Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: police aresst

വിനോദയാത്രാ സംഘത്തിനു നേരെ ആക്രമം; 4 പേർക്ക് പരുക്ക്, 5 പേർക്കെതിരെ കേസടുത്തു

കോഴിക്കോട്: വയനാട്ടിൽ വിനോദയാത്ര പോയി തിരികെ വരുകയായിരുന്ന ചേളന്നൂർ സ്വദേശികളായ സ്ത്രീകളും ,കുട്ടികളും അടങ്ങുന്ന 42 പേർ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ഒടുങ്ങാക്കാടിനു സമീപം കാർ മുന്നിലിട്ട് തടഞ്ഞു നിർത്തി ഒരു സംഘം ബസ്സിന് അകത്ത് കയറി പ്രായപൂർത്തിയാകാത്ത കുട്ടികളെയടക്കം മർദ്ദിക്കുകയും, ഒരു സ്ത്രീയുടെ ഫോൺ കവർച്ച ചെയ്യുകയും ചെയ്തു എന്നാണ് പരാതി. ഇന്നലെ രാത്രി 11.15 ഓടെ ചുരം മൂന്നാം വളവിൽ വെച്ച് ബസ് മറ്റൊരു ഗുഡ്സ് വാഹനവുമായി ചെറുതായാട്ട് ഉരസിയിരുന്നു. ഈ പ്രശ്നം പറഞ്ഞു […]
Read more

നടുറോഡിൽ മദ്യപാനം; ഹോൺമുഴക്കിയ ലോറിഡ്രൈവറെ ഭീഷണിപ്പെടുത്തി യുവാക്കൾ

കോഴിക്കോട്: താമരശ്ശേരിയിൽ ഞായറാഴ്ച ഉച്ചയോടെ നടുറോഡിലിരുന്ന് യുവാക്കൾ മദ്യപിച്ച സംഭവം നാട്ടുകാർക്ക് ആശങ്കയായി. റോഡിൽനിന്ന് മാറണമെന്ന് ആവശ്യപ്പെട്ട ലോറിഡ്രൈവറെ യുവാക്കൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. താമരശ്ശേരി കോരങ്ങാട്–കോഴിക്കൽ റോഡിൽ അൽഫോൻസാ സ്‌കൂളിന് സമീപമാണ് നടന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് താമരശ്ശേരി പി.സി. മുക്ക് സ്വദേശി ഹഫീസ്, മുണ്ടപ്പുറം സ്വദേശി സാലു എന്നിവർ റോഡിന്റെ നടുവിലിരുന്ന് മദ്യപാനം ആരംഭിച്ചത്. മദ്യക്കുപ്പിയും ഗ്ലാസും ടച്ചിങ്സുമായെത്തിയ ഇരുവരും പൊതുജനങ്ങൾ സഞ്ചരിക്കുന്ന റോഡിലായിരുന്നു മദ്യപിച്ചത്. ഇതിനിടെ ഇതുവഴിയെത്തിയ ഒരു ലോറിയുടെ ഡ്രൈവർ റോഡിൽനിന്ന് മാറണമെന്ന് […]
Read more

വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ പിന്തുടർന്ന് പീഡനം; കോഴിക്കോട് വെള്ളരിക്കൽ സ്വദേശി അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ പെൺകുട്ടിയെ പിന്തുടർന്ന് ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ വെള്ളരിക്കൽ സ്വദേശിയായ ഷൗക്കത്തലി എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ നിന്നും പിണങ്ങിയിറങ്ങിയ പെൺകുട്ടിയെ തന്ത്രപൂർവ്വം വശത്താക്കിയാണ് ഇയാൾ അക്രമം നടത്തിയത്. വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടിയെ പ്രതി ബസ്സിൽ പിന്തുടർന്നു. മാളിൽ എത്തിക്കാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ ഓട്ടോയിൽ കയറ്റി. വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചു. വനിതാ പോലീസ് സ്റ്റേഷൻ എസ്.ഐ. തുളസിയുടെ നേതൃത്വത്തിലുള്ള സംഘം കോഴിക്കോട് വെച്ചാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ പോക്സോ […]
Read more

42 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

കോഴിക്കോട്: മുണ്ടിക്കൽ താഴം പട്ടാള മുക്കിൽ 42കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ഓമശ്ശേരി സ്വദേശി പുറയിൽ ജംഷീർ ആണ് ഡാൻസാഫിന്റെ പിടിയിലായത്. ഒഡിഷയിൽ നിന്നും വില്പനക്കായി എത്തിച്ച കഞ്ചാവാണ് പിടികൂടിയത്. ഇയാൾ സഞ്ചരിച്ച കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രിയാണ് ഇയാളെ പിടികൂടിയത്. നേരത്തെ നാല് കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് വീണ്ടും കഞ്ചാവുമായി പിടിയിലായത്. വിദ്യാര്‍ഥികളെ ലക്ഷ്യം വെച്ചാണ് കഞ്ചാവ് കൊണ്ടുവന്നതാണെന്നാണ് പ്രതിയുടെ മൊഴി. കാറിന്‍റെ […]
Read more

ആറുവയസ്സുകാരിയെ പീഡിപ്പിച്ച 60കാരൻ പിടിയിൽ

കോഴിക്കോട്: ആറുവയസ്സുകാരിയെ പീഡനത്തിന് ഇരയാക്കിയ 60 കാരനെ പോക്സോ വകുപ്പുകൾ ചുമത്തി താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തു. താമരശ്ശേരി തച്ചംപൊയിൽ വട്ടിക്കുന്നുമ്മൽ ഹുസൈൻ കുട്ടി (60) യെയാണ് അറസ്റ്റു ചെയ്തത്. 5 വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ കഴിഞവർഷം കൊടുവള്ളി പോലീസി പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റു ചെയ്തിതിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് വീണ്ടും പെൺകുട്ടിയെ പീഡിപ്പിച്ചത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Read more

16 കാരിക്ക് നേരെ ലൈഗിംക പ്രദർശനം; യുവാവ് അറസ്റ്റിൽ

കോഴിക്കോട്: 16 കാരിക്ക് നേരെ ലൈഗിംക പ്രദർശനം നടത്തിയ യുവാവിനെതിരെ താമരശ്ശേരി പോലീസ് പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസ് എടുത്ത് അറസ്റ്റു ചെയ്തു. അമ്പായത്തോട് സ്വദേശി സിജോ മാത്യുവിനെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ വർഷം ജൂൺ മാസം മുതൽ 2026 ജനുവരി 27 വരെയുള്ള കാലയളവിൽ പ്രതി അതിജീവതയെ നേരിട്ടും മൊബൈൽ ഫോൺ വഴിയും ലൈംഗിക ഉദ്ദേശത്തോടെ പിൻ തുടരുകയും, ലൈംഗിക ചുവയോടെ സംസാരിക്കുകയും, വീഡിയോ കാൾ ചെയ്ത് പ്രതിയുടെ ലൈംഗിക അവയവം കാണിച്ചു കൊടുത്തും അതിജീവതയുടെ […]
Read more

മദ്യലഹരിയിൽ യുവാവ് ഓടിച്ചകാർ മൂന്നു വാഹനങ്ങളിൽ ഇടിച്ചു

കോഴിക്കോട്: മദ്യലഹരിയിൽ യുവാവ് ഓടിച്ചകാർ മൂന്നു വാഹനങ്ങളിൽ ഇടിച്ചു. താമരശ്ശേരി ച്ചുങ്കം കോപ്പർ കിച്ചണിന് മുൻവശമാണ് അപകടം. അശ്രദ്ധമായി വന്ന കാർ മറ്റൊരു കാറിന് പിന്നിൽ ഇടിച്ചു തുടർന്ന് റോഡരികിൽ ഉണ്ടായിരുന്ന സ്കൂട്ടറിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ റോഡരികിൽ നിർത്തിയിട്ട മറ്റൊരു കാറിൻ്റെ മുകളിൽ പതിച്ചു. വൈത്തിരി സ്വദേശിയാണ് യുവാവ്, ഇയാൾ അമ്പായത്തോട് ഉള്ള ബാറിൽ നിന്നും മദ്യപിച്ച് ഇറങ്ങിയതാണെന്ന് നാട്ടുകാരോടും, പോലീസിനോടും സമ്മതിച്ചു. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിൽ എടുത്തു. ഇയാൾ ഓടിച്ചകാർ […]
Read more

പേരാമ്പ്രയിൽ കുഴൽപ്പണ വേട്ട; കൊടുവള്ളി സ്വദേശികൾ പിടിയിൽ

കോഴിക്കോട്: ബംഗളൂരുവിൽ നിന്നും കൊടുവള്ളിയിലേക്ക് കാറിൽ കടത്തുകയായിരുന്ന 72,60,000 രൂപയുടെ കുഴൽപ്പണവുമായി രണ്ട് പേർ പേരാമ്പ്ര പൊലീസ് പിടിയിൽ. മാനിപുരം വടക്കെ അപ്പമണ്ണിൽ സഫ്‌വാൻ (33), കൊടുവള്ളി വാവാട് സ്വദേശി മാളികതടത്തിൽ അലി ഇർഷാദ് (36) എന്നിവരാണ് അറസ്റ്റിലായത്. കർണാടകയിൽ നിന്ന് സ്ഥിരമായി പണം കടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് റൂറൽ എസ്‌പി ഫറാഷിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ബുധനാഴ്‌ച വൈകീട്ട് കല്ലോട് ബ്ലോക്ക് ഓഫീസ് റോഡ് ജംഗ്ഷനിൽ വെച്ചാണ് പ്രതികൾ സഞ്ചരിച്ചിരുന്ന […]
Read more

മയക്കുമരുന്ന് വിൽപ്പന, ഉപയോഗം; നിരവധി കേസിലെ പ്രതിയെ കരുതൽ തടങ്കലിൽ ആക്കി

കോഴിക്കോട് : ലഹരി വസ്തുക്കളുടെ വ്യാപാരത്തിനെതിരായ ശക്തമായ നടപടികൾ കോഴിക്കോട് ജില്ലയിൽ തുടരുന്നതിന്‍റെ ഭാഗമായി കോഴിക്കോട് വെണ്ണക്കാട് കൊടുവള്ളി സ്വദേശി തെക്കേപൊയിൽ അബ്ദുൾ കബീറിനെയാണ് പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് ഇൻ നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് നിയമപ്രകാരം കരുതൽ തടങ്കലിലാക്കിയത്. കഞ്ചാവ്, എം. ഡി. എം. എ എന്നിവയുടെ ഉപയോഗവും വില്പനയും നടത്തുകയും അതിലൂടെ അനധികൃത സ്വത്ത്‌ സമ്പാദിക്കുകയും ചെയ്തതിൽ നിലവിൽ 7 ഓളം കേസുകളിൽ പ്രതിയാണ്. മലപ്പുറം ജില്ലയിലെ മുണ്ടുപറമ്പ് കാവുങ്ങൽ പ്രദേശത്തു […]
Read more

കരിപ്പൂരിൽ എംഡിഎംഎയുമായി 4 പേർ പിടിയിൽ

കോഴിക്കോട്: വിൽപനയ്ക്കായി സൂക്ഷിച്ച 40.59 ഗ്രാം എംഡിഎംഎയുമായി 4 പേർ പൊലീസിൻ്റെ പിടിയിൽ. കരിപ്പൂർ കുമ്മിണിപ്പറമ്പ് സ്വദേശി മുഹമ്മദ് കബീർ (58), വേങ്ങര ചുള്ളിപ്പറമ്പ് സ്വദേശി അർഷാദ് അലി (41), പന്നിയൂർകുളം പിന്തീരങ്കാവ് സ്വദേശി നിസാർ റഹ്‌മാൻ (40), എറണാകുളം ഇല്ലത്ത് നഗർ പള്ളുരുത്തി സ്വദേശി സാദത്ത് (37) എന്നിവരെയാണ് നാർകോട്ടിക് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മലപ്പുറം ഡാൻസാഫ് സംഘവും കരിപ്പൂർ പൊലീസും ചേർന്നു പിടികൂടിയത്. വേങ്ങര പൊലീസ് കഴിഞ്ഞയാഴ്‌ച എംഡിഎംഎ പിടികൂടിയ കേസിൽ രക്ഷപ്പെട്ടയാളാണ് അർഷാദ് അലിയെന്നും […]
Read more

Recent News

Advertisement
WhiteswanTV Footer