കോഴിക്കോട്: ആറുവയസ്സുകാരിയെ പീഡനത്തിന് ഇരയാക്കിയ 60 കാരനെ പോക്സോ വകുപ്പുകൾ ചുമത്തി താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തു. താമരശ്ശേരി തച്ചംപൊയിൽ വട്ടിക്കുന്നുമ്മൽ ഹുസൈൻ കുട്ടി (60) യെയാണ് അറസ്റ്റു ചെയ്തത്.
5 വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ കഴിഞവർഷം കൊടുവള്ളി പോലീസി പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റു ചെയ്തിതിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് വീണ്ടും പെൺകുട്ടിയെ പീഡിപ്പിച്ചത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.




