Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: pocso

പോക്സോ കേസ്: മട്ടാഞ്ചേരി സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്‌തു

കൊച്ചി: മട്ടാഞ്ചേരിയിൽ പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്‌തു. നസ്രത്ത് സ്വദേശി ഡാറേൽ ഡിസൂസയാണ് പിടിയിലായത്. മട്ടാഞ്ചേരി സ്വദേശിയായ പതിനൊന്നുകാരിക്ക് നേരെയാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്. കടയിലേക്ക് പോവുകയായിരുന്ന കുട്ടിയെ പ്രതി കയറി പിടിച്ചെന്നും പിന്നീട് കുട്ടിക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്നുമാണ് കേസ്. പോക്സോ നിയമത്തിലെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും വകുപ്പുകൾ ചുമത്തി പ്രതിക്കെതിരെ കേസെടുത്തു. പിന്നാലെ ഫോർട്ട് കൊച്ചി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ വൈദ്യപരിശോധനയ്ക്കും നിയമപരമായ നടപടിക്രമങ്ങൾക്കും ശേഷം കോടതിയിൽ […]
Read more

പടന്നക്കാട് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം; ഒന്നും രണ്ടും പ്രതികള്‍ കുറ്റക്കാര്‍

കാസര്‍ഗോഡ്: കാഞ്ഞങ്ങാട് പടന്നക്കാട് പോക്‌സോ കേസില്‍ വിധി തിങ്കളാഴ്ച. ഹൊസ്ദുര്‍ഗ് അതിവേഗ പോക്‌സോ കോടതി ജഡ്ജി പി എം സുരേഷാണ് കേസില്‍ വിധി പറയുക. ഇന്ന് നടന്ന വാദത്തില്‍ ഒന്നാംപ്രതി പി എ സലിം, സഹോദരി രണ്ടാം പ്രതി സുവൈബ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. മാതാപിതാക്കളുടെ പ്രായാധിക്യവും, വിവാഹിതനാണെന്നതും പരിഗണിച്ച് ശിക്ഷയില്‍ ഇളവ് വേണമെന്ന് പ്രതിഭാഗം വാദിച്ചു. ഉറങ്ങിക്കിടന്ന കുട്ടിയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിനാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായി പരിഗണിച്ചും, പ്രതി സ്ഥിരം കുറ്റവാളിയാണെന്നത് കണക്കാക്കിയും […]
Read more

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കയറിപ്പിടിച്ചു; 23 കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കടന്നുപിടിച്ച യുവാവ് അറസ്റ്റിൽ. വള്ളക്കടവ് സ്വദേശി സജാദിനെയാണ് (23)വിഴിഞ്ഞം പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം വീടിന് സമീപം കളിച്ചുകൊണ്ടു നിന്ന പെൺകുട്ടികളെയാണ് ഇയാൾ ഉപദ്രവിച്ചത്. കുട്ടികളുടെ നിലവിളി കേട്ട് വീട്ടുകാരെത്തിയപ്പോൾ പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് രക്ഷിതാക്കൾ പൊലീസിന് പരാതി നൽകിയതനുസരിച്ച് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പിന്നാലെ നടത്തിയ അന്വേഷണത്തിൽ ഇയാൾ പൊഴിയൂർ ഭാഗത്ത് കണ്ടെന്ന വിവരം ലഭിച്ചതോടെ പൊലീസ് അവിടെ എത്തിയപ്പോഴേക്കും ഇയാൾ ഓട്ടോറിക്ഷയിൽ […]
Read more

പോക്സോ കേസ്; പെണ്‍കുട്ടിയെ പീഡിപ്പിച്ച യുട്യൂബര്‍ അറസ്റ്റില്‍

കോഴിക്കോട്: പോക്സോ കേസില്‍ യുട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു. വിദേശത്ത് വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് യൂട്യൂബർ മുഹമ്മദ് സാലിയാണ് (35) അറസ്റ്റിലായത്. മംഗലാപുരത്ത് വച്ചാണ് കൊയിലാണ്ടി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വിവാഹം കഴിക്കാമെന്ന് വാദ്ഗാനം നൽകിയായിരുന്നു പീഡനം. ശാലു കിങ്സ് മീഡിയ, ശാലു കിങ്സ് വ്ലോഗ് എന്നിവയാണ് ഇയാളുടെ യൂട്യൂബ് ചാനലുകള്‍. ഇയാൾക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
Read more

ഏഴു വയസുകാരിയായ മകളെ പീ‍ഡിപ്പിച്ചു; അഭിഭാഷകൻ അറസ്റ്റിൽ

തൃശ്ശൂർ: പേരമം​ഗലത്ത് 7 വയസുകാരിയായ മകളെ പീ‍ഡിപ്പിച്ച അഭിഭാഷകൻ അറസ്റ്റിൽ. രണ്ട് വർഷമായി അഭിഭാഷകനും ഭാര്യയും അകന്നു കഴിയുകയാണ്. കോടതി ഉത്തരവ് പ്രകാരം അച്ഛൻ ഞായറാഴ്ചകളിൽ കുട്ടിയെ കൂട്ടിക്കൊണ്ടുപോകുന്ന സമയത്താണ് പീഡനം നടന്നിരുന്നത്. ഒരാൺകുട്ടിയും ഒരു പെൺകുട്ടിയുമാണ് ഇവർക്കുണ്ടായിരുന്നത്. ആൺകുട്ടി അസുഖബാധിതനാണ്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് പോയ സമയത്ത് ഡോക്ടറോടാണ് പെൺകുട്ടി ഇക്കാര്യം തുറന്നു പറയുന്നത്. തുടർന്ന് ഡോക്ടർ വൈദ്യപരിശോധന നടത്തി വിവരം പൊലീസിന് കൈമാറി. പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഇന്ന് കോടതിയിൽ ഹാജരാക്കും.
Read more

അന്തേവാസിയായ യുവതി പ്രസവിച്ച സംഭവം: സ്ഥാപനം നടത്തിപ്പുകാരിയുടെ മകനെതിരേ പോക്‌സോ കേസ്

പത്തനംതിട്ട: അനാഥാലയത്തില്‍ അന്തേവാസിയായിരുന്ന യുവതി പ്രസവിച്ച സംഭവത്തിൽ പോക്‌സോ കേസില്‍ സ്ഥാപന നടത്തിപ്പുകാരിയുടെ മകനെ പ്രതിചേര്‍ത്തു. പ്രായപൂര്‍ത്തിയാകും മുമ്പ് യുവതി ഗര്‍ഭിണിയായിരുന്നുവെന്ന സിഡബ്ല്യുസിയുടെ റിപ്പോര്‍ട്ടു പ്രകാരമാണ് അടൂര്‍ പോലീസ് കേസെടുത്തത്. കഴിഞ്ഞ മാസം പുറത്തുവന്ന സംഭവത്തിൽ ആരെയും പ്രതി ചേർത്തിരുന്നില്ല. അന്വേഷണത്തിന് ശേഷമാണ് യുവാവിനെതിരായ നടപടി ആരംഭിച്ചത്. കൂടാതെ, മുറ്റം വൃത്തിയാക്കാത്തതിന് മറ്റൊരു പെണ്‍കുട്ടിയെ തല്ലിയെന്ന പരാതിയില്‍ സ്ഥാപനം നടത്തിപ്പുകാരിക്കെതിരേയും കേസെടുത്തു. രണ്ടു വര്‍ഷം മുമ്പാണ് ഈ സംഭവമുണ്ടായത്. Content: POCSO case filed against the […]
Read more

13 കാരി മകളെ പീഡിപ്പിക്കാന്‍ കൂട്ടുനിന്ന ബിജെപി മുന്‍ വനിതാ നേതാവ് അറസ്റ്റില്‍

ഹരിദ്വാര്‍: 13 വയസ്സുകാരിയായ മകളെ ലൈംഗികമായി പിഡീപ്പിക്കുന്നതിന് കൂട്ടുനിന്ന സംഭവത്തില്‍ ബിജെപി മുന്‍ വനിതാ നേതാവ് അറസ്റ്റില്‍. ഹരിദ്വാര്‍ ബിജെപിയുടെ മുന്‍ ഓഫിസ് ഭാരവാഹിയായിരുന്ന യുവതിയെയാണ് പൊലീസ് പിടികൂടിയത്. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ യുവതിയുടെ കാമുകന്‍ സുമിത് പട്വാളും പൊലീസ് കസ്റ്റഡിയിലാണ്. കേസില്‍ ഉള്‍പ്പെട്ട മറ്റൊരു പ്രതിക്കായി അന്വേഷണം ആരംഭിച്ചു. ഭര്‍ത്താവുമായി പിരിഞ്ഞ് കഴിയുകയായിരുന്നു വനിതാ നേതാവ്. അമ്മയുടെ സംരക്ഷണയില്‍ നിന്ന് മാറി മകള്‍ അച്ഛനൊപ്പം താമസം ആരംഭിച്ചതിനു പിന്നാലെയാണ് സംഭവം പുറംലോകം അറിയുന്നത്. പെണ്‍കുട്ടി […]
Read more

ബിഹാറിൽ ഒൻപതുകാരിയെ ബലാത്സംഗംചെയ്ത്കഴുത്തറത്തുകൊന്നു; ചികിത്സ നിഷേധിച്ചതിന് കോൺഗ്രസ്, പ്രതിഷേധം

പട്‌ന: ബിഹാറിലെ മുസാഫര്‍പുരില്‍ ബലാത്സംഗത്തിനും മാരകമായ അതിക്രമത്തിനും ഇരയായ ഒന്‍പതുകാരി മരിച്ച സംഭവം. ആശുപത്രിക്കെതിരേ പ്രതിഷേധവുമായി കോൺഗ്രസ്. സമയത്ത് ചികിത്സ ലഭ്യമാക്കാതിരുന്നതാണ് പെണ്‍കുട്ടിയുടെ മരണത്തിനിടയാക്കിയതെന്ന് ബിഹാർ കോണ്‍ഗ്രസ് പ്രസിഡന്റ് രാജേഷ് റാം ആരോപിച്ചു. പാട്ന മെഡിക്കൽ കോളേ‍ജ് ആന്‍ഡ് ഹോസ്പിറ്റലില്‍ വെച്ച് തിങ്കളാഴ്ച രാവിലെയോടെയായിരുന്നു കുട്ടി മരിച്ചത്. മേയ് 26-നാണ് ഒൻപതുവയസ്സുള്ള ദളിത് പെണ്‍കുട്ടി പീഡനത്തിനിരയായത്. പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയശേഷം കത്തി ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. കഴുത്തറത്ത് കൊല്ലാനുളള ശ്രമത്തിനിടെ കുട്ടിയുടെ വോക്കല്‍ കോഡും തകര്‍ന്നു. പ്രതിയെ […]
Read more

ആൺകുട്ടിയെ വീട്ടിൽ വിളിച്ചുവരുത്തി നഗ്നത പ്രദർശനം; 65കാരന് 4 വർഷം തടവ്

തിരുവനന്തപുരം: കാച്ചിൽ നൽകാമെന്ന് പറഞ്ഞ് അയൽവാസിയായ ആൺകുട്ടിയെ വീട്ടിൽ വിളിച്ചുവരുത്തി നഗ്നതാ പ്രദർശനം നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ നഗ്നതാ പ്രദർശനം നടത്തി പീഡിപ്പിക്കാൻ ശ്രമിച്ച വയോധികനാണ് നാല് വർഷത്തെ കഠിന തടവും 30,000 രൂപ പിഴയും വിധിച്ചത്. കാട്ടാക്കട കൊല്ലോട് സ്വദേശി സത്യദാസിനെ (65) ആണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ് രമേഷ് കുമാർ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും അല്ലാത്തപക്ഷം നാല് മാസം അധിക കഠിന തടവ് കൂടി […]
Read more

13 കാരനെ കാണാതായ സംഭവം; കൈനോട്ടക്കാരൻ കസ്റ്റഡിയിൽ

തൊടുപുഴ: കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്നും 13 വയസ്സുകാരനെ കാണാതായ സംഭവത്തിൽ പോലീസ് പുതിയ വഴിത്തിരിവിൽ. ചൊവ്വാഴ്ച്ചയാണ് കുട്ടിയെകാണാതായത്. പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് തൊടുപുഴയിൽ നിന്നും കുട്ടിയെ ഇന്ന് രാവിലെ കണ്ടെത്തുകയായിരുന്നു. ശേഷമാണ് ഈ കേസിൽ പോലീസിന് പുതിയ വഴിത്തിരിവ് കിട്ടിയത്. കുട്ടിയെ കണ്ടെത്തിയ കാര്യം വിളിച്ചുപറഞ്ഞ തൊടുപുഴയിലെ കൈനോട്ടക്കാരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. കൈനോട്ടക്കാരനായ ശശികുമാറാണ് കസ്റ്റഡിയിലായത്. ഇയാള്‍ക്കെതിരെ പോക്സോ വകുപ്പുകള്‍ പ്രകാരം തൊടുപുഴ പൊലീസ് കേസെടുക്കും. പോക്സോയിലെ ഏഴ്, എട്ട് വകുപ്പുകള്‍ പ്രകാരമാണ് […]
Read more

Recent News

Advertisement
WhiteswanTV Footer