Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: POCSO CASE

ലൈംഗികാതിക്രമം; ഒന്‍പതാം ക്ലാസുകാരിയെ ഉപദ്രവിച്ച കരാട്ടെ പരിശീലകന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് താമരശേരിയില്‍ ഒന്‍പതാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. പരാതിയെത്തുടർന്ന് കരാട്ടെ പരിശീലകന്‍ അറസ്റ്റില്‍. പുതുപ്പാടി പെരുമ്പിള്ളി അയ്യപ്പന്‍ക്കണ്ടി സ്വദേശി മുജീബ് റഹ്മാനാണ് അറസ്റ്റിലായത്. സ്‌കൂളില്‍ വെച്ചുനടന്ന കൗണ്‍സിലിങ്ങിനിടെ വിദ്യാര്‍ഥിനി സംഭവം തുറന്നുപറയുകയായിരുന്നു. ഇയാള്‍ നടത്തുന്ന കരാട്ടെ പരിശീലന കേന്ദ്രത്തില്‍ വെച്ചും കാറില്‍ വെച്ചും കുട്ടിയെ ഉപദ്രവിച്ചിരുന്നു. കുട്ടിയെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചതായും പരാതിയിലുണ്ട്. പരിശീലകന്റെ മോശം പെരുമാറ്റം കാരണം കുട്ടി കരാട്ടെ ക്ലാസില്‍ പോകുന്നത് നിര്‍ത്തിയിരുന്നു. സ്‌കൂളില്‍ അടുത്തിടെ സംഘടിപ്പിച്ച കൗണ്‍സിലിങ്ങിലാണ് വെളിപ്പെടുത്തല്‍. കഴിഞ്ഞവര്‍ഷം […]
Read more

താമരശ്ശേരിയിൽ പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട്: താമരശ്ശേരിയിൽ പോക്സോ കേസിൽ അധ്യാപകൻ പിടിയിൽ. താമരശ്ശേരി തച്ചംപൊയിൽ സ്വദേശി സക്കീറിനെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. പതിനാറുകാരനെ പ്രകൃതി വിരുദ്ധമായി ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. 2025 ജൂൺ മുതൽ ഒക്ടോബർ വരെ സ്വന്തം വീട്ടിൽ വെച്ചും മറ്റിടങ്ങളിൽ വെച്ചും പീഡിപ്പിച്ചെന്നാണ് പരാതി. കഴിഞ്ഞ ദിവസമാണ് പരാതി ലഭിച്ചത് ഇന്നലെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്, കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Read more

മുക്കത്ത് സുഹൃത്തിന്റെ നാല് വയസ്സുകാരിയായ മകളെ പീഡിപ്പിച്ച യുവാവ് പിടിയില്‍

കോഴിക്കോട്: മുക്കത്ത് സുഹൃത്തിന്റെ നാല് വയസ്സുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. കൂടരഞ്ഞി സ്വദേശിയായ മുഹമ്മദ് മിഥ്‌ലാജാണ് അറസ്റ്റിലായത്. വയനാട്ടില്‍ വെച്ചാണ് മുക്കം പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. അംഗൻവാടിയിലെത്തിയ കുട്ടി വയറുവേദനയുണ്ടെന്ന് ജീവനക്കാരിയോട് പരാതിപ്പെട്ടതോടെയാണ് ക്രൂരത പുറത്തറിഞ്ഞത്. ആയ കുട്ടിയോട് വിശദമായി സംസാരിച്ചപ്പോഴാണ് പീഡന വിവരം വെളിപ്പെട്ടത്. ഉടൻ തന്നെ അംഗൻവാടി അധികൃതർ വീട്ടുകാരെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. മുക്കം പോലീസ് ഇൻസ്‌പെക്ടർ ആനന്ദിന്റെ നേതൃത്വത്തിലുള്ള […]
Read more

വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം: അധ്യാപകനെതിരെ നടപടി സ്വീകരിക്കണം; DYFI സ്കൂളിലേക്ക് മാർച്ച് നടത്തി

കോഴിക്കോട്: വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ അധ്യാപകനായ മുഹമ്മദ് ഇസ്മയിൽ മുജദ്ധതിക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ താമരശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂളിലേക്ക് മാർച്ച് നടത്തി. ക്രിമിനൽ നടപടിക്കൊപ്പം വകുപ്പുതല നടപടിയും സ്വീകരിക്കണമെന്നും, ഇത്തരക്കാരെ വെച്ചുപൊറുപ്പിക്കില്ലെന്നും ഡി.വൈ.എഫ്.ഐ പറഞ്ഞു. അധ്യാപകൻ നേരത്തെ ജോലി ചെയ്ത രണ്ട് സ്കൂളുകളിലും സമാന രൂപത്തിലുള്ള പ്രവൃത്തി നടത്തിയതായും ഡി.വൈ.എഫ്.ഐ ആരോപിച്ചു. വിദ്യാർത്ഥിനികൾ നൽകിയ പരാതി ചോർത്തി നൽകി അധ്യാപകനെ ഒളിവിൽ പോകാൻ ചിലർ സഹായിച്ചതായും ,ഇവർക്കെതിരെയും നടപടി സ്വീകരിക്കണമെന്നും ഡി.വൈ.എഫ്.ഐ […]
Read more

16കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബസ് ജീവനക്കാരൻ അറസ്റ്റിൽ

കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിത് പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ. ബസ് ജീവനക്കാരൻ ചിറക്കൽ സ്വദേശി പുഞ്ചൻ ഹൗസിൽ സ്നേഹിതിനെ (26) യാണ് കണ്ണപുരം സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജു അറസ്റ്റു ചെയ്തത്. ഈ മാസം അഞ്ചിന് വൈകുന്നേരമായിരുന്നു സംഭവം. യുവാവ് സൗഹൃദത്തിലായിരുന്ന കണ്ണപുരം സ്റ്റേഷൻ പരിധിയിലെ വിദ്യാർത്ഥിനിയായ 16 വയസുകാരി സ്കൂൾ വിട്ട് വീട്ടിലേക്ക് പോകവെ ഓട്ടോയിൽ യുവാവ് ബന്ധു വീട്ടിലേക്ക് കൂട്ടി കൊണ്ടു പോവുകയും പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. പെൺകുട്ടി വീട്ടിൽ അറിയിച്ചതിനു ശേഷം […]
Read more

താമരശ്ശേരി ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപകനെതിരെ പോക്സോ കേസ്; പ്രതി ഒളിവിൽ

കോഴിക്കോട്: വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിൽ അധ്യാപകനെതിരെ കേസ്. താമരശ്ശേരി ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ അധ്യാപകൻ താമരശ്ശേരി പൂക്കോട് സ്വദേശി ഇസ്മയിലിന് എതിരെയാണ് പരാതി. ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടന്ന എൻഎസ്എസ് ക്യാമ്പിൽ വെച്ച് തങ്ങൾക്കു നേരെയുണ്ടായ ലൈഗിംക അതിക്രമം സബന്ധിച്ച വിവരം കൗൺസിലിംഗിനിടെയാണ് പെൺകുട്ടികൾ വെളിപ്പെടുത്തിയത്. അധ്യാപകൻ നിരന്തരമായി കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചതായും പരാതിയിൽ പറയുന്നുണ്ട്. കഴിഞ്ഞ വർഷം സ്കൂളിൽ ചാർജെടുത്ത എൻഎസ്എഎസ് ചുമതലയുള്ള അധ്യാപകനെതിരെ പോക്സോ വകുപ്പുകൾ ചേർത്താണ് പോലീസ് […]
Read more

14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; 43കാരന് ജീവപര്യന്തം തടവ് ശിക്ഷ

പാലക്കാട്: പാലക്കാട് ചെർപ്പുളശ്ശേരിയിൽ 14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 43കാരന് ജീവപര്യന്തം തടവ് ശിക്ഷ. കർണാടക സ്വദേശി മനോജിനെയാണ് പട്ടാമ്പി പോക്സോ കോടതി ശിക്ഷ വിധിച്ചത്. 60000 രൂപ പിഴയും വിധിച്ചു. പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട 14കാരിയെ പീഡിപ്പിച്ച കേസിലാണ് ഇയാളെ ശിക്ഷിച്ചത്. 2023ലായിരുന്നു കേസിന് ആസ്പദമായ സംഭവം. കർണാടക ദാഡി സ്വദേശിയായ മനോജ് ജോലി തേടിയാണ് പാലക്കാട് എത്തിയത്. ഇതിനിടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പെൺകുട്ടിക്ക് വയറ് വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയാക്കുകയും പരിശോധനയ്ക്ക് […]
Read more

കൗൺസിലിംഗിനിടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പിറന്നാൾ സമ്മാനം വാഗ്ദാനം ചെയ്ത് വിദ്യാർത്ഥിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട്: സ്വന്തം വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഹൈസ്‌കൂൾ അധ്യാപകൻ പോലീസിന്റെ പിടിയിലായി. ചെറുവണ്ണൂർ ഗവ. വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിലെ അധ്യാപകനായ എം. സജീന്ദ്രബാബു (50) ആണ് അറസ്റ്റിലായത്. ചെറുവണ്ണൂർ ശാരദാമന്ദിരത്തിന് സമീപമാണ് ഇയാൾ താമസിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 21-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിറന്നാൾ സമ്മാനം നൽകാമെന്ന് പ്രലോഭിപ്പിച്ച് വിദ്യാർത്ഥിയെ ബൈക്കിൽ തന്റെ വീട്ടിലെത്തിച്ചാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്. സ്കൂളിൽ കുട്ടികൾക്കായി നടത്തിയ കൗൺസിലിംഗിനിടെയാണ് വിദ്യാർത്ഥി അധ്യാപകന്റെ ക്രൂരത വെളിപ്പെടുത്തിയത്. കൗൺസിലിംഗിലൂടെ വിവരം പുറത്തുവന്നതോടെ അധികൃതർ […]
Read more

പോക്സോ കേസിൽ യുവാവ് പിടിയിൽ

കോഴിക്കോട്: നരിക്കുനിയിൽ 11 വയസ്സുകാരനായ വിദ്യാർത്ഥിയെ ലൈഗിംക പീഡനത്തിന് ഇരയാക്കിയ കേസിൽ യുവാവിനെ കൊടുവള്ളി പോലീസ് അറസ്റ്റു ചെയ്തു. നരിക്കുനി കൊട്ടയോട്ട് താഴം വള്ളിപ്പാട്ട് ഹിജാസ് അഹമ്മദ് (30) നെയാണ് കൊടുവള്ളി പോലീസ് പോക്സോ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം, അറസ്റ്റിലായ ഹിജാസ് സജീവ യൂത്ത്ലീഗ് പ്രവർത്തകനും വൈറ്റ്ഗാർഡ് മെമ്പറും ആണ്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജറാക്കിയ ഇയാളെ റിമാന്റ് ചെയ്തിട്ടുണ്ട്.
Read more

17 വയസുകാരി പ്രസവിച്ചു; 23കാരൻ ഭർത്താവിനെതിരെ പോക്സോ കേസ്

കൊച്ചി: കാക്കനാട് 17 വയസുകാരി പ്രസവിച്ചു. തമിഴ്നാട് സ്വദേശിനി കാക്കനാട് സഹകരണ ആശുപത്രിയിലാണ് പ്രസവിച്ചത്. ആശുപത്രിയിൽ ആധാർ കാർഡ് കൊടുത്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് ആശുപത്രി അധികൃതർ തൃക്കാക്കര പൊലിസിൽ അറിയിക്കുകയായിരുന്നു. പെൺകുട്ടി വാതുരുത്തി നഗറിലാണ് താമസിക്കുന്നത്. സംഭവത്തിൽ പെൺകുട്ടിയുടെ ഭർത്താവ് 23 വയസുകാരൻ മധുര സ്വദേശി പ്രേംകുമാറിനെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ പോക്സോ വകുപ്പ് ചുമത്തി. മതാചാര പ്രകാരം വിവാഹം കഴിച്ചതിന് ശേഷമാണ് ഇവർ കൊച്ചിൽ എത്തിയത്. തുടർന്ന് ഒരുമിച്ച് താമസിക്കുകയായിരുന്നു. വിവാഹം നിയമവിരുദ്ധമായാണ് നടത്തിയത്. […]
Read more

Recent News

Advertisement
WhiteswanTV Footer