Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈകീട്ട് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. പുറത്തുനിന്ന് ആവശ്യത്തിന് വൈദ്യുതി ലഭ്യമാകാത്ത സാഹചര്യമുണ്ടായാൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.

വൈദ്യുതി ഉപയോഗത്തിൽ ഏകദേശം 300 മെഗാവാട്ടിന്റെ വർധനവുണ്ടാകാനാണ് സാധ്യത. ഇന്നലെ നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചിരുന്നെങ്കിലും പുറത്തുനിന്ന് വൈദ്യുതി ലഭിച്ചതിനാൽ നിയന്ത്രണം ഒഴിവാക്കുകയായിരുന്നു.

ഇന്നലെ 83.61 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് പുറത്തുനിന്ന് വാങ്ങിയത്. അതേസമയം സംസ്ഥാനത്തെ മൊത്തം വൈദ്യുതി ഉപയോഗം മുൻ ദിവസത്തേക്കാൾ ഉയർന്നു. 90.56 ദശലക്ഷം യൂണിറ്റായിരുന്നു കഴിഞ്ഞ ദിവസത്തെ ഉപയോഗം.

സംസ്ഥാനത്ത് ഏറ്റവും ഒടുവിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയത് 16-ാം തീയതി വൈകിട്ട് ഏഴ് മണി മുതൽ 17-ാം തീയതി പുലർച്ചെ 12.50 വരെയായിരുന്നു. വൈദ്യുതി ലഭ്യത അനുസരിച്ച് നിയന്ത്രണത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുമെന്ന് കെഎസ്ഇബി വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix