Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം: അധ്യാപകനെതിരെ നടപടി സ്വീകരിക്കണം; DYFI സ്കൂളിലേക്ക് മാർച്ച് നടത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ അധ്യാപകനായ മുഹമ്മദ് ഇസ്മയിൽ മുജദ്ധതിക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ താമരശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂളിലേക്ക് മാർച്ച് നടത്തി.

ക്രിമിനൽ നടപടിക്കൊപ്പം വകുപ്പുതല നടപടിയും സ്വീകരിക്കണമെന്നും, ഇത്തരക്കാരെ വെച്ചുപൊറുപ്പിക്കില്ലെന്നും ഡി.വൈ.എഫ്.ഐ പറഞ്ഞു. അധ്യാപകൻ നേരത്തെ ജോലി ചെയ്ത രണ്ട് സ്കൂളുകളിലും സമാന രൂപത്തിലുള്ള പ്രവൃത്തി നടത്തിയതായും ഡി.വൈ.എഫ്.ഐ ആരോപിച്ചു. വിദ്യാർത്ഥിനികൾ നൽകിയ പരാതി ചോർത്തി നൽകി അധ്യാപകനെ ഒളിവിൽ പോകാൻ ചിലർ സഹായിച്ചതായും ,ഇവർക്കെതിരെയും നടപടി സ്വീകരിക്കണമെന്നും ഡി.വൈ.എഫ്.ഐ നേതാക്കൾ ആവശ്യപ്പെട്ടു.

ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി സിക്രട്ടറി മഹ് റൂഫ്, ബ്ലോക്ക് പ്രസിഡൻറ് സിറാജ്, വൈസ് പ്രസിഡൻറ് ഷംജിത്, എക്സിക്യൂട്ടീവ് അംഗം സ്വാതി, അയന, ശ്രീ ബിൻ, അശ്വിൻ എന്നിവർ നേതൃത്വം നൽകി.

Recent News

Advertisement
WhiteswanTV Footer