Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: POCSO CASE

പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിൽ ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ. മായനാട് സ്വദേശി മുഹമ്മദ് നൂർ (45) ആണ് പിടിയിലായത്. ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെ പരീക്ഷയ്ക്ക് സ്കൂളിൽ എത്തിക്കാൻ ഇയാളെ രക്ഷിതാക്കൾ ചുമതലപ്പെടുത്തിയിരുന്നു. യാത്രയ്ക്കിടെ ആളൊഴിഞ്ഞ സ്ഥലത്ത് ഓട്ടോ നിർത്തി ഇയാൾ കുട്ടിയോട് അതിക്രമം നടത്തിയെന്നാണ് പരാതി. വീട്ടിലെത്തിയ ശേഷം കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞതിനെ തുടർന്ന് അവർ പോലീസിൽ പരാതി നൽകി. തുടർന്ന് ചേവായൂർ […]
Read more

മലപ്പുറത്ത് 12കാരിയെ പീഡിപ്പിച്ച പിതാവിന് 11 വര്‍ഷം കഠിനതടവും പിഴയും

മലപ്പുറം: 12 വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ കേസിൽ പിതാവിന് 11 വർഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ചു. കൊണ്ടോട്ടി സ്റ്റേഷൻ പരിധിയിലെ 40കാരനെയാണ് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി വി.എസ്. വരുണ്‍ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും കോടതി നിർദേശിച്ചു. കൂടാതെ, സർക്കാർ വിക്ടിം കോംപൻസേഷൻ ഫണ്ടിൽ നിന്ന് കുട്ടിക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകാൻ ലീഗൽ സർവീസസ് അതോറിറ്റിയോടും കോടതി നിർദേശം നൽകി. കൊണ്ടോട്ടി പൊലീസ് ഇൻസ്‌പെക്ടറായിരുന്ന കെ. നൗഫൽ രജിസ്റ്റർ ചെയ്ത […]
Read more

കാസർകോട് 16 വയസ്സുകാരിയെ അഞ്ച് പേർ ബലാത്സംഗം ചെയ്തെന്ന് പരാതി

കാസർകോട്: കാസർകോട് ചന്തേരയിൽ 16 വയസ്സുകാരിയെ അഞ്ച് പേർ ബലാത്സംഗം ചെയ്തെന്ന് പരാതി. രണ്ട് പേരെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 16 വയസുകാരിയാണ് ലൈംഗിക പീഡനത്തിന് ഇരയായത്. പെൺകുട്ടിയുടെ സഹോദരി ഭർത്താവ്, 15 വയസുകാരൻ ഉൾപ്പടെയുള്ള അഞ്ച് പേരാണ് പ്രതികൾ. കോഴിക്കട നടത്തുന്ന നൗഷാദ് (42), ഫായിസ് (40) എന്നിവരാണ് അറസ്റ്റിലായത്. 15 വയസുകാരനായ വിദ്യാർത്ഥിയെയും ആംബുലൻസ് ഡ്രൈവറായ റഷീദിനെയുമാണ് ഇനി പിടികൂടാനുള്ളത്. റഷീദ് രണ്ടാഴ്ച മുമ്പ് ഗൾഫിലേക്ക് […]
Read more

വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ പിന്തുടർന്ന് പീഡനം; കോഴിക്കോട് വെള്ളരിക്കൽ സ്വദേശി അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ പെൺകുട്ടിയെ പിന്തുടർന്ന് ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ വെള്ളരിക്കൽ സ്വദേശിയായ ഷൗക്കത്തലി എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ നിന്നും പിണങ്ങിയിറങ്ങിയ പെൺകുട്ടിയെ തന്ത്രപൂർവ്വം വശത്താക്കിയാണ് ഇയാൾ അക്രമം നടത്തിയത്. വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടിയെ പ്രതി ബസ്സിൽ പിന്തുടർന്നു. മാളിൽ എത്തിക്കാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ ഓട്ടോയിൽ കയറ്റി. വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചു. വനിതാ പോലീസ് സ്റ്റേഷൻ എസ്.ഐ. തുളസിയുടെ നേതൃത്വത്തിലുള്ള സംഘം കോഴിക്കോട് വെച്ചാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ പോക്സോ […]
Read more

പോക്സോ കേസ്; യുവാവിന് 47 വർഷം കഠിനതടവും പിഴയും

തൃശ്ശൂർ : പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പ്രണയം നടിച്ച് പിന്തുടർന്നും ഫോണിലൂടെ സന്ദേശങ്ങൾ അയച്ചും വശീകരിച്ച് ആളൊഴിഞ്ഞ സ്ഥലങ്ങളിലും വീട്ടിൽ അതിക്രമിച്ച് കയറിയും പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ യുവാവിനെ കുറ്റക്കാരനെന്ന് കണ്ടെത്തി. ചാവക്കാട് അതിവേഗ പ്രത്യേക കോടതിയാണ് നാല്പത്തിയേഴ് വർഷം കഠിനതടവും ഒരു ലക്ഷത്തി നാല്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചത്. വാടാനപ്പള്ളി വില്ലേജ് നടുവിൽ ദേശത്ത് പൂശാരി അമ്പലത്തിനടുത്ത് താമസിക്കുന്ന പണിക്കശ്ശേരി വീട്ടിൽ ഉല്ലാസ് മകൻ അമർ തേജസ്, ഇരുപത്തിയാറ് വയസ്സ്, എന്നയാളാണ് ശിക്ഷിക്കപ്പെട്ടത്. രണ്ടായിരത്തി […]
Read more

സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ വയോധികന് തടവും പിഴയും വിധിച്ച് കോടതി

കണ്ണൂർ: പത്ത് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ എഴുപത്തിയഞ്ചുകാരനെ രണ്ട് വർഷത്തെ തടവിനും അമ്പതിനായിരം രൂപ പിഴ അടക്കാനം കോടതി ശിക്ഷിച്ചു.ആലക്കോട് നെടുവോട്ടെ പൂമംഗലോര കത്ത് മമ്മു (75) വിനെയാണ് തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് സ്പഷൽ കോടതി ജഡ്ജി അനിറ്റ് ജോസഫ് ശിക്ഷിച്ചത്. 2025 ഫെബ്രുവരി 5ന് രാവിലെ 8.50നാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്. ആലക്കോട് പോലിസ് ആയിരുന്ന എം പി ഷാജിയാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക്ക് […]
Read more

12കാരനെ ലൈംഗികാതിക്രമത്തിനിരയാക്കിയ പ്രതിക്ക് ആറുവർഷം കഠിന തടവ്

തൃശ്ശൂർ: പോക്സോ കേസിൽ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിക്ക് വീണ്ടും ആറുവർഷം കഠിന തടവും 40,000 രൂപ പിഴയും വിധിച്ചു. 12 കാരനെ ഫോണിൽ അശ്ലീല വീഡിയോ കാണിച്ച് ലൈംഗികാതിക്രമം നടത്തിയ കേസിലാണ് ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷ വിധിച്ചത്. 2023 ജൂൺ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരുമനയൂർ വില്ലേജിലെ മുത്തമ്മാവ് ദേശം മാങ്ങാടി ഹൗസിൽ കുഞ്ഞപ്പു മകൻ സജീവൻ (52) എന്നയാളെയാണ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പിഴ അടക്കാത്ത പക്ഷം നാലുമാസം കൂടി […]
Read more

പോക്സോ കേസ് പ്രതിക്ക് നാല് വർഷം കഠിനതടവും പിഴയും വിധിച്ചു

തൃശ്ശൂർ:  പോക്സോ കേസ് പ്രതിക്ക് നാല് വർഷം കഠിനതടവും പിഴയും വിധിച്ചു. മേത്തല എൽത്തുരുത്ത് സ്വദേശി നെടുംപറമ്പിൽ വീട്ടിൽ വിനോദിനെയാണ് (50 വയസ്സ് ) കൊടുങ്ങല്ലൂർ അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്‌ജ് വി. വിനിതയാണ് ശിക്ഷ വിധിച്ചത് ‘ വീടിനുള്ളിൽ അതിക്രമിച്ചുകയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീക അതിക്രമം കാണിച്ച കേസിലാണ് പ്രതിക്ക് നാല് വർഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ വിധിക്കുകയായിരുന്നു. 2024 മാർച്ച് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ ആരുമില്ലാത്ത സമയത്ത് വീടിനകത്തു അതിക്രമിച്ചുകയറിയ പ്രതി […]
Read more

ആറുവയസ്സുകാരിയെ പീഡിപ്പിച്ച 60കാരൻ പിടിയിൽ

കോഴിക്കോട്: ആറുവയസ്സുകാരിയെ പീഡനത്തിന് ഇരയാക്കിയ 60 കാരനെ പോക്സോ വകുപ്പുകൾ ചുമത്തി താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തു. താമരശ്ശേരി തച്ചംപൊയിൽ വട്ടിക്കുന്നുമ്മൽ ഹുസൈൻ കുട്ടി (60) യെയാണ് അറസ്റ്റു ചെയ്തത്. 5 വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ കഴിഞവർഷം കൊടുവള്ളി പോലീസി പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റു ചെയ്തിതിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് വീണ്ടും പെൺകുട്ടിയെ പീഡിപ്പിച്ചത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Read more

16 കാരിക്ക് നേരെ ലൈഗിംക പ്രദർശനം; യുവാവ് അറസ്റ്റിൽ

കോഴിക്കോട്: 16 കാരിക്ക് നേരെ ലൈഗിംക പ്രദർശനം നടത്തിയ യുവാവിനെതിരെ താമരശ്ശേരി പോലീസ് പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസ് എടുത്ത് അറസ്റ്റു ചെയ്തു. അമ്പായത്തോട് സ്വദേശി സിജോ മാത്യുവിനെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ വർഷം ജൂൺ മാസം മുതൽ 2026 ജനുവരി 27 വരെയുള്ള കാലയളവിൽ പ്രതി അതിജീവതയെ നേരിട്ടും മൊബൈൽ ഫോൺ വഴിയും ലൈംഗിക ഉദ്ദേശത്തോടെ പിൻ തുടരുകയും, ലൈംഗിക ചുവയോടെ സംസാരിക്കുകയും, വീഡിയോ കാൾ ചെയ്ത് പ്രതിയുടെ ലൈംഗിക അവയവം കാണിച്ചു കൊടുത്തും അതിജീവതയുടെ […]
Read more

Recent News

Advertisement
WhiteswanTV Footer