യുവാക്കളെ പൊലീസ് ജീപ്പിടിച്ച സംഭവത്തിൽ വധശ്രമക്കേസ് കേസെടുക്കണമെന്ന് അമ്മ
തൃശ്ശൂർ: പുതുക്കാട് യുവാക്കളെ പൊലീസ് ജീപ്പിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണത്തിൽ പൊലീസുകാർക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് പരിക്കേറ്റ അമലിന്റെ അമ്മ പ്രസന്ന ആവശ്യപ്പെട്ടു. മകനെയും സുഹൃത്തുക്കളെയും ജീപ്പിടിച്ച ശേഷം പൊലീസുകാർ തമ്മിൽ നടത്തിയ സംഭാഷണത്തിന്റെ ഓഡിയോയും ഇവർ പുറത്തുവിട്ടു. സംഭവത്തിൽ നാല് പൊലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നെങ്കിലും ഇവർക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. കഴിഞ്ഞ ജൂലൈ 19ന് ലോകകപ്പ് ഫൈനൽ ദിനത്തിലാണ് മൂന്ന് യുവാക്കളെ പൊലീസ് ജീപ്പ് ഇടിച്ചതെന്നാണ് പരാതി. യുവാക്കളെ ഇടിച്ച ശേഷം മടങ്ങുന്നതിനിടെ പുതുക്കാട് പൊലീസുകാർ […]
Read more







