴിയില്ലായെന്നും റിപ്പോർട്ടിൽ പറയുന്നു. മുകേഷ് എം നായറെ സ്പോണ്‍സറാകാം ക്ഷണിച്ചതെന്നും ഇക്കാര്യത്തിൽ നേരിട്ട് ഹെഡ്മാസ്റ്റര്‍ക്ക് പങ്കുണ്ടാകില്ലായിരിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാൽ ഒരു പോക്സോ പ്രതി ചടങ്ങിൽ പങ്കെടുത്തത് എച്ച് എമ്മിനും ഒഴിയാനാവില്ലെന്നും റിപ്പോര്‍ട്ടിൽ പരാമർശിക്കുന്നുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് […]
Read more

പെണ്‍കുട്ടികള്‍ക്ക് നേരെ നഗ്നത പ്രദർശനം; ഒരാൾ അറസ്റ്റിൽ

കൊച്ചി: എറണാകുളം നെട്ടൂരിൽ പെൺകുട്ടികൾക്ക് മുന്നിൽ നഗ്നത പ്രദർശനം. സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി സുധീഷാണ് പിടിയിലായത്. യുവാവിനെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. ബൈക്കിലെത്തി പെണ്‍കുട്ടികള്‍ക്ക് മുന്നിൽ വെച്ച് നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. സംഭവത്തിൽ പെണ്‍കുട്ടികള്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ഇയാള്‍ക്കെതിരെ പാലാരിവട്ടം സ്റ്റേഷനിൽ മോഷണക്കേസ് നിലവിലുണ്ട്. പാലാരിവട്ടത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു സുധീഷ്.
Read more

ലൈം​ഗി​കാ​തി​ക്ര​മം; കോഴിക്കോട് സ്വദേശി അറസ്റ്റിൽ

കോഴിക്കോട്: പോ​ക്സോ കേ​സി​ലെ അ​തി​ജീ​വി​ത​ക്കു​നേ​രെ വീ​ണ്ടും ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ പ്ര​തി അ​റ​സ്റ്റി​ൽ. ക​ക്കോ​ടി സ്വ​ദേ​ശി​നി​യാ​യ യു​വ​തി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ ക​ക്കോ​ടി കി​ഴ​ക്കു​മു​റി എ​ട​ക്കാ​ട്ട് താ​ഴം അ​ക്ഷ​യി​നെ​യാ​ണ് (25) ചേ​വാ​യൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ പ​രാ​തി​ക്കാ​രി​യു​ടെ വീ​ടി​ന്റെ പു​റ​ത്തു​ള്ള ബാ​ത്ത്റൂ​മി​ൽ​നി​ന്ന് കു​ളി​ച്ച് പു​റ​ത്തേ​ക്കി​റ​ങ്ങ​വെ പ്ര​തി ബാ​ത്ത്റൂ​മി​ന്റെ വാ​തി​ൽ തു​റ​ന്ന് അ​ക​ത്തേ​ക്ക് ക​ട​ന്ന് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. യു​വ​തി ചേ​വാ​യൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ 2023ൽ ​ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ക്സോ കേ​സി​ലെ പ്ര​തി​യാ​ണ് അ​ക്ഷ​യ്. […]
Read more

14 കാരിയെ പീഡിപ്പിച്ച കേസിൽ; ആലുവയിൽ രണ്ടാനച്ഛൻ അറസ്റ്റിൽ

എറണാകുളം: ആലുവയിൽ 14 കാരിക്ക് ക്രൂരപീഡനം. 14 കാരിയുടെ രണ്ടാനച്ഛനാണ്‌ അറസ്റ്റിലായത്. അമ്മയുടെ പരാതിയിൽ രണ്ടാനച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു വർഷത്തോളമായി ഇയാൾ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്. സംഭവത്തിൽ ആലുവ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ അമ്മ റൂറൽ എസ്പിക്ക്‌ നൽകിയ പരാതിയിലാണ് ആലുവ പൊലീസ് കേസെടുത്തത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Read more

പതിനാലുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ

എറണാകുളം: ആലുവയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ക്രൂര പീഡനം. രണ്ടാനച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു വർഷത്തോളമായി ഇയാൾ പതിനാലുകാരിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി ആലുവ പോലീസ് കേസെടുത്തു. കുട്ടിയുടെ അമ്മ റൂറൽ എസ്പിക്ക്‌ നൽകിയ പരാതിയിലാണ് ആലുവ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
Read more

മാനന്തവാടി വാകേരി കൊലപാതകം; പ്രതിക്കെതിരെ പോക്സോ കേസ് ചുമത്തി

മാനന്തവാടി: വയനാട് വാകേരി കൊലപാതക കേസിൽ പ്രതി ദിലീഷിനെതിരെ പോക്സോ കേസ് ചുമത്തി. പെൺകുട്ടിയെ പീഡിപ്പിച്ചതിനാണ് കേസ്. പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് പ്രതി ഒപ്പം താമസിച്ചിരുന്ന സ്ത്രീയെ വെട്ടി കൊലപ്പെടുത്തിയത്. മൂത്ത പെൺകുട്ടിയെയും പ്രതി വെട്ടിപരിക്കേൽപ്പിച്ചിരുന്നു. ശേഷം ഇളയകുട്ടിയേയുമായി കടന്നു കളയുകയായിരുന്നു. രാത്രി മുഴവൻ നീണ്ട തിരച്ചിലിനൊടുവിൽ പിറ്റേന്ന് രാവിലെ അടുത്തുള്ള തോട്ടത്തിൽ നിന്നുമാണ് കൂട്ടിയെ കണ്ടെത്തിയത്. കേസിൽ പ്രതിയെ ഇന്ന് കൽപ്പറ്റ പോക്സോ കോടതിയിൽ ഹാജരാക്കും.
Read more

ബ്രിജ് ഭൂഷൺ സിംഗിനെതിരായ പോക്‌സോ കേസ് അവസാനിപ്പിച്ച് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: ബിജെപി നേതാവും മുൻ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരായ പോക്‌സോ കേസ് അവസാനിപ്പിച്ച് ഡൽഹി ഹെെക്കോടതി. മൂന്നുവർഷമെങ്കിലും തടവ് ശിക്ഷ ലഭിക്കാവുന്ന പോക്‌സോ കേസാണ് പൊലീസിന്റെ കണ്ടെത്തലുകൾ പരാതിക്കാരി എതിർക്കാത്തതിനെ തുടർന്ന് അവസാനിപ്പിച്ചത്. ഡൽഹി പട്യാല ഹൗസ് കോടതിയാണ് കേസ് അവസാനിപ്പിച്ച് വിധി പറഞ്ഞത്. കേസിൽ ഡൽഹി പൊലീസ് സമർപ്പിച്ച ക്ലോഷർ റിപ്പോർട്ട് കോടതി അംഗീകരിക്കുകയായിരുന്നു. പരാതി വ്യാജമാണെന്നും താരത്തോട് അനീതി കാണിച്ചതിൽ പ്രതികാരം ചെയ്യാനാണ് ബ്രിജ് ഭൂഷണെതിരെ ലൈംഗിക പീഡന […]
Read more

തിരുവനന്തപുരത്ത് പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: അമ്മയോടൊപ്പം നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ശ്രീകാര്യം ചാവടിമുക്കിന് സമീപത്ത് വച്ചാണ് സംഭവമുണ്ടായത്. കൊല്ലം കരിപ്ര സ്വദേശി ഹെയിൽ രാജുവാണ് (22) ശ്രീകാര്യം പൊലീസിന്റെ പിടിയിലായത്. എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുന്ന സഹോദരിയെ ഹോസ്റ്റലിൽ പോയി കണ്ടശേഷം തിരികെ വരുമ്പോഴായിരുന്നു കുട്ടിക്ക് നേരെ അതിക്രമം ഉണ്ടായത്. ശ്രീകാര്യത്തെ ഒരു ടീ ഷോപ്പിൽ ജോലി ചെയ്യുന്ന പ്രതി പെൺകുട്ടിയെ കയറിപ്പിടിക്കാൻ ശ്രമിക്കുന്നതിനിടെ കുട്ടി ഒഴിഞ്ഞുമാറി. ഇതോടെ ഇയാൾ കുട്ടിയുടെ കയ്യിൽ അടിച്ചു. വീണ്ടും പിന്തുടരുന്നത് കണ്ടതോടെ […]
Read more

Recent News

Advertisement
WhiteswanTV Footer