ആലപ്പുഴ: പതിനാലുകാരിയെ കബളിപ്പിച്ച് കടത്തിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. നൂറനാട് പാറ്റൂർ നിരഞ്ജനം വീട്ടിൽ രഞ്ജുമോൻ ആണ് നൂറനാട് പൊലീസിന്റെ പിടിയിലായത്. പടനിലം വഴിയുള്ള സ്വകാര്യ ബസിന്റെ ഡ്രൈവറായ രഞ്ജുമോൻ, വിദ്യാർത്ഥിനിയെ സ്‌നേഹബന്ധം നടിച്ച് പീഡിപ്പിച്ചതായി പൊലീസ് വ്യക്തമാക്കി.
സ്കൂളിൽ പോയ കുട്ടി മടങ്ങിയെത്താത്തിനെ തുടർന്ന് രക്ഷിതാക്കൾ നൂറനാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതും ഗർഭിണിയായതും പൊലീസ് കണ്ടെത്തിയത്. കൂടാതെ, പ്രതി കുട്ടിയെ ഗർഭഛിദ്രത്തിന് നിർബന്ധിച്ചതായും അന്വേഷണത്തിൽ വ്യക്തമായി. ഇൻസ്പെക്‌ടർ എസ്. ശ്രീകുമാർ, സബ് ഇൻസ്പെക്‌ടർ മിഥുൻ, സീനിയർ സി.പി.ഒമാരായ റജീഷ്, സിജു, സിവിൽ പൊലീസ് ഓഫീസർമാരായ മനുകുമാർ, വിമൽ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് രഞ്ജുമോനെ പിടികൂടിയത്. പ്രതിയെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.




